Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 6

രണ്ടുപേരും വാറ്റിന്റെ ഇത്തിരി മുറുകിവന്ന ലഹരിയിൽ മുഴുകി ആ തണലത്തിരുന്നു. പഴുത്ത മാവിലകൾ വിരിച്ച നിലത്ത് അവർ കാലുകൾ നീട്ടിവെച്ചു. തണുത്ത കാറ്റിൽ മാവിന്റെ ചില്ലകളിളകി താഴെ ചലിക്കുന്ന ചിത്രങ്ങളിൽ നോക്കി വെറുതേ ചിരിച്ചു.

എടാ… ഒന്നുപെടുത്തിട്ടു വരാം. ഗോപിയെണീറ്റ് ഒരു തെങ്ങിന്റെ മൂട്ടിലേക്കു നടന്നു. പെട്ടെന്നവൻ തിരിച്ചു വന്നു. മുഖത്തെ അമ്പരപ്പു കണ്ടപ്പോൾ ബാലൻ നിവർന്നിരുന്നു.

എന്താടാ? എന്നാ പറ്റി? ഇള്ളക്കുട്ടി വല്ലോം കണ്ടു പേടിച്ചോ? ബാലൻ ചിരിച്ചു.

അല്ലെടാ… ഏതോ പെണ്ണിങ്ങോട്ടു വരുന്നു. ഗോപിയുടെ മുഖത്തെ ചുവപ്പു മാഞ്ഞില്ലായിരുന്നു.

ആഹാ…. ഏതായാലും സ്ത്രീജനമല്ല്യോ.. പിന്നിതു നമ്മടെ പറമ്പുമല്ല്യോ? വരട്ടെടാ… ബാലൻ ഗ്ലാസു കാലിയാക്കി. നീയിരിക്കടാ. പേടിത്തൂറി. അവൻ ചിരിച്ചുകൊണ്ട് ഗോപിയെ വലിച്ചടുത്തിരുത്തി.

ആരാ… എന്താ… ഒരു കിളിമൊഴി. ഇത്തിരി ദേഷ്യത്തിൽ.. സ്വരത്തിൽ പെട്ടെന്ന് മധുരം കലർന്നു… ഓ കുഞ്ഞാരുന്നോ?

ബാലൻ തലപൊക്കി. കമലേച്ചി! മുണ്ടും ബ്ലൗസും. തടിച്ച മുലകളെ മുണ്ടിന്റെ കോന്തലവെച്ച് പാതി മറച്ചിരിക്കുന്നു. താഴ്ത്തിയുടുത്ത മുണ്ടിനു മേലെ അവളുടെ ഇളം കറുപ്പുള്ള ഇത്തിരി തുറിച്ചു നിന്ന വയറിന്റെ നടുക്കുള്ള ആഴത്തിൽ കുഴിഞ്ഞ പൊക്കിൾച്ചുഴിയും, ഇടുപ്പിലെ കൊഴുപ്പും, വെളിയിലേക്ക് തള്ളിനിന്ന തടിച്ചുകൊഴുത്ത മുലകളും കണ്ടു ഗോപിയന്തംവിട്ടു. താഴെ നിന്നുമുള്ള കാഴ്ച! ഹോ! ആ മൊലക്കുന്നുകൾ ചേച്ചീടെ മുഖം പാതി മറയ്ക്കുന്നു! ശ്വാസമെടുക്കുമ്പോൾ ഉയർന്നു താഴുന്ന ആ കരിക്കുകൾ! അവന്റെ വായ വരണ്ടു.

ഞങ്ങളിത്തിരി സ്വൈരമായി ഇരിക്കാമെന്നു കരുതി ചേച്ചീ. ഇവന്റെ വീട്ടീപ്പോവാം വേണേല്.. ചേച്ചിയില്ല. എന്നാലുമീ പുഴുക്കത്തില് സൈക്കിളു ചവിട്ടി പരുവമാവും! ഇവടാണേല് നല്ല തണലും കാറ്റുമല്ല്യോ…ബാലൻ അവളെ കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞു.

രണ്ടു ചെറുക്കന്മാരുടെയും നോട്ടമേറ്റ് കമലമൊന്നു തരിച്ചു. അവന്മാരുടെ കണ്ണുകൾ തന്റെ മുഴുത്ത അവയവങ്ങൾ കൊത്തിവലിക്കുന്നു! ദേ പിന്നേമവടങ്ങു നനഞ്ഞു കുതിരുവാ… എന്റെ ദേവീ!

ഇതാരാ കുഞ്ഞേ? വെളുത്ത സുന്ദരനായ ചെക്കനെ ഇടംകണ്ണുകൊണ്ടു നോക്കി അവൾ ബാലനോടു ചോദിച്ചു.

ഹ! ഇതു നമ്മടെ ഗോപിയല്ല്യോ! കാർത്തുച്ചേച്ചീടെ അരുമസന്താനം. ബാലൻ ഗോപിയുടെ ചുമലിൽ കയ്യമർത്തി.

അയ്യോടിയേ! ഗോപിമോനാന്നോ! അങ്ങു വളർന്നല്ലോ! എത്ര കാലം മുന്നേ കണ്ടതാ മോനെ ഞാൻ! കമലം മൂക്കിൽ കൈവെച്ചു.

ചേച്ചീം മാറീട്ടോ… ഗോപിയറിയാതെ പറഞ്ഞുപോയി. ആഹാ! ബാലനതീക്കേറിപ്പിടിച്ചു. എങ്ങനാ മാറിയേ? പറയടാ ഉവ്വേ!

ഗോപിയുടെ മുഖം ചുവന്നുപോയി. അവനിരുന്നു വിക്കി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025