Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടിലെ പെൺകുട്ടി 3

കാട്ടിലെ പെൺകുട്ടി 3

Kaattile Penkutty Part 3

ഇതു എന്റെ ആദ്യത്തെ ചെറിയ പ്രണയകഥയാണ്. കഥയുടെ കഴിഞ്ഞ 2 ഭാഗത്തിനും നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദിയുണ്ട്. ഈ അവസാന ഭാഗത്തിനും നിങ്ങൾ വലിയ സപ്പോർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ തുടങ്ങട്ടെ……..

 

 

ജിഷ്ണുവും നീരജും ചെമ്പകത്തിന്റെ അടുത്ത് എത്തി.അവരെ കണ്ടതും ചെമ്പകം ചോദിച്ചു “നിങ്ങൾ എന്താ ഇവിടെ? മറ്റുള്ളവർ എവിടെ? ജിഷ്ണു തുടർന്നു, “ഞങ്ങൾക്ക് നിന്നോട് മാത്രമായി ഒരു കാര്യം പറയാനുണ്ട്. അതാണ് ഞങ്ങൾ മാത്രമായി വന്നത്. പക്ഷെ  ഞങ്ങൾക്ക് പറയാനുള്ളത് കേട്ടുകഴിഞ്ഞിട്ടേ നീ തിരിച്ചു മറുപടി പറയാകൂ. അതു “അല്ല” എന്നായാലും “അതെ” എന്നായാലും.”

ചെമ്പകം : അതെന്താ എന്നോട് മാത്രമായി പറയാനുള്ളത്. അത്ര സ്വകാര്യമായ കാര്യമാണോ?

ജിഷ്ണു : അതെ.കിരൺ എന്റെ കസിൻ ആണ്. അതുനു പുറമെ അവനു കുട്ടിയെ  ഒരുപാടു ഇഷ്ടമാണ്. ആ ഇഷ്ടം പറയാൻ അവൻ പല തവണ തന്റെ അടുത്ത് വന്നതാണ്. പക്ഷെ നിന്റെ മുന്നിൽ എത്തുമ്പോൾ അവനു ഒരു പേടി. നീ എങ്ങനെ പ്രതികരിക്കും എന്നു അവനറിയില്ല്യല്ലോ. അതാണ് അകാര്യം പറയാൻ ഞങ്ങൾ തന്നെ വന്നത്.

ചെമ്പകം : ക്ഷമിക്കണം എനിക്ക് അവനെ സ്നേഹിക്കാൻ കഴിയില്ല്യ. കാരണം എനിക്ക് ഈ കാടും വീടും വിട്ടു പുറത്തു പോകാൻ കഴിയില്ല്യ. എനിക്ക് പഠിക്കാൻ ആഗ്രഹം ഉള്ളത്കൊണ്ടാണ് ഞാൻ ഇത്രയും നാളും ഇവിടം വിട്ടു പിരിഞ്ഞു നിന്നത്. ഇനി എനിക്ക് എന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയില്ല. എന്റെ അച്ഛൻ ആരെ ചൂണ്ടി കാട്ടുന്നുവോ അയ്യാളെ മാത്രമേ ഞാൻ സ്നേഹിക്കുകയും കല്യാണം കഴിക്കുകയും ചെയ്യുള്ളൂ.

അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി. അതിനു ശേഷം ജിഷ്ണുവും നീരജും കിരണിന്റെ അടുത്തേക് പോയി. അവർ വരുന്നത് കണ്ടപ്പോൾ കിരൺ ചെമ്പകം എന്താ പറഞ്ഞതെന്ന് അറിയാൻ വേണ്ടി കാത്തുനിൽകുനുണ്ടായിരുന്നു. അവർ കിരണിന്റെ അടുത്തെത്തി അവിടെ നടന്ന സംഭവങ്ങളെല്ലാം കിരണിനോട് പറഞ്ഞു.അപ്പോൾ അവനു വലിയ സങ്കടമായി. പിന്നെ കിരണിന് ചെമ്പകത്തിനെ നേരിടാനുള്ള ധൈര്യം ഇല്ല്യതായി. അന്ന് വൈകുന്നേരം ഞങളെല്ലാവരും വീട്ടിലേക്കു തിരിച്ചു. പോകുന്നതിനിടയിൽ കിരൺ കാട്ടിൽ വന്നപ്പോൾ മുതൽ തിരിച്ചു പോകുന്നതു വരെയുള്ള കാര്യങ്ങൾ ഓരോന്നായി ഓർത്തു. ജിഷ്ണു സംസാരിക്കുന്നതൊന്നും അവൻ കേട്ടിരുന്നില്യ. ജിഷ്ണു അവനെ തട്ടി വിളിച്ചു ചോദിച്ചു,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025