“മുതലാളിയുടെ സ്വന്തം ആള് ” എന്ന പരിഗണന കാരണം ഗേറ്റിൽ പ്രശ്നമില്ലായിരുന്നു…
” വരുമെന്ന് പറഞ്ഞിരുന്നു…. മുതലാളി നേരത്തേ മുതലേ ഉണ്ട്.. ”
ഹൃദ്യമായി ചിരിച്ച്, സെക്യുരിറ്റി റാണിയെ അകത്ത് വിട്ടു..
യാതൊരു പതർച്ചയോ… അങ്കലാപ്പോ ഇല്ലാതെയാണ് റാണി നടന്ന് നീങ്ങിയത്…
കെട്ടിടത്തിന്റെ മുന്നിലെ കോളിംഗ് ബെൽ അടിച്ചപ്പോൾ…. ഡോർ തുറന്നത് സാക്ഷാൽ ഇട്ടിച്ചൻ മുതലാളി തന്നെ ആയിരുന്നു…
“വരൂ… റാണി… ”
ചിരിച്ച് കൊണ്ട് മുതലാളി റാണിയെ സ്വാഗതം ചെയ്തു…
വിസിറ്റേഴ്സിന് ഇരിക്കാനുള്ള മുറിയിലെ സെറ്റിയിൽ റാണി ഇരുന്നു…
” ഒരു കപ്പ് ചായ കുടിച്ച് നമുക്ക് അകത്തെ മുറിയിലേക്ക് പോകാം..”
മുതലാളി പറഞ്ഞ് തീരും മുമ്പേ…. ഇരുവർക്കും ഉള്ള ചായയുമായി പരിചാരകൻ എത്തി…
ചായ നുണഞ്ഞു കൊണ്ടിരുന്ന റാണിയെ….. മുതലാളി എക്സ്റേ കണ്ണുകൾ കൊണ്ട് അടിമുടി ഉഴിയുന്നത് റാണി കാണാത്ത മട്ടിൽ ഒളിഞ്ഞു കണ്ടു…
