Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥയ്ക്കു പിന്നിൽ … !!

“ഓ .. ഞങ്ങൾ മലയാളം എം എ ക്കാരേക്കാൾ സാഹിത്യ

വിവരം ആണോ നിങ്ങള് ബിഎസ്സി ഫിസിക്സ് കാർക്ക് ?”

“സാഹിത്യ വിവരവും കോപ്പിയടി  കഴിവും ഒക്കെ നിങ്ങൾ മലയാളം കാർക്ക് കൂടുതലായിരിക്കും .. പക്ഷേ ഞങ്ങൾക്ക് അല്പം സാമാന്യ വിവരം എന്ന ഒരു കാര്യം കൂടി ഉണ്ട് “

ഇത്രനേരവും പിൻ സീറ്റിൽ മുഖം വീർപ്പിച്ചു ഇരുന്നിരുന്ന ആദി അവൻറെ അച്ഛൻ അമ്മയെ തേച്ചു ഒട്ടിക്കുന്ന സംഭാഷണങ്ങൾ കേട്ടു കൊണ്ട് പതുക്കെ ഡ്രൈവിംഗ് സീറ്റിന് പിന്നിൽ ആയി വന്നു നിന്നു കൊണ്ട് പ്രശാന്ത് ഏട്ടനോട് ചോദിച്ചു ,

“എന്താണ് അച്ഛാ ഇൗ ദശപുഷ്പം ?”

“ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികൾക്ക് പറയുന്ന പേരാണ് മോനെ ഈ ദശപുഷ്പം “

പ്രശാന്ത് ഏട്ടൻറെ മറുപടി കേട്ട് ഒരു പരിഹാസച്ചിരിയോടെ ആദി എന്നെ നോക്കി പറഞ്ഞു ,

“അയ്യേ …. ഈ അമ്മയ്ക്ക് ഒന്നും അറിഞ്ഞു കൂടാ “

സത്യത്തിൽ പ്രശാന്ത് ഏട്ടൻ എന്നെയും ഞെട്ടിച്ചു കളഞ്ഞു . ഏട്ടൻ ദശപുഷ്പത്തിന്റെ അർത്ഥമൊക്കെ എങ്ങനെ പഠിച്ചു ആവോ .. !!

സംഭവിച്ച ജാള്യത മറച്ചു വെക്കുന്നതിന് മൗനം തന്നെയാണ് ഏറ്റവും നല്ല ഔഷധം എന്ന് എനിക്ക് മനസിലായി. പ്രശാന്ത് ഏട്ടൻ കുറച്ചു

വെച്ച പാട്ടിൻറെ സൗണ്ട് ഞാനൽപ്പം കൂട്ടി വെച്ചിട്ട് ദേവു നെപ്പോലെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു.

ഞാൻ വീണ. ഞങ്ങളുടേത് ഒരു

പ്രണയ വിവാഹമായിരുന്നു . കോളേജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു പ്രശാന്ത് ഏട്ടൻ.

ഞാൻ ഡിഗ്രി കഴിയും മുൻപേ എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയിരുന്നു.ബിഎസ്സി ഫിസിക്സ് മാത്രം എടുത്തുകൊണ്ട് പഠനം അവസാനിപ്പിച്ചുവെങ്കിലും

എന്നെ കാണുന്നതിനു വേണ്ടി

സീ എം എസിന്റെ മലയാളം ഡിപ്പാർട്ടുമെൻറ് വരാന്തയിലൂടെ പലപ്പോഴും അലഞ്ഞു തിരിഞ്ഞു

നടന്നിരുന്നു പ്രശാന്ത് ഏട്ടൻ. സത്യത്തിൽ അപ്പോഴും ഞാൻ

‘യെസ് ‘ എന്ന ഒരു മറുപടി ഏട്ടന് കൊടുത്തിരുന്നില്ല. ഒരിക്കൽ

യുവജനോത്സവ സമയത്ത് എൻറെ മുൻപിലേക്ക് വന്ന പ്രശാന്ത് ഏട്ടനോട് ഞാൻ പറഞ്ഞു ,

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025