Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 2

കമത്താൻ ബക്കറ്റും വെള്ളവുമായി വന്നതാണോ ആവോ. ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു, നോക്കിയപ്പോൾ ആതു ആണ് അവൾ കുളി കഴിഞ്ഞു മുടി ചീവിയപ്പോ തെറിച്ചു വീണ വെള്ളം ആണ്. വെറുതെ തെറ്റ് ധരിച്ചു. അല്ല ഇവൾ ഇതെന്തിനാ ഇത്ര നേരത്തെ ഒരുങ്ങുന്നേ. ടൈം നോക്കിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി ആറ് മണി ആയിരിക്കുന്നു. വെറുതെ അല്ല ദേവി രാവിലെ തന്നെ ഭദ്ര കാളി ആയത്.

” ഈശ്വരാ ഇന്ന് മൊത്തത്തിൽ വൈകുമല്ലോ, അതെങ്ങനാ ഇന്നലെ ആ കോന്തനെ ഓർത്തിരുന്ന് ഒറങ്ങിയപ്പോ വെളുപ്പിനെ ആയില്ലേ ”

” ഏത് കോന്തനെ?? ” ആതു ചോദിച്ചപ്പോഴാണ് എന്റെ ആത്മഗതം ഇത്തിരി ഉറക്കെ ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്.

” നീ റെഡി ആയി പോവാൻ നോക്കടി ” ഞാൻ ആതു വിനോട് ചൂടായിട്ട് നൈസ് ആയി അടുക്കളയിലേക്ക് വെച്ച് പിടിച്ചു.

” പറയുമ്പോൾ രണ്ട് പെൺപിള്ളേരാ എന്ന് വെച്ച് എനിക്ക് എന്തേലും സഹായം ഉണ്ടോ ഏഹേ, അടുക്കളയിൽ പോലും ഒരെണ്ണം കയറൂല്ല. മൂത്തവൾ ആണേൽ ഇതേവരെ എഴുന്നേറ്റിട്ട് പോലുമില്ല, എന്റെ തല വിധി ” അമ്മ ഓരോന്ന് പിറുപിറുത്തോണ്ട് ദോശ ചുടുവാണ്.

” അമ്മൂസെ  ” എന്നും വിളിച്ചു ഞാൻ പുറകിൽ നിന്ന് കെട്ടിപിടിച്ചു.

” ദേ പെണ്ണെ അടങ്ങി ഇരി, എന്റെ കയ്യിൽ ചട്ടുകം ആണ് ഇരിക്കുന്നെ, ഞാൻ എടുത്ത് കവിളിൽ വെക്കും ” അമ്മ രാവിലെ തന്നെ കലിപ്പിൽ ആണ്.

” ചോരി, ഉറങ്ങി പോയിട്ടല്ലേ അമ്മൂസെ, ദോശ വേണേൽ ഞാൻ ചുടാം ” ഞാൻ അമ്മയെയും ഒന്നൂടെ ചേർത്ത് പിടിച്ചിട്ട് ആ കവിളിൽ ഒരു ഉമ്മ കൊടുത്തോണ്ട് പറഞ്ഞു.

“മതി മതി സോപ്പ് ഇട്ടത്, നീ പോയി കുളിക്കാൻ നോക്ക് ആദ്യ ആഴ്ച തന്നെ ക്ലാസ്സ്‌ ലേറ്റ് ആക്കണ്ട ”

” താങ്ക്യു ” അമ്മക്ക് ഒരു ഉമ്മ കൂടി കൊടുത്തിട്ട് ഞാൻ വേഗം കുളിക്കാനായി ഓടി. ഇത്രയേ ഉള്ളു ന്റെ അമ്മ. എത്ര കലിപ്പിൽ ആണേലും ഞങ്ങൾ ഒന്ന് സോപ്പിട്ടാൽ അലിയും. ഞാൻ വേഗം തന്നെ കുളിച് ഇറങ്ങി. എനിക്ക് ഏറ്റവും പ്രീയപ്പെട്ട ചുവന്ന കളർ ചുരിദാർ എടുത്തിട്ടു, കണ്ണ് എഴുതി, മൂക്കുത്തി എടുത്തണിഞ്ഞു. പിന്നെ ഞാൻ പതിയെ കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. Mm ഒരു ഭംഗി ഒക്കെ ഉണ്ട്.

” ഇതൊക്കെ പുതിയ കലാ പരുപാടി ആണല്ലോ, കോളജിൽ കാലെടുത്തു വെച്ചപ്പോഴേ ഇങ്ങനെ ആണേൽ ഇനി ന്തൊക്കെ കാണേണ്ടി വരും ഈശ്വരാ ”

ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് അവിടെ നിന്ന് ബുക്ക് തപ്പി കൊണ്ടിരുന്ന ആതു വിനെ ഞാൻ കണ്ടത്.

” നീ ക്ലാസ്സിൽ പോവാൻ നോക്ക് പെണ്ണെ ” ചമ്മൽ മറച്ചു കൊണ്ട് ഞാൻ പറഞ്ഞു.

അവൾ ഒന്ന് അമർത്തി മൂളിയിട്ട് പുറത്തേക്ക് പോയി. അവൾ പത്താം ക്ലാസിൽ ആയത് കൊണ്ട് ടൂഷൻ ഒക്കെ ഉണ്ട്, അത് കൊണ്ട് നേരത്തെ പോണം. ഞാൻ ചായ കുടിക്കാൻ ചെന്നപ്പോൾ അവൾ പോയിരുന്നു.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025