Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 2

ഇന്നലെ ആ പ്രശ്നം കഴിഞ്ഞു ഞാൻ അവളിൽ ഇതേവരെ ഇല്ലാത്ത ഒരു ഭാവം കണ്ടു, പെണ്ണിന് നാണം. ആ കൂട്ടത്തിൽ ആരെയോ അവൾക്ക് ഇഷ്ടം ആയി എന്ന്. ഇന്ന് എന്തായാലും എന്റെയും അവളുടെയും ആളുടെ ഫുൾ ഡീറ്റയിൽസും തപ്പി എടുത്തിട്ടേ വിശ്രമം ഉള്ളു എന്ന് പറഞ്ഞിട്ടാണ് ഇന്നലെ ഞങ്ങളൾ പിരിഞ്ഞത്.

” ആരതി ദേ ബസ് വന്നു ” വിജയ്

ഞങ്ങൾ ബസിൽ കയറി, ഏകദേശം സെന്ററിൽ ആയി ഒരു സീറ്റ് ഒഴിവ് ഉണ്ടായിരുന്നു ഞാനും അവിടെന്ന് കയറിയ ചേച്ചിയും അവിടെ ഇരുന്നു, ഒന്ന് രണ്ടു സ്റ്റോപ്പ്‌ അപ്പുറത്ത് ആണ് ഐഷു ന്റെ സ്റ്റോപ്പ്‌. സ്റ്റോപ്പ്‌ അടുത്തപ്പോഴെ കണ്ടു സ്റ്റോപ്പിൽ സാദാരണയിൽ കൂടുതൽ തിരക്ക്, ആ കൂട്ടത്തിൽ ഇന്നലെ കണ്ട ആ താടിക്കാരൻ, അയാൾ ഐഷുന് എന്തോ കൊടുക്കുവാണ്. അയാളെ കണ്ടപ്പോ എന്റെ നെഞ്ച് വല്ലാതെ മിടിച്ചു. ഇയാൾ എന്താ ഇവിടെ എന്ന ചോദ്യം എന്നിൽ ഉണർന്നു, ഇനി ഇതാവുമോ ഐഷു ഇന്നലെ പറഞ്ഞ ആൾ, അവളെ കാണാൻ വന്നതാവുമോ  ഈ ചോദ്യങ്ങൾ എന്റെ സമനില തെറ്റിച്ചു. ഞാനും അവരിലേക്ക് കണ്ണ് കൂർപ്പിച്ചു.

“I Love you ഏട്ടാ ” ഐഷു അയാളോട് പറഞ്ഞത് എന്നിൽ ഒരുമാതിരി ഇടിത്തീ വന്നു വീണത് പോലെ ആണ് എനിക്ക് തോന്നിയത്. എനിക്ക് സങ്കടം ആണോ ദേഷ്യം ആണോ വരുന്നത് അറിയാത്ത അവസ്ഥ. ഐഷു ബസിൽ കയറിട്ട് എന്നെ നോക്കി, എന്നെ കണ്ടപ്പോ അവൾ ചിരിച്ചു, ഞാനും ഒരു ചിരി വരുത്തി. എന്റെ മുഖം വാടി ഇരിക്കുന്ന കൊണ്ടാവണം എന്ത് പറ്റി എന്നവൾ ആംഗ്യ ഭാഷയിൽ ചോദിച്ചു. ഞാൻ ഒന്നുമില്ല ന്ന ഭാവത്തിൽ തല ആട്ടി. അവൾ ഒന്ന് ഇരുത്തി മൂളി.

” മോളെ ഒന്ന് എഴുന്നേറ്റു തരാമോ ” എന്ന ചോദ്യം ആണ് എന്റെ ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത്. ഒരു പ്രായമായ സ്ത്രീ ആണ്. ഞാൻ എഴുന്നേറ്റു കൊടുത്തു. അത്യാവശ്യം തിരക്ക് ഉണ്ട്. ഞാൻ ഐഷു നിന്നിരുന്ന ഭാഗത്തേക്ക്‌ നോക്കി അവൾ ആരെയോ നോക്കി ഒരു കള്ള ചിരിയോടെ നിൽക്കുകയാണ്, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി നിൽക്കുന്ന അയാളെ ആണ് കണ്ടത്. അതോടെ എന്റെ തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവളുടെ അടുത്തേക്ക് പോവാൻ എനിക്ക് തോന്നിയില്ല അവിടെ തന്നെ നിന്നു. ബസ്സിൽ തിരക്ക് ഏറി വന്നു. പെട്ടന്നാണ് ആരോ പുറകിൽ നിന്ന് തള്ളാൻ തുടങ്ങിയത്, തിരക്ക് കാരണം തിരിഞ്ഞു നോക്കാൻ പോലും പറ്റുന്നില്ല, അവൻ പതിയെ എന്നെ തോണ്ടാൻ തുടങ്ങി. ഞാൻ അവനെ തള്ളി മാറ്റാൻ നോക്കി നടക്കുന്നില്ല, മുന്നോട്ട് നീങ്ങണം എന്നുണ്ട് പക്ഷെ നല്ല തിരക്കാണ്. ഒന്നാമത്തെ ഭ്രാന്ത് എടുത്തു നിൽക്കുകയാണ് അതിന്റ ഇടക്ക് ഇത് കൂടി ആയപ്പോ ഇനി അവൻ തോണ്ടിയാൽ കരണം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു.

കുറച്ച് നേരമായി വലിയ അനക്കം ഒന്നുമില്ല, പെട്ടന്നാണ് ബസ് ബ്രെക്ക് പിടിച്ചത് അവൻ എന്നെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു, അവന്റെ ഒരു കൈ എന്റെ മാറിന്റെ മുകളിൽ ആയിരുന്നു. ഞാൻ ഞാൻപോലും അറിയാതെ ഒന്ന് അലറി. ആ കൈ വിടുവിക്കാൻ വേണ്ടി കുതറി. പക്ഷെ ഇത്രയും നേരം എന്നെ തോണ്ടികൊണ്ട് ഇരുന്നവനോട് ഉണ്ടായിരുന്ന വെറുപ് ആയിരുന്നില്ല എന്നിൽ. ഒരു തരം തരിപ്പ്, പുള്ളിയുടെ ദേഹത്തെ ചൂടും വിയർപ്പിന്റെ മാണവും എന്റെ കഴുത്തിൽ വീഴുന്ന നിശ്വാസവും ഒക്കെ ആയപ്പോ എന്തോ പോലെ, ഞാൻ എന്തക്കെയോ പറഞ്ഞു ഞാൻ ആ കൈ വിടുവിക്കുവാൻ വേണ്ടി കുതറി, വീണ്ടും ആ കൈ എന്റെ മാറിൽ അമർന്നു. പെട്ടന്ന് ആ കൈ അയാൾ പിൻവലിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ട ആളെ കണ്ടു ഞാൻ ഞെട്ടി, അയാൾ തന്നെ ഇന്നലെ ഒറ്റ നോട്ടത്തിൽ എന്റെ മനം കവർന്നവൻ. ഒരു സോറി പോലും പറയാതെ വായും പൊളിച്ചു എന്നെ നോക്കി നിൽക്കുന്ന അയാളെ കണ്ടപ്പോ, സത്യത്തിൽ ഇത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ഇരച്ചു വന്നു. കരണം പോകയുന്ന പോലെ ഒരെണ്ണം അങ്ങ് പൊട്ടിച്ചു, പുള്ളി പറയാൻ വന്ന സോറി പോലും പൂർത്തി ആക്കാനായില്ല.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025