Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 9

” oh നിന്നോട് പറഞ്ഞിട്ടില്ലല്ലേ, കൃഷ്ണമാമയെ കൂടാതെ ഒരു അമ്മാവൻ കൂടി എനിക്ക് ഉണ്ട്. ഗോപിമാമ. കുളത്തിങ്കൽ തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ചന്ദ്രശേഖരന്റെ  ഏക പുത്രി, ശ്രീദേവിയേയും അടിച്ചോണ്ട് പണ്ട് നാട് വിട്ടതാ. അവരു രണ്ടു പേരും കോളേജിൽ ഒരുമിച്ചായിരുന്നു. ഫസ്റ്റ് ഇയറിൽ ഒക്കെ രണ്ടുപേരും കീരിയും പാമ്പും ആയിരുന്നു എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്, പക്ഷെ 2 ഇയറിൽ വെച്ച് അമ്മായിക്ക് അവരുടെ വീട്ടുകാർ കല്യാണം ഉറപ്പിച്ചു. അമ്മായി ആ വീട് വിട്ട് രാത്രി ഞങ്ങളുടെ തറവാട്ടിലേക്ക് വന്നു, അപ്പോഴാ ഇവർ രണ്ടുപേരും പ്രേമത്തിൽ ആണെന്ന് പോലും എല്ലാരും അറിയുന്നത് തന്നെ,  മുത്തശ്ശൻ കലിപ്പിൽ അമ്മായിയെ ഇറക്കി വിട്ടു, ഗോപിമാമയെ പൂട്ടി ഇട്ടു. രാവിലെ അമ്മയും മുത്തശ്ശിയും ഒക്കെ ചേർന്ന് റൂം തുറന്നു നോക്കിയപ്പോൾ ഗോപിമാമ അവിടെ ഇല്ലായിരുന്നു. അതിനു ശേഷം അവർ രണ്ടുപേരും ഇതേവരെ ഇങ്ങോട്ട് വന്നിട്ടില്ല, ആരും അന്വേഷിച്ചു പോയിട്ടുമില്ല, അല്ലേൽ മുത്തശ്ശൻ പോവാൻ അനുവദിചിട്ടില്ല. ” സുധി പറഞ്ഞു നിർത്തി. ഗോപി, ശ്രീദേവി, നല്ല പരിചയം ഉള്ള പേരുകൾ ആവോ. ഞാൻ സാരമില്ല എല്ലാം ശരിയാകും എന്ന് പറയുംപോലെ കണ്ണന്റെ തോളിൽ തട്ടി.

” എന്നാ പിന്നെ നമുക്ക് പോയാലോ ” അവസാന സിപ്പും കൂടി എടുത്തിട്ട് സുധി ചോദിച്ചു. ഞങ്ങൾ തല ആട്ടി, കാലികുപ്പികളും ഗ്ലാസും അവിടെ ഉപേക്ഷിച്ചു ഞാങ്ങൾ എഴുന്നേറ്റു.

 

” എടാ സ്മെൽ ഉണ്ടോ?? ” എന്റെ മുഖത്ത് ഊതി കൊണ്ട് സുധി ചോദിച്ചു.

 

” ഏയ്‌… എനിക്ക് ഉണ്ടോ എന്ന് നോക്കിക്കേ ” ഞാനും തിരികെ ഊതി. അവനും ഇല്ല എന്ന് പറഞ്ഞു.

 

” കണ്ണാ, എന്റെ നടപ്പിൽ വല്ല പന്തികേടും തോന്നുന്നുണ്ടോ?? ” ഞാൻ ചോദിച്ചപോൾ അവൻ ഒന്ന് ചിരിച്ചു.

 

” ഇല്ലടാ, ഇനിപ്പോ ഉണ്ടേലും നിനക്ക് തല കറങ്ങുന്നത് ആണെന്ന് പറഞ് ഊരാല്ലോ ” കണ്ണൻ

 

” അത് ഐഡിയ ” ഞങ്ങൾ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ആൽതറയുടെ അങ്ങോട്ട്‌ നടന്നു.

 

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025