Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 9

” അതേ ഞങ്ങൾക്ക് ഈ സെം പ്രൊജക്റ്റ്‌ ആ, സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തു സെം അവസാനം സബ്മിറ്റ് ചെറുതാ മതി ” അവൾ പറഞ്ഞു.

 

” ആഹ്, പ്രൊജക്റ്റ്‌ ചെയ്യുന്നത് ഒന്നും ഞങ്ങൾ ഇവിടെ കാണുന്നില്ല, പകരം ഇതേവരെ കാണാത്ത പലതും ഞങ്ങൾ കാണുന്നുണ്ട്, ” സുധി അത് പറഞ്ഞതും അവൾ അവനെ പിച്ചി, അവൻ തിരിച്ചു തല്ലി, രണ്ടും അടിപിടി ആയി. അന്നേരം ഞാൻ അച്ചുവിനെ മിസ്സ്‌ ചെയ്തു. ഇപ്പൊ നാൾ കുറച്ച് ആയില്ലേ, തിരിച്ചു പോയാലോ??

 

ഒരാഴ്ച കൂടി നിന്ന് മുത്തശ്ശന്റെ ശിഷ്യണം സ്വീകരിച്ചു. പിന്നെ തിരികെ നാട്ടിലേക്ക് മടങ്ങി, എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങിയപോ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് ഉണ്ടായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കുന്ന പോലെ. രണ്ട് മാസം കൊണ്ട് ഇവിടെ ഉള്ളവർ എല്ലാം എന്റെ പ്രീയപെട്ടവർ ആയി. എല്ലാർക്കും വിഷമം ഉണ്ട്, കിച്ചൂസ് നല്ല കരച്ചിൽ ആയിരുന്നു, ദർശുവും കരച്ചിലിന്റെ വക്കിൽ എത്തിയോ??

 

” ഡാ ചെന്ന ഉടനെ വിളിക്കണം ” സുധി.

 

” വിളിക്കാം, കണ്ണാ അപ്പൊ ശെരി വീണ്ടും കാണാം ” എല്ലാരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി.  എന്റെ വണ്ടി നന്നായി കിട്ടിരുന്നു. സത്യം പറഞ്ഞാൽ വീട്ടിലേക്ക് പോവാൻ ഏത് ദിശയിലേക്ക് പോണം എന്ന് പോലും ഒരു പിടുത്തം ഇല്ല. അന്ന് എങ്ങോട്ടാ എന്ന് പോലും അറിയാതെ അല്ലേ ഇറങ്ങിയത്. അവന്മാരോട് ചോദിച്ച കളിയാക്കും എന്ന് അറിയാവുന്ന കൊണ്ട് ഗൂഗിൾ ചേച്ചിയെ മനസ്സിൽ ദ്യാനിച്ചു ഞാൻ വണ്ടി എടുത്തു. മാപ്പ് പറഞ്ഞ വഴിയേ അങ്ങനെ പോയികൊണ്ട് ഇരിക്കുമ്പോൾ ആണ് what’s app മെസേജ് ടൂൺ കേട്ടത്. ഞാൻ നോക്കുമ്പോൾ ദർശു ആണ്. ദർശു പിന്നെ അഞ്ചാറു കണ്ണിൽ ലവ് ചിഹ്നം ഉള്ള കൊറേ സ്മൈലി, അങ്ങനെ ആണ് നമ്പർ സേവ് ചെയ്തിരിക്കുന്നത്. പുതിയ ഫോൺ വാങ്ങിയപ്പോൾ ആദ്യം സേവ് ചെയ്യുന്നത് അവളുടെ നമ്പർ ആവണം എന്ന് പറഞ്ഞ് അവൾ തന്നെ കാണിച്ചു വെച്ചത് ആണ്. ഈ പെൺപിള്ളേർ എന്തിനാ പേരിന് വാലായി കൊറേ സ്മൈലി കൂടി സേവ് ചെയ്യണേ?? അച്ചു ന്റെ ഫോണിലും ഉണ്ട്.

‘ എവിടെ എത്തി?? ‘ വീട്ടിൽ നിന്ന് ഇറങ്ങി പത്തു മിനിറ്റ് പോലും ആയിട്ടില്ല, ഡ്രൈവ് ചെയ്യുന്ന കൊണ്ടും എവിടെ എത്തി എന്നൊരു പിടുത്തം ഇല്ലാത്ത കൊണ്ടും മറുപടി ഒന്നും കൊടുത്തില്ല.

‘ഹലോ…. ‘ അഞ്ചു മിനിറ്റ് കഴിഞ്ഞു അടുത്തത് വന്നു

‘ ജാട ആണോ മോനൂസേ ‘ അടുത്തത്.

‘ ഒക്കെ bie ‘

” ഞാൻ ഡ്രൈവ് ചെയ്യുകയാ എത്തീട്ടു വിളിക്കാം “ഇനിയും വൈകിയാൽ ആൾ കലിപ് ആവും എന്ന് അറിയാവുന്ന കൊണ്ട് വോയിസ്‌ വിട്ടു.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025