Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 4 (ഹൊറര്‍ കമ്പി നോവല്‍)

കോപത്തോടെ ബലരാമന്‍ കതക് തുറന്ന് പുറത്തേക്ക് പോയി. ശ്രീദേവി അയാള്‍ പോയത് അറിഞ്ഞു പോലുമില്ല. അവള്‍ എന്താണ് സംഭവിച്ചത് എന്ന് ഓര്‍ത്തെടുക്കാനുള്ള കഠിന ശ്രമത്തില്‍ ആയിരുന്നു. ഒപ്പം താന്‍ എന്ത് പറയാനാണ് ഉള്ളിലേക്ക് വന്നത് എന്നും അവള്‍ക്ക് ഓര്‍മ്മ വന്നില്ല. എന്തോ വളരെ പ്രധാനപ്പെട്ട കാര്യം പറയാനാണ് താന്‍ വന്നത്. അത് പക്ഷെ ഇപ്പോള്‍ ഓര്‍മ്മ കിട്ടുന്നില്ല! അവള്‍ കട്ടിലില്‍ ഇരുന്നു ചിന്തകളെ അടുക്കി വയ്ക്കാന്‍ നോക്കി; പക്ഷെ അവള്‍ക്ക് സാധിച്ചില്ല.

മുറിയില്‍ നിന്നും പുറത്ത് പോയ ബലരാമന്‍ കോപം കൊണ്ട് അന്ധനായി കഴിഞ്ഞിരുന്നു. ശ്രീദേവി! കള്ളക്കഴുവര്‍ട മോള്‍..അവള്‍ ശീലാവതി കളിക്കുന്നു. തന്നെ ശരീരം കാട്ടി മോഹിപ്പിച്ചിട്ട് ഇപ്പോള്‍ അവള്‍ കളിക്കുന്നു. അവളെ വെറുതെ വിട്ടുകൂടാ..ഇനി അവളെ തന്റെ മകന് വേണ്ട. അവളെ ഇവിടെ നിന്നും പറഞ്ഞു വിടുക തന്നെ വേണം. അതെ..അത് താന്‍ ചെയ്യും. അവന്‍ വരട്ടെ..ഏറ്റവും വേഗം തന്നെ അവളുമായുള്ള വിവാഹമോചനം അവന്‍ നേടണം. അവളു പോയാല്‍ വേറെ നൂറു പെണ്‍കുട്ടികളെ തന്റെ മകന് കിട്ടും. അനുജന്മാരോട് വിവരം പറയണം എന്ന് ബലരാമന് ഉണ്ടായിരുന്നു എങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. ആദ്യം മകന്‍ വന്നു സംസാരിച്ച ശേഷമാകാം ബാക്കി കാര്യങ്ങള്‍ എന്നയാള്‍ മനസിലോര്‍ത്തു.

സന്ധ്യയായി.

ബലരാമന്റെ മൂന്നാമത്തെ അനുജനായ കാര്‍ത്തികേയന്റെ മൂത്ത മകനാണ് ഗണേശന്‍. അവന്റെ ഇളയവന്‍ ആദിത്യന്‍. ഗണേശന്‍ വക്കീല്‍ ആണ്. ഹൈക്കോടതിയില്‍ ഒരു സീനിയര്‍ വക്കീലിന്റെ അസ്സിസ്റ്റന്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കലോ രണ്ട് തവണയോ അവന്‍ തറവാട്ടില്‍ എത്തും. അവന്റെ ഭാര്യ ഗായത്രിക്ക് പ്രായം 22. അവളും അവന്റെ അനുജന്‍ ആദിത്യനും മാതാപിതാക്കളുമാണ് തറവാട്ടില്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന “ബ്ലോക്കില്‍” ഉള്ളത്. ആദിത്യന്‍ കോളജ് വിദ്യാര്‍ഥി ആണ്. നാണം കുണുങ്ങിയും അന്തര്‍മുഖനുമാണ് അവന്‍. എന്നാല്‍ ഗായത്രി തെറിച്ച ഒരു പെണ്ണാണ്‌. ഭര്‍ത്താവ് വക്കീല്‍ ആണെങ്കിലും വീട്ടില്‍ വക്കീലും ജഡ്ജിയും അവളാണ്. കാണാന്‍ വെളുത്ത് സുന്ദരി. സൌന്ദര്യം പണം വിദ്യാഭ്യാസം എന്നിവ ഗായത്രിയെ ഒരു അഹങ്കാരി ആക്കി മാറ്റിയിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025