Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 4 (ഹൊറര്‍ കമ്പി നോവല്‍)

തുറന്നുകിടന്ന ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് അവള്‍ ലൈറ്റ് ഓഫാക്കി; മുറിയില്‍ ഇരുള്‍ നിറഞ്ഞു. ഫാന്‍ ചെറിയ വേഗതയില്‍ കറങ്ങുന്നതിന്റെ ഞരക്കമാല്ലാതെ മറ്റൊരു ശബ്ദവും മുറിയില്‍ കേള്‍ക്കാനില്ലായിരുന്നു. പുറത്ത് ചീവീടുകള്‍ കരയുന്നതിന്റെ ശബ്ദം കേട്ടുകൊണ്ട് ഗായത്രി പുതപ്പെടുത്തു പുതച്ചു. അവിടെ കിടന്നാല്‍ അവള്‍ക്ക് തറവാടിന്റെ പിന്നിലെ പറമ്പ് നന്നായി കാണാം. ഇരുളില്‍ മരങ്ങള്‍ മെല്ലെ ഇളകുന്നത് നോക്കി അവള്‍ കണ്ണടച്ചു. ഉറക്കം അവളുടെ കണ്ണുകളെ സാവകാശം തഴുകി.

തറവാടിന്റെ പിന്നില്‍, പറമ്പിന് നടുവില്‍ നിന്നിരുന്ന പനയുടെ മുകളില്‍ ഇരുട്ടില്‍ ഒരു ഇളക്കമുണ്ടായി. ചെറിയ കാറ്റ് മെല്ലെ വീശിയടിക്കാന്‍ ആരംഭിച്ചു. പനയുടെ മുകളില്‍ നിന്നും ഒരു ചെറിയ അഗ്നിസ്ഫുലിംഗം ഗായത്രിയുടെ മുറിയുടെ നേരെ നീങ്ങി. ഒരു വലിയ മിന്നാമിനുങ്ങ്‌ പോലെയുള്ള എന്തോ ഒന്നാണ് അതെന്നു  തോന്നുമായിരുന്നു. അത് ഗായത്രിയുടെ മുറിയുടെ സമീപം എത്തിയപ്പോള്‍ മുറിയിലേക്ക് മുല്ലപ്പൂവിന്റെ ഗന്ധം അടിച്ചു കയറി. കാറ്റിന്റെ ശക്തി മെല്ലെ വര്‍ദ്ധിക്കാനും തുടങ്ങി.

ഗായത്രിയുടെ സുന്ദരിപ്പൂച്ച കരഞ്ഞു. ഇരുളില്‍ അതിന്റെ കണ്ണുകള്‍ വജ്രം പോലെ തിളങ്ങുന്നുണ്ടായിരുന്നു. ജനാലയിലേക്ക് നോക്കിക്കൊണ്ട് അത് തുടരെത്തുടരെ കരഞ്ഞു. ഉറക്കത്തിലേക്ക് വഴുതി വീണിരുന്ന ഗായത്രിയുടെ പുതപ്പ് കാറ്റില്‍ ഇളകി. അത് അവളുടെ ശരീരം അനാവൃതമാക്കി പറന്ന് മാറി. പൂച്ച ജനലിന്റെ അഴികളുടെ സമീപത്തേക്ക് ചാടിക്കയറി. അത് ഗായത്രിയെ നോക്കി വന്യമായി മുരണ്ടു. പിന്നെ അത് അവള്‍ കിടന്ന കട്ടിലിലേക്ക് ചാടിക്കയറി. മെല്ലെ അവളുടെ കാലുകളില്‍ മുഖം ഇട്ടുരുട്ടി അത് കരഞ്ഞു. ഉറങ്ങിക്കിടന്ന ഗായത്രി ഞെട്ടിയുണര്‍ന്നു. തന്റെ പുതപ്പ് മാറിപ്പോയതും പൂച്ച തന്റെ കാലില്‍ മുഖം ഉരുമ്മുന്നതും അവള്‍ അറിഞ്ഞു. ഒപ്പം മുറിയില്‍ വ്യാപിച്ച മുല്ലപ്പൂവിന്റെ ഗന്ധം അവളെ ഏതോ മാസ്മരിക ലോകത്തേക്ക് ആനയിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025