” ഹരിയേട്ടാ അവിടെ മാത്രമല്ല സോപ്പ് തേക്കാനുള്ളത് “
കല്യാണി കുണുങ്ങിചിരിച്ചു”
ഹരിയുടെ കൈകൾ അവളുടെ കഴുത്തിലും തോളിലും കവിളിലും ചുണ്ടുകളിലും സോപ്പ് തേക്കാണെന്ന വ്യാജേന ഒഴുകിനടന്നു.
” മതി മതി എന്നെ വിട് . വേഗം കുളിച്ച് കയറാം”
കല്യാണി അവൻ്റെ കൈകളിൽ നിന്ന് കുതറി മാറി വെള്ളത്തിലേക്ക് ചാടി .
” പതിറ്റാണ്ടുകൾക്ക് മുന്നെ നമ്മുടെ കാരണവൻമാർ കുളിച്ച് ശുദ്ധമായിരുന്ന കുളമാണ് ഇത് ഇവിടെ വെച്ച് അതൊന്നും വേണ്ട അത് ശെരിയാവില്ല”
” അതു കൊള്ളാം അപ്പോ നിനക്ക് ഇവിടുത്തെ ചരിത്രം അറിയില്ല അല്ലേ ?”
” എന്ത് ചരിത്രം?”
” നിനക്ക് നമ്മുടെ പഴയ തറവാട്ടു കാര്യസ്ഥനെ ഓർമ്മയുണ്ടോ ? “
” ആ ഓർമ്മയുണ്ട്.”
“പണ്ട് ഇവിടെ വെച്ചാണ് നമ്മുടെ ശങ്കരപ്പണിക്കരെയും സീത ചെറിയമ്മയെയും വല്യ മുത്തശ്ശൻ പിടിച്ചത് .” നമ്മൾ അന്ന് ചെറുതായിരുന്നു. നിനക്ക് ഓർമ്മ കാണില്ല. “
” ചുമ്മാ കള്ളം പറയാതെ ”
“അല്ലെടീ സത്യമാണ്. അതിനല്ലേ ശങ്കരപ്പണിക്കരെ വല്യ മുത്തശ്ശൻ ഇവിടുന്ന് പുറത്താക്കിയത്. “
” ആണോ.. എനിക്കീ കഥ ഒന്നും ആരും പറഞ്ഞു തന്നില്ല ”
” നിനക്ക് ആകെ അറിയുന്നത് ആ മീനാക്ഷിയുടെ കഥയല്ലേ “
” എന്ത് കഥ എനിക്കൊന്നും അറിയില്ല ”
” അവളെ കുറിച്ച് പല കഥകളും ഉണ്ട്. അവളുടെ കൂട്ട് അത്ര ശെരിയല്ലട്ടോ കല്യണീ “
” അങ്ങനെ ഒന്നും ഇല്ല . അവളെ എനിക്കറിയാം “
