Kambikuttan Malayalam

Sex stories Kambikuttan kambikathakal

കമ്പനിപ്പണിക്കാരൻ…5

അങ്ങനെയിരിക്കെ കട്ടിക്കാനത്തുള്ള തോമാച്ചൻ മുതലാളിയുടെ കമ്പനി റസ്റ്റ്ഹൗസിൽ അപ്പന് പോകേണ്ടി വന്നു. തോട്ടം സംബന്ധിയായ ഏതോ പ്രശ്നങ്ങൾ പറയാനാണ്.വീട്ടിൽ നിന്നും പത്ത് നാൽപ്പത് കിലോമീറ്റർ അങ്ങോട്ടേക്കുണ്ട്.ഞാൻ അപ്പനുമായി ജീപ്പിൽ രാവിലെ തന്നെ പുറപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെ കുട്ടിക്കാനത്ത് എത്തി.. കോടമഞ്ഞ് വിട്ട് മാറുന്നതേ ഉള്ളൂ.. പൗരാണിക യൂറോപ്യൻശൈലിയിൽ കരിങ്കല്ല് കൊണ്ട് പണിത വിശാലമായ റസ്റ്റ് ഹൗസ് .. ഒരു വലിയ റബർ തോട്ടത്തിന് നടുവിലായി കുന്നിൻ മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഞാൻ ജീപ്പ് വിശാലമായ മുറ്റത്തിൻ്റെ ഒരു കോണിൽ ഒതുക്കിയിട്ടു, ജീപ്പിന് പുറത്തിറങ്ങി പരിസരം വീക്ഷിച്ചു. അപ്പൻ ബംഗ്ലാവിന് നേരേ നടന്നു. പോർട്ടിക്കോവിൽ ഒരു ചുവന്ന BMW 3 സീരീസ് കാർ കിടക്കുന്നുണ്ട് .പുറക് വശത്ത് നിന്നും ഒരു സിംഹത്തെ പോലിരിക്കുന്ന പട്ടിയുടെ തുടലും പിടിച്ച് സിനിമാനടൻ സിദ്ധിക്കിനെപ്പോലൊരാൾ ജോഗിങ്ങ് ഡ്രസ്സും ധരിച്ച് നടന്ന് വരുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു.

ഇതായിരിക്കുമോ തോമാച്ചൻ മുതലാളി ? 60 വയസുള്ള ആളാണെന്ന് പറഞ്ഞിട്ട് ഒരു 45 -50 മാത്രമേ തോന്നിക്കുന്നുള്ളല്ലോ. ഇനി മുതലാളിയുടെ അനിയനോ മറ്റോ ആണോ ആവോ? ആരായാലെന്താ ഞാൻ മടക്കി കുത്തിയിരുന്ന മുണ്ടഴിച്ചിട്ടു… ബഹുമാനത്തോടെ കൈകൂപ്പി. ഗുഡ് മോണിങ്ങ് ജൻ്റിൽമാൻ! എന്താ വന്നത്.? അദ്ദേഹം ഘനഗംഭീര സ്വരത്തിൽ എന്നോട് ചോദിച്ചു.

ഞാൻ അപ്പനെയും കൊണ്ട് വന്നതാണ് സർ..മുതലാളി എൻ്റെ സമീപത്തേക്ക് വരുന്നത് കണ്ട് അപ്പൻ വേഗം ഞങ്ങളുടെ അടുത്തേക്ക് വന്നു. ഇത് എൻ്റെ മോനാണ് സർ രാജേഷ്. ഇത്ര ദൂരം രാവിലെ വണ്ടി ഓടിക്കണ്ട എന്ന് പറഞ്ഞ് എന്നെ കൊണ്ട് വിടാൻ വന്നതാണ് സർ.

ഏഹേ ഇവൻ ആൻ്റോച്ചൻ്റെ മോനാണോ? എന്ത് ചെയ്യുന്നു.?

പഠിക്കാൻ മടിയനാണ്. പ്ലസ് ടു കഷ്ടി പാസായി.ഇപ്പോൾ വീട്ടിൽ കൃഷിപ്പണിയുമായി അങ്ങനെ നടക്കുന്നു. ഞാൻ ചമ്മിയ ചിരി ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025