Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകനൊപ്പം പോയ യുവതി

കാമുകനൊപ്പം പോയ യുവതി-KAMBINEWS

മകനെ അംഗന്‍വാടിയിലാക്കി കാമുകനൊപ്പം വീടുവിട്ട യുവതിയെ എറണാകുളം മട്ടാഞ്ചേരി പോലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കമിതാക്കളെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചട്ടഞ്ചാല്‍ കുണ്ടൂര്‍ സ്വദേശിനിയായ (21)യെ തെക്കിലിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കത്തും യുവതി ഭര്‍ത്താവിനയച്ച വോയിസ് ക്ലിപ്പും പോലീസ് കണ്ടെത്തിയിരുന്നു.

ആറുമാസം മുമ്പ് മാതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ പരിചയപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഷാജഹാനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിരുന്നു. പോലീസ് യുവാവിന്റെ മട്ടന്നൂരിലെ വീട്ടിലെത്തിയും അന്വേഷിച്ചിരുന്നു. ഇവര്‍ ഇവിടെയില്ലെന്ന് ബോധ്യമായതോടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ നോക്കി കണ്ടെത്തിയത്.

താന്‍ മൂന്ന് മാസം മുമ്പ് തന്നെ ഷാജഹാനെ രജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. ഇക്കാര്യം യുവതി കത്തിലും സൂചിപ്പിച്ചിരുന്നു. യുവതി വീടുവിട്ട സംഭവം നാട്ടില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. യുവതിയെ വിദ്യാനഗര്‍ പോലീസ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പോയി. കാമുകനായ ഷാജഹാനെയും പോലീസ് കാസര്‍കോട്ടേക്ക് കൊണ്ടുവന്നിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഷാജഹാന്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണെന്നാണ് സൂചന

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025