Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 2

‘നീ എന്തിനുള്ള പുറപ്പാടാ “.അവൾ കയ്യുയർത്തി പേടിയോടെ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ അവളുടെ കാൽക്കീഴിൽ ഇരുന്നു ആ കാലുകൾ രണ്ടും കൂട്ടി കെട്ടിപിടിച് അതിലേക്ക് മുഖം അമർത്തി. ആദ്യം ഒന്ന് വലിക്കാൻ നോക്കിയെങ്കിലും അവൾ പിന്നെ എതിർക്കാതെ അങ്ങനെ തന്നെ കിടന്നു. അവളെ ഞെട്ടിച്ചു കൊണ്ട് ഞാൻ തൊട്ടടുത്ത നിമിഷം ഞാൻ പറഞ്ഞു.

“പെണ്ണുങ്ങളെ ബഹുമാനിക്കാനാണ് എന്റെ ലച്ചു എന്നെ പഠിപ്പിച്ചിട്ടുള്ളത്, ഇത് വരെ ഒരു പെണ്ണിനോടും ഞാൻ അപമര്യാദ ആയി പെരുമാറിയിട്ടില്ല. നേരത്തെ ഒരു കൈയബദ്ധം പറ്റി അത് മേമയെ അല്ല അമ്മുവിനെ എനിക്ക് ഇഷ്ടം ആയതു കൊണ്ടാണ്. അല്ലാതെ ഈ ശരീരം മോഹിച്ചിട്ടല്ല. എന്നെ വെറുക്കരുത്‌ എന്നോട് പൊറുക്കണം.”

മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞതോടെ എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടികരഞ്ഞു. എന്റെ കണ്ണീർ കൊണ്ട് അവളുടെ കാൽപാദങ്ങൾ ഞാൻ കഴുകി. അവൾ കാലു വലിക്കാതെ എണീറ്റിരുന്നു മടിച്ചു മടിച്ചു എന്റെ നെറുകയിൽ ഒന്ന് തലോടി.

“സാരമില്ല. നമുക്കത് പിന്നെ സംസാരിക്കാം. നീ ഇപ്പൊ ഉറങ്ങിക്കോ… അവൾ എന്റെ മുഖം പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.

ഞാൻ അവളുടെ കൈയിൽ വീണ്ടും ചുംബിച്ചു. ഇത്തവണ അവൾ കൈ വലിച്ചില്ല. പകരം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉറങ്ങിക്കോ കണ്ണാ ഞാൻ രാവിലെ വിളിക്കാം..”

ഞാൻ അവളിൽ നിന്ന് മാറി വീണ്ടും എന്റെ കിടക്കയിലേക്ക് കിടന്നു. അവളും ഒരു നെടുവീർപ്പോടെ കിടക്കയിലേക്ക് ചുരുണ്ടു. വിരൽ ഇപ്പോഴും നല്ല വേദനയുണ്ട്. അങ്ങനെ എപ്പോഴോ ഭാരമൊഴിഞ്ഞ മനസ്സുമായി ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

“കണ്ണാ എണീക്ക് നേരം ഏഴു മണിയായി”.

രാവിലെ അമ്മു ആണ് എന്നെ കുലുക്കി വിളിച്ചത് . അവളുടെ വളകിലുക്കം കേട്ട് ഞാൻ കണ്ണു തുറന്ന് നോക്കുമ്പോൾ അവൾ ഒരു ചുവന്ന കളർ പട്ടു സാരിയുടുത്തു റെഡി ആയി നിൽക്കുന്നു. വീട്ടിലേക്ക് പോവുന്ന സന്തോഷം ആയിരിക്കണം.ഞാൻ മനസ്സിലോർത്തു.

ഞാൻ എണീറ്റ് മുണ്ടുടുത്തപ്പോൾ ആണ് വിരലിന്റെ പരിക്ക് ശ്രദ്ധിക്കുന്നത്. ചോര കല്ലിചിരിക്കുന്നു. വിരൽ നേരെ പിടിക്കാൻ പറ്റുന്നില്ല.

“അച്ഛമ്മയോട് എന്ത് പറയും?

അലമാരയിലെ കണ്ണാടിയിൽ നോക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്ന അവളുടെ പിന്നിൽ നിന്ന് ഞാൻ ചോദിച്ചു.

എന്റെ pg സർട്ടിഫിക്കേറ്റ് വെടിക്കാൻ നിന്നേം കൂട്ടി പോവാണെന്നാ പറഞ്ഞത് .ഇനി നീ മാറ്റിപറയല്ലേ. അവൾ കള്ളച്ചിരിയോടെ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025