Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 5

“സാരല്ല കൊറച്ചു കഴിയുമ്പോൾ മാറിക്കോളും, നീ ടെൻഷൻ അടിക്കേണ്ട…

എന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ട് അവൾ പറഞ്ഞു..

“നീ വന്നേ…
ഞാൻ അവളെ കൈകൾ കൊണ്ട് എടുത്തുയർത്തി. അവൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെ എന്റെ കഴുത്തിൽ കൈ ചുറ്റി കൊണ്ട് കിടന്നു. ഞാൻ അവളേം കൊണ്ട് പോയത് റൂമിലേക്കാണ്. കട്ടിലിൽ അവളെ കിടത്തി ഞാൻ അവൾ ക്കരികിൽ കിടന്നു.

“നീ എന്തിനാ ഓടിയെ അതോണ്ടല്ലേ പ്പൊ….

ഞാൻ അവളുടെ നെറ്റിയിൽ പതിയെ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു..

 

“അതോണ്ടൊന്നും അല്ല ഇത് സ്ഥിരം ആണ്.. !

അവൾ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“പാഡ് വെച്ചിട്ടില്ലേ..

ഉം.. പാഡല്ല തുണി ആണ്….

അവൾ മടിച്ചുകൊണ്ട് പറഞ്ഞു.

“അവൾടമ്മേടെ തുണി..”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവളെ തല്ലാനോങ്ങി !
പരിചിതമല്ലാത്ത എന്റെ ഭാവം കണ്ട് അവൾ ഒന്ന് ഭയന്നു. അവളുടെ ഉണ്ടക്കണ്ണുകൾ എന്നെ ഭയത്തോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി

“എടീ പോത്തേ കണ്ണിൽ കണ്ട തുണിയൊക്കെ വെച്ചാൽ ഇൻഫെക്ഷൻ വരും, നിനക്കിത്രേം വിവരമില്ലേ അമ്മൂ…

“അത് പണ്ട് തൊട്ടേ തുണി വെച്ച് ശീലമായി…
അവൾ പരുങ്ങലോടെ പറഞ്ഞു.

“നീ ഇവിടെ കെടക്ക്.. ഞാൻ പോയി പാഡ് വാങ്ങി വരാം..
ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിണുങ്ങി. കഴുത്ത് അവളുടെ വീക്ക്‌ പോയന്റണെന്ന് തോന്നുന്നു.

“അതൊന്നും വേണ്ടാ…ഞാനിവിടെ ഒറ്റക്ക് നിക്കണ്ടേ…അതും അല്ല നിനക്ക് നാണമാവില്ലേ കടയിൽ പോയി ഇതൊക്കെ വാങ്ങാൻ… അവൾ എന്റെ മൂർദ്ധാവിൽ ചുംബിച്ചോണ്ട് പറഞ്ഞു.

“അത് ഞാനങ്ങു സഹിച്ചു. ഏഴു മണി ആയല്ലേ ഒള്ളൂ ഞാൻ പോയി വാങ്ങീട്ട് പത്തു മിനുട്ടിൽ തിരിച്ചു വരാം…”

ഞാൻ പുറത്തിറങ്ങിയതും അവൾ കഷ്ടപ്പെട്ട് എണീറ്റ് വന്നു റൂമിന്റെ വാതിലടച്ചു.

വേഗം വണ്ടിയെടുത്തു തൊട്ടടുത്തുള്ള ഫാൻസിയിൽ പോയി ഒരു കോംബോ പാക്ക് വാങ്ങിച്ചു തൊട്ടപ്പുറത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് വയറു വേദനക്കുള്ള ഗുളികയും വേടിച്ചു. തീരെ രക്ഷ ഇല്ലെങ്കിൽ കൊടുക്കാം !ഞാൻ മനസ്സിൽ ഓർത്തു. വേറൊന്നിനും നിക്കാതെ നേരെ തറവാട്ടിലേക്ക് വിട്ടു. എന്റെ പ്രാണൻ എന്നെപിരിഞ്ഞിരിക്കുകയാണ് !

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025