കാന്താരി 5
Kanthari Part 5
[ Previous Part ]
സുന്ദരന്റെ മെസ്സേജ് എടുത്ത് നോക്കുമ്പോ അത് അവൻ ഡിലീറ്റ് ആക്കിയിരിക്കുന്നു…
എന്നാലും എന്താവും അത്… ഞാൻ ഇങ്ങനെ ആലോചിച്ചു….ആ ചുമ്മാ അല്ല mustang എടുക്കുന്നു പറഞ്ഞു തെണ്ടി കൊണ്ട് വന്ന് കാണും… കൊറച്ച് കുശുമ്പ് കൊറേ സന്തോഷത്തോടെ ഞാൻ ആലോചിച്ചു…
ഇത് ഒരു മോട്ടിവേഷൻ ആയി എടുക്ക് ശിവ ജോലിക്ക് പോയി മിനിമം ഒരു ട്രംഫ് എങ്കിലും എടുത്ത് തന്തേ കാണിക്കണം…. 🤡
എവിടുന്ന് 😏 എന്റെ ജീവിതം മിക്കവാറും അപ്പന്റേം പപ്പന്റേം കൈ കൊണ്ട് തീരും… ഹും….
അയ്യോ ഇന്ദ്രൻ എന്തോ പറയാൻ ഒണ്ട് വരാൻ പറഞ്ഞല്ലോ അങ്ങോട്ട് പോവാ ഇപ്പൊ….
ഞാൻ എണീറ്റതും പപ്പ വെയർത്ത് കുളിച്ച് പേടിച്ച് പേടിച്ച് താഴേക്ക് എറങ്ങി വന്നു
എന്തോ ഒണ്ടല്ലോ മോന്ത കണ്ടിട്ട് ഒപ്പിച്ച് കൂട്ടിയ ലക്ഷണം ഒണ്ട്…. എന്ത് കാര്യം…. എന്നാലും അങ്ങനെ അല്ല എന്താ അത് എന്തോ ഒപ്പിച്ച് വച്ചിട്ടുണ്ട്…
ഞാൻ വീണ്ടും കാറിന്റെ അടുത്ത് പോയി തപ്പി നോക്കി….
കീ എടുത്ത് കൊണ്ട് വന്നിട്ട് ഉള്ളില് കേറി നോക്കി…
എന്താവും കാര്യം….
ചെറി : എന്താ ടാ തപ്പുന്നെ
ഞാൻ : ഹേ ഫോൺ ഫോൺ
പപ്പ സംസാരം കേട്ട് വെളിയിലേക്ക് വന്നു….
ഞാൻ കാറിന്റെ വെളിയിലേക്ക് എറങ്ങി… ഡോർ അടച്ചു
ചെറി :എന്താ കാര്യം
ഞാൻ : എന്റെ ഒരു സാനം ഉള്ളില് നോക്കിയത്
ചെറി : സത്യം പറ എങ്ങോട്ട് പോവാൻ ആണ് രണ്ട് പേരും കൂടെ പ്ലാൻ കള്ളാ എനിക്ക് ഒന്നും മനസ്സിലായില്ലാ വിചാരിക്കല്ലേ…😂
ഞാൻ : ഓ പിന്നെ കറങ്ങാൻ പോണു… ഞാൻ ഇന്ദ്രനെ കാണാൻ പോവാ അവൻ വരാൻ പറഞ്ഞു….
ചെറി : പോയേച്ച് വാ…