പപ്പ ഒന്നും പറയുന്നില്ല
ഞാൻ : ഇല്ലെന്ന് പറ അല്ലെങ്കി ചാവും പപ്പാ നീ പറ….
അവളെന്റെ കൈ മുറുക്കി പിടിച്ചു
ഞാൻ : പപ്പാ പ്ലീസ് എന്റെ സമനെല തെറ്റിക്കൊണ്ടിരിക്കാ…നിന്നെ ഞാൻ കൊല്ലും പ്ലീസ് പറ….
ഇല്ലാ അവളെന്റെ നെഞ്ചില് പിടിച്ച് തള്ളി…. പല്ല് കടിച്ച് അലറി….
ഞാൻ തലക്ക് അവളെ നോക്കി….
താങ്ക്യൂ രണ്ട് കൈയ്യും കൂട്ടി തൊഴുത് ഞാൻ എറങ്ങി നടന്നു….
ഡയനിങ് റൂം എത്തിയതും അമ്മ കേറി വരുന്നു
അമ്മു : എങ്ങോട്ടാ
ഞാൻ : ഇപ്പൊ വരാമ്മാ
പിന്നാലെ അച്ഛൻ വന്നു
അച്ഛൻ പിരികം പൊക്കി എന്നെ നോക്കി
ഞാൻ തല താത്തി വെളിയിലേക്ക് എറങ്ങി….
അച്ഛൻ തല ആട്ടി എന്നെ നോക്കി
പിന്നാലെ ആന്റിയും അങ്കിളും കേറി വന്നു
ഞാൻ ചിരിച്ചിട്ട് വെളിയിലേക്ക് നടന്നു
പപ്പ ഓടി സ്റ്റെപ്പ് എറങ്ങി വന്നു
പപ്പ : അങ്കിൾ ശിവയോട് പോവല്ലേ പറ പ്ലീസ്
പപ്പ അച്ഛനോട് സമനെല തെറ്റിയ പോലെ പറഞ്ഞു
അച്ഛൻ : എന്താ മോളെ കാര്യം എന്തിനാ നീ കരയുന്നെ….
പപ്പ : ആരെ തല്ലാൻ കൊല്ലാൻ എന്നൊക്കെ പറഞ്ഞാ പോവാൻ നിക്കുന്നെ…
അച്ഛൻ ദേഷ്യത്തോടെ എന്നെ നോക്കി
പപ്പ : പറ അങ്കിളെ പോവല്ലേ ന്ന്
ഞാൻ : ഉവക്ക് വട്ട് ഞാൻ വെറുതെ നന്ദനെ കാണാൻ പോവാ
പപ്പ : അങ്കിളെ ഈ നന്ദനാ വിളിച്ച് പറഞ്ഞത് ഞാൻ കേട്ടതാ….
ഞാൻ : നീ പോ പപ്പ അമ്മ ഞാൻ ഇപ്പൊ വരാമ്മാ
അച്ഛൻ : നിന്നെ
ഡോർ കടക്കാൻ നിന്ന എന്നെ അച്ഛൻ പിന്നിൽ നിന്ന് വിളിച്ചു…
ഞാൻ കണ്ണടച്ച് നിന്നു…
അച്ഛൻ വന്ന് എന്റെ അടുത്ത് നിന്നു
ഞാൻ : ഇല്ല സത്യം
അച്ഛൻ : കേറി പോ
ഞാൻ : അച്ഛൻ ഇവള് പറയുന്നത് കേക്കല്ലേ
അച്ഛൻ : ആരും പറയുന്നത് കേക്കുന്നില്ല സന്ധ്യ സമയത്ത് ആരും എങ്ങോട്ടും പോണ്ട