Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരാർ 3

ലീന ചേച്ചിയുടെ വിളിയാണ് എന്നെ മയക്കത്തിൽ നിന്നും ഉണർത്തിയത്.

” എന്താ ചേച്ചി ”

” മോനെ ഇത്‌ നോക്കിയേ …. ഇവിടെ നിന്നിരുന്ന പെങ്കോച്ചിന്റേത്  ആണെന്ന് തോന്നുന്നു. ”

ഞാൻ നിട്ടിപിടിച്ച അവരുടെ കയ്യിലേക്ക് നോക്കി. ഞാൻ നന്ദനക്കായി വാങ്ങിയ മോതിരം . എരിതീയിൽ എന്ന ഒഴിച്ചത് പോലെ ആയി എന്റെ അവസ്ഥ. എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവരുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പറഞ്ഞു.

” ഇത്‌ അവളുടേത് അല്ല ചേച്ചി ”

” മോനെ….. ഇത്‌ അവളുടേത് അല്ലെങ്കിൽ   ഇത് പോലെ ഒന്ന്   അവൾക്ക്  വാങ്ങി കൊടുത്തൂടെ………….. നിങ്ങൾ  തമ്മിൽ നല്ല ചേർച്ച ആയിരുന്നു….. നല്ല കൊച്ച മോനെ അത്…. ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ ആളുകളെ കാണാൻ തുടങ്ങിയത് ”

ചേച്ചി പിന്നെയും എന്തെക്കെയോ പറഞ്ഞു .

അപ്പോഴാണ് മുകളിൽ എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. ഞാൻ പതുക്കെ എഴുന്നേറ്റ് മുകളിൽ ചെല്ലുമ്പോയേക്കും അത് കട്ട്‌ ആയി.  ജോൺ ആയിരുന്നു. ഞാൻ തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോൾ വീണ്ടും കാൾ വന്നു.

” ഡാ നീ എവിടെയാ ”

” വീട്ടിൽ ഉണ്ടെടാ ”

” ഡാ നമ്മുക്ക് ഒരു ലോങ്ങ്‌ ഡ്രൈവ് പോയാലോ ”

” എവിടേക്ക് ”

” അതെക്കെ ഉണ്ട്  നീ ഫ്രീ ആണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ പോകാം ”

” ഡാ എവിടേക്ക്   നീ എന്താ പറയുന്നത് ”

” ഡാ നന്ദന എവിടെ ഉണ്ടെന്ന് കണ്ടുപിടിച്ചു ”

അവൻ അത് പറയുമ്പോൾ എനിക്ക് എന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി.

” എവിടെ ഉണ്ട് അവൾ….. അവളെ കണ്ട് പിടിക്കാൻ ഒരു വഴിയും ഇല്ലെന്നല്ലേ നീ പറഞ്ഞത്. ”

” അതക്കെ ഉണ്ടടെ………    ഞാൻ നിന്റെ വീട്ടിലേക്ക് വന്നുകൊണ്ട് ഇരിക്കുക ആണ്‌   നമുക്ക് ഇപ്പോൾ തന്നെ തിരിക്കാം ”

അവൾ എവിടെ ഉണ്ടെന്നോ എങ്ങനെ കണ്ട് പിടിച്ചെന്നോ പറയാതെ അവൻ ഫോൺ കട്ട്‌ ചെയ്തു. എനിക്ക് എന്റെ പഴയ ഉന്മേഷം തിരിച്ചു കിട്ടിയത് പോലെ തോന്നി ഞാൻ റെഡി ആകുമ്പോൾ തന്നെ തഴെ അവന്റെ വണ്ടിയുടെ ശബ്ദം കെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025