Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരിയില കാറ്റിന്റെ സ്വപ്നം 5

“ആദി ഒരു ചിരിയോടെ അവരെ നോക്കി പറഞ്ഞു. ”
അതെല്ലാം ഞാൻ വേണ്ടവിധത്തിൽ തന്നെ ചെയ്തോളാം അവൾക്ക് ഒന്നിനും ഒരുകുറവും ഇവിടെ ഉണ്ടാകില്ല അതുപോരെ? പിന്നെ അമ്മ നമ്മുടെ കമ്പനിയുടെ ചെയർമാൻ അല്ലേ…. അപ്പോൾ അമ്മയുടെ P.A ആയിട്ടു നിമിക്കാം അത് ഒരു നല്ലപോസ്ററ് അല്ലേ…? ” രണ്ടുപേരെയും നോക്കി അവർ തിരക്കി ”
ഹും ….. എന്താണെന്നുവെച്ചാൽ നിന്റെ ഇഷ്ട്ടപോലെ ചെയ്തോളു….. !
” mp സാർ ആയിരുന്നു അതിന് മറുപടി നൽകിയത് ”
ഹോ…. എന്റെ മാതാവേ…. നീ.. ന്റെ പ്രാർത്ഥന കേട്ടല്ലോ…..
” മറിയാമ്മ മുകളിലേക്കു നോക്കി പ്രാർത്ഥിച്ചു. ”
പിന്നെ ചേട്ടായി… ചിലപ്പോൾ അവളുടെ വീട്ടുകാരെയും കൂടി…… “അവർ ഒന്ന് പറയാൻ മടിച്ചുകൊണ്ട് അവരെ രണ്ടുപേരും ദയയും സംശയവും കലർന്ന രീതിയിൽ നോക്കി ”
ഹാ…. ബെസ്റ്റ്…. ! അപ്പോൾ ഫാമിലി പാക്കേജാണ് എന്റെ പ്രീയ ഭാര്യ ഉദ്ദേശിക്കുന്നത് അല്ലേ…… ശരി…. ശരി…. അങ്ങനെ തന്നെ നടക്കട്ടെ. ഇനി അതിന്റെ പേരിൽ ഒരു വിഷമം വേണ്ട ഞാൻ ആദ്യം അമ്മേയെ കണ്ട് ഒന്ന് സംസാരിച്ചു നോക്കട്ടെ.
“അദ്ദേഹം ഒരു ചിരിയോടെ അച്ഛമ്മയുടെ മുറിയിലേയ്ക്ക്നടന്നുവെങ്കിലും രണ്ടുചുവടുകൾ വെച്ചശേഷം ഒരു സംശയഭാവത്തിൽ ഇരുവരെയും നോക്കി ചോദിച്ചു. ”
എടോ…. മാറിയേ…. താൻ നേരെത്തെ പറഞ്ഞില്ലെ ഈ ആദി ആ കുട്ടിയുടെ കാര്യം പറഞ്ഞാൽ സന്തോഷിക്കുമെന്ന് അതെന്താടോ തനിയ്ക്ക് അങ്ങനെ തോന്നാൻ..?
അതോ….. ഈ കല്ലാതിരിമാലിയ്ക്ക് അവളെ നോട്ടമുണ്ടോ…. എന്നൊരു സംശയം. വേരൊന്നുംകൊണ്ടല്ല സാധാരണ കേരളത്തിൽ വന്നാൽ ആ മാളിലേയ്ക്ക് തിരിഞ്ഞു നോക്കാത്തവനാണ് ഇപ്പോൾ വന്നാൽ ഏതുനേരവും അവിടെത്തന്നെ. അതുമല്ല ആരും കാണാതെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള നോട്ടവും പിന്നെ ക്യാബിനിൽ വിളിച്ചു വരുത്തിയുള്ള ശൃംഗാരവും എല്ലാം ഞാൻ കാണുന്നതും അറിയുന്നതും അല്ലേ…… ” അതുകേട്ടതും അവർ രണ്ടുപേരും ഒരുപോലെ ഞെട്ടി ”
എന്തുവാ….. ഞാൻ ഈ കേൾക്കുന്നത് ” അദ്ദേഹം ഒരു പരിഭ്രമത്തോടെ ആദിയെ നോക്കി ചോദിച്ചു ”
എനിക്ക് ഒന്നും അറിയില്ല എന്റെ അങ്കിളേ….. ഈ ചേട്ടത്തി വെറുതേ ഒരെന്നും ചിന്തികുട്ടി പറയുന്നതാണ്. “അൽപ്പം വെപ്രാത്തോടെയും ചമ്മലോടുംകൂടിയും അവിടുന്ന് വലിയാൻ നോക്കി.’ സത്യത്തിൽ ചേട്ടത്തി പുള്ളിക്കാരന്റെ മുന്നിൽവെച്ച് ഇങ്ങനെ തുറന്നടിക്കുവെന്ന് ആദി വിചാരിച്ചിരുന്നില്ല. “‘
ആദി അവിടെ നിന്നേ…! അമ്മ ചോദിച്ചാൽ ഞാൻ നിന്റെ കല്യാണത്തെക്കുറിച്ച് എന്ത് തീരുമാനം പറയണം
. ” അദ്ദേഹം അൽപ്പം ഗൗരവത്തിൽ നോക്കി ചോദിച്ചു. ”
ഇപ്പോൾ എന്താണ് അങ്കിൾ… ഇങ്ങനെയൊരു ചോദ്യം…? നേരത്തെ അച്ഛമ്മയുടെ മുറിയിൽ വെച്ച് എല്ലാം പതിയെ മതി എന്ന മട്ടിലായിരുന്നല്ലോ…. സംസാരം. ! അതോ ഇനി ചേട്ടത്തി പറഞ്ഞത് കേട്ടതുകൊണ്ടന്നോ? എന്തായാലും ഒരു കാര്യം ഇപ്പോൾ തന്നെ ഞാൻ വെക്തയാമായി പറഞ്ഞേക്കാം. കാവ്യയെ കല്യാണം കഴിക്കുന്ന കാര്യം ഒഴിച്ച് മാറ്റ് എന്തു തീരുമാനം. വേണമെങ്കിലും എന്റെ ജീവിതത്തിൽ എടുക്കാൻ അവകാശം മുള്ളവരാണ് അച്ഛമ്മയുൾപ്പെടെ നിങ്ങൾ രണ്ടുപേരും എന്നാണ് എന്റെ വിശ്വാസം. അത് എന്തുതന്നെ ആയിരുന്നാലും ഞാൻ അനുസരിയ്ക്കും അതിന് ഈ അദിയ്ക്ക് സന്തോഷം മാത്രമേ ഉള്ളു അങ്കിളേ….!
. “അത്രയും പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്ന് അകന്ന് അൽപ്പം മാറിയുള്ള ബാൽക്കണിയുടെ അടുത്തേയ്ക്ക് നടന്നു.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025