Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിച്ചുവിന്റെ ഭാഗ്യജീവിതം 4

 

ഞാനും പോയി ഒന്ന് കുളിച്ചിട്ട് ഊരിയിട്ട ഡ്രെസ്സും ഇട്ട് വീടും പൂട്ടി സാധനങ്ങളും എടുത്ത് കാറിൽ വച്ച് ഞങ്ങൾ നേരെ മാമിയുടെ വീട്ടിൽ പോയി. മാമിയെ അവിടെ ആകിയിട്ട് കുറച്ചു നേരം കണ്ണനെ കളിപ്പിച്ചിട്ട് നേരെ വീട്ടിൽ എത്തി. രാത്രി ആഹാരവും കഴിച്ചു കയറി കിടന്നുറങ്ങി.

 

പിറ്റേ ദിവസം രാവിലെ ജോലിക്കാൻ പോകാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി അച്ഛനോടും അമ്മയോടും യാത്രയും പറഞ്ഞു നേരെ മീനചേച്ചിയുടെ വീട്ടിൽ പോയി. അവിടെ നിന്ന് ബാബു ചേട്ടന്റെ കൂടെ അവരുടെ കമ്പനിയുടെ മെയിൻ ഓഫീസിൽ പോയി. അകത്തു കയറിയതും എല്ലാപേരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ചേട്ടൻ എന്നെ ചേട്ടന്റെ ക്യാബിനിൽ കൂട്ടി കൊണ്ട് പോയി. ചേട്ടൻ കമ്പനി മാനേജരെ അകത്തേയ്ക്ക് വിളിച്ചു എന്നെ പരിചയപ്പെടുത്തി.

 

ബാബു ചേട്ടൻ: രാജൻ ചേട്ടാ, ഇത് കിരൺ, കിച്ചു എന്ന് വിളിക്കും. ഇനി മുതൽ കിച്ചു ഇവിടെ ഉണ്ടാകും. ഇപ്പോൾ അക്കൗണ്ട്സ് അസിസ്റ്റന്റ് എന്ന പോസ്റ്റിൽ ഒരു അപ്പോയ്ന്റ്മെന്റ് ഓർഡർ കൊടുക്ക്, ശമ്പളവും ബാക്കി ഡീറ്റെയിൽസ് ഞാൻ തരാം. പതുക്കെ പതുക്കെ ബാക്കി കാര്യങ്ങൾ പഠിപ്പിച്ചെടുക്കാം. ഇപ്പോൾ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഷീബയുടെ ക്യാബിനിൽ ഒരു ലാപ്ടോപ്പ് അറേഞ്ച് ചെയ്തു കൊടുക്ക്. പിന്നെ ഷീബയോട് ഞാൻ ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കാം, എന്നെ വിളിക്കാൻ പറഞ്ഞാൽ മതി. ഞാൻ നമ്മുടെ പുതിയ വില്ല സൈറ്റിലോട്ട് പോകുന്നു.

 

രാജൻ: അതിനെന്താ സാറേ, അതൊക്കെ ഇപ്പോൾ തന്നെ അറേഞ്ച് ചെയ്യാം.

 

ബാബു ചേട്ടൻ: എന്നാൽ കിച്ചു ഒരു കാര്യം ചെയ്യ്, രാജൻ ചേട്ടന്റെ കൂടെ പോ.

 

ഞാൻ: ശെരി ചേട്ടാ.

 

ഞാനും രാജൻ ചേട്ടനും ബാബു ചേട്ടനും ഒരുമിച്ചു ക്യാബിനിൽ നിന്ന് പുറത്തിറങ്ങി. ബാബു ചേട്ടൻ പുറത്തേയ്ക്ക് പോയി. ഞാൻ രാജൻ ചേട്ടന്റെ കൂടെ ഓഫീസിനുള്ളിലേക്ക് പോയി. രാജൻ ചേട്ടൻ, കണ്ടാൽ ഒരു റിട്ടയർമെന്റ് കഴിയാൻ ഉള്ള പ്രായം ഉണ്ട്.

 

രാജൻ: കിച്ചു സാറിന്റെ ബന്ധുവാണോ?

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025