Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിച്ചുവിന്റെ ഭാഗ്യജീവിതം 5

 

അമ്മയ്ക്ക് എഴുനേൽക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ ഞാനും ഷീബയും ചേർന്ന് അമ്മയെ പിടിച്ചു കാറിൽ കയറ്റി. ഷീബ വീട് പൂട്ടിയിട്ട് ഇറങ്ങിയതും മോൾ സ്കൂളിൽ നിന്നും എത്തി. പിന്നെ മോളെയും കൂട്ടി നേരെ ഹോസ്പിറ്റലിൽ പോയി.

 

ഹോസ്പിറ്റലിൽ എത്തിയതും മോളെ എന്റെ അടുത്ത് നിറുത്തിയിട്ട് ഷീബയും നഴ്സും അമ്മയെ ഒരു വീൽച്ചെയറിൽ ഇരുത്തി ഡോക്ടറിന്റെ റൂമിലേക്ക് പോയി. കുറച്ചു നേരം ഞാൻ മോളോട് കാര്യങ്ങൾ ചോദിച്ചു അവിടെയിരുന്നു. അവളുടെ പേര് ജിയ. സ്കൂളിൽ നിന്നും വന്നത് കൊണ്ട് മോൾക്ക് നല്ല വിശപ്പുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അവിടുത്തെ കോഫി ഷോപ്പിൽ നിന്നും ഒരു ബർഗറും ഒരു ചെറിയ കുപ്പി ഫ്രൂട്ടിയും വാങ്ങി കൊടുത്തു. ജിയമോൾ അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഷീബ മാത്രം പുറത്തു വന്നു.

 

ഞാൻ: അമ്മയ്ക്ക് എങ്ങനെ ഉണ്ട് മാഡം.

 

ഷീബ: ചെറിയ പൊട്ടൽ ഉണ്ട് ഇടത്തെ കൈക്ക്. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. വീണതുകൊണ്ടുള്ള ദേഹം വേദന ആണ്. പൊട്ടലിന് പ്ലാസ്റ്റർ ചെയ്യുന്നു.

 

അപ്പോഴേക്കും മീനച്ചേച്ചിയുടെ കാൾ വന്നു. ഞാൻ ഫോൺ എടുത്ത് ഡീറ്റെയിൽസ് പറഞ്ഞിട്ട് മാഡത്തിന്റെ കയ്യിൽ ഫോൺ കൊടുത്തു. മാഡം ബാക്കി കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഈ സമയത്തിനകം തന്നെ ഞാനും ജിയമോളും നല്ല കമ്പനി ആയിരുന്നു. നല്ല കുട്ടി. അതിന്റെ അമ്മയുടെ ഒരു സ്വഭാവവും അതിനില്ല. ചിലപ്പോൾ അവരുടെ ഭർത്താവിന്റെ സ്വഭാവം ആയിരിക്കും കുട്ടിക്ക്.

 

കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു വിളിച്ചിട്ട് ഷീബ അകത്തു പോയി. തിരിച്ചു അമ്മയെയും കൊണ്ട് വീൽച്ചെയറിൽ വന്നു. ഞാൻ പോയി കാർ എടുത്തു കൊണ്ട് വന്നു അവരെ തിരിച്ചു വീട്ടിൽ കൊണ്ടാക്കി. വീട്ടിൽ എത്തിയപ്പോൾ അമ്മ ഷീബയുടെ തോളിൽ കൈ ഇട്ട് വീട്ടിൽ കയറി പോയി. മോളും എന്നോട് റ്റാറ്റാ പറഞ്ഞിട്ട് പോയി. ഒരു അഞ്ചു മിനിറ്റ് ഞാൻ വെളിയിൽ വെയിറ്റ് ചെയ്തിട്ടും ആരും പുറത്തു വന്നില്ല. പിന്നെ ഞാൻ നേരെ വണ്ടിയും എടുത്ത് ഓഫീസിൽ തിരിച്ചു വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025