Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിനാവ് പോലെ 8

” അമ്മൂ , എന്റെ ഏത് ഫീലിങ്ങും നീ അറിയണമെന്നേ കരുതിയുളളു , നിന്നോട് ഒരു മോശം കാര്യം പറഞ്ഞു നാണം കെടുത്താൻ വേണ്ടി ഉദ്ദേശിച്ചിട്ടല്ല …..എന്റെ ജീവിതത്തിൽ ഇനി നീ മാത്രേ പെണ്ണായി ഉണ്ടാവൂ , അത് മാത്രം നീ മറക്കാതിരുന്നാൽ മതി…..”

ഞാൻ അവളോടും കൈ ചേര്ത്തുപിടിച്ചു പറഞ്ഞു …..

 

” അത് അറിയാം ഏട്ടാ ……ഇതൊക്കെ കേൾക്കാൻ പാകത്തിൽ ഞാൻ മെല്ലെ മെല്ലെ ആയിക്കോളും……വെഷമിക്കണ്ട ട്ടോ ….ഇന്നലെ പറഞ്ഞപോലെ ഇനി സോറി പറയേം വേണ്ട ….”

അവൾ ആശ്വസിപ്പിച്ചു ….ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിലൊന്ന് നുള്ളി തിരികെ പോന്നു……..കാര്യങ്ങൾ മനസിലാക്കാൻ അവൾക്കു കഴിവുണ്ടെന്ന് അതോടുകൂടി തോന്നി…..

 

പിന്നെയുള്ള ദിവസങ്ങൾ പ്രത്യേകിച്ചൊന്നും ഇല്ലാതെ സ്ഥിരം പരിപാടികളായ പത്രമിടലും ,കോളേജും , പ്രാക്റ്റീസും ,ആൽത്തറ ഇരുത്തവുമായി കഴിഞ്ഞു ….ചെറിയൊരു മാറ്റം ഉണ്ടായത് രാത്രി കുറച്ചു നേരത്തെ പോന്നു ഒരു മണിക്കൂർ combine സ്റ്റഡി തുടങ്ങിയത് മാത്രമാണ്….ഒന്നിച്ചുള്ള പഠിത്തം കുറച്ചുകൂടി രസകരവും ഉപകാരപ്രദവുമായി…..പ്രയാസമുള്ള ടോപ്പിക്ക് ഭാഗങ്ങൾ ആദ്യമാദ്യം പഠിച്ചു പോന്നു ….രണ്ടു മാസത്തിനുള്ളിൽ സെമസ്റ്റർ എക്സാം ആവാനായി , അതിനുള്ള തയ്യാറെടുപ്പായിരുന്നു അതെല്ലാം………മറ്റൊന്ന് ശബരി കിക്ക്ബോക്സിങ് പ്രാക്ടീസ് ആരംഭിച്ചതാണ് ….8 മണി വരെ അവനു ക്ലാസ്സ്‌ ഉണ്ട് …

 

കാരണവരുടെ പിറന്നാളിന്റെ രണ്ടു ദിവസം മുൻപ് ഒരു വെള്ളിയാഴ്ച പുള്ളി എന്നെ പിടിച്ചിരുത്തി ചായ തന്നു ….കുറച്ചു പ്രസാദവും ……അമ്മു അടിച്ചുവാരൽ കഴിഞ്ഞു ഞങ്ങടെ കമ്പനിയിൽ കൂടി….

 

” അപ്പൊ മറ്റന്നാളത്തെ കാര്യം മറക്കണ്ട ട്ടോ…….ഇനി അന്ന് ഓരോ ഒഴിവുകഴിവ് പറഞ്ഞു മുങ്ങരുത്….”

പുള്ളി ആദ്യമേ എന്നോട് മുന്നറിയിപ്പ് തന്നു ….ഞാൻ ചിരിച്ചു …

 

” എന്തായാലും വരും , ഞായർ അല്ലേ അന്ന് വേറെ പരിപാടിയൊന്നും ഇല്ല….”

ഞാൻ അമ്മുവിനെ ഇടക്കൊന്നു നോക്കികൊണ്ട്‌ മറുപടി കൊടുത്തു…

 

” ആ …..അതിനാണ് ഞായർ വെച്ചത് , ശെരിക്കും നാൾ വെച്ചു നോക്കുമ്പോൾ ഇന്നാണ് എന്റെ പിറന്നാൾ …അതിന്റെയാണ് ഈ പ്രസാദം ……പിന്നെ മക്കളെക്കൂടി കിട്ടണല്ലോ , അവർ രണ്ടാളും അളിയന്റെ കൂടെ ഇന്നു വൈകീട്ടെത്തും……”

പുള്ളി സന്തോഷത്തോടെ പറഞ്ഞു …അമ്മു അങ്ങേരുടെ കസേരക്കയ്യിൽ ഇരുന്നു എന്നെയും നോക്കികൊണ്ട്‌ അങ്ങേരുടെ തലമുടിയിൽ ചുമ്മാ തഴുകികൊണ്ടിരുന്നു …..

 

” അയ്യോ …!! അങ്ങനെയാണെങ്കിൽ ഞാനില്ല ട്ടോ ……നിങ്ങൾ ഫാമിലി മാത്രമുള്ളിടത്ത് ഞാൻ എങ്ങനാ …..!! ”

എനിക്ക് എന്തോ മറ്റുള്ളവരും കൂടി ഉള്ളിടത് വരാൻ തോന്നിയില്ല….

 

” അതിനു ഇപ്പോ പറഞ്ഞവർ മാത്രല്ല , എന്റെ രണ്ടു കൂട്ടുകാരും വരും , അടുത്തുള്ള വീട്ടിലെ ആൾക്കാരും ഉണ്ടാവും …ഇത് ഷഷ്ടിപൂർത്തിയാണ്…..അപ്പൊ ആഘോഷിക്കണ്ടേ …??”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025