Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിനാവ് പോലെ 8

 

” എടാ….ഇതിപ്പോ പണിയാകുമോ..!! നീര് വരുന്നുണ്ടല്ലോ…….ക്രാക്ക് ഉണ്ടോ എന്ന് അറിയില്ലല്ലോ…..നീ അവനെ ഒന്ന് ഡോക്ടറെ കാണിക്കു…റസ്റ്റ്‌ എടുക്കാൻ പറഞ്ഞാൽ എന്നോട് പറഞ്ഞാൽ മതി , ലീവ് ഞാൻ ശെരിയാക്കിത്തരാം…”

കോച്ച് എന്നെ നോക്കികൊണ്ട് ശബരിയോട് പറഞ്ഞു ….കുറച്ചു പൈസയും കൊടുത്തെങ്കിലും അവൻ കയ്യിലുണ്ടെന്നു പറഞ്ഞു നിരസിച്ചു ….

 

ഒരു വിധത്തിൽ ഞങ്ങൾ ബൈക്കിൽ അടുത്തൊരു ഡോക്ടറെ കണ്ടു……എക്സ് റേ എടുത്തപ്പോൾ പ്രശ്നമൊന്നും കാണാത്തതുകണ്ടപ്പോൾ ശബരി ഡോക്ടറുടെ അടുത്തേക്ക് തിരിച്ചുപോകാതെ എന്നേം കൂട്ടി നാടിനടുത്തുള്ള മർമ്മവൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയി…..

 

പുള്ളി കാലൊന്നു നോക്കിയ ശേഷം പോയി മൂത്രമൊഴിച്ചു വരാൻ പറഞ്ഞു…….അതെന്തിനാണെന്നു മനസിലായില്ലെങ്കിലും ഞാൻ ഒരു വിധം ശബരിയുടെ തോളിൽ തൂങ്ങി ഒഴിച്ച് വന്നു…..

 

പിന്നെ പുള്ളിക്ക് കാലു നീട്ടിക്കൊടുത്തു….അങ്ങേര് തിരിച്ചും മറിച്ചും നോക്കി ഒരു വലി വലിച്ചു…..അപ്പഴാണ് മൂത്രമൊഴിക്കാൻ പറഞ്ഞതിന്റെ കാര്യം മനസിലായത്….ഞാൻ ആ വലിയിൽ ഈരേഴു പതിന്നാലു ലോകവും കണ്ടു…..പിന്നെയും ഉഴിയുന്ന അയാളെ ഒറ്റച്ചവിട്ടിനു തെറിപ്പിയ്ക്കാനാണ് എനിക്ക് തോന്നിയത്….കരഞ്ഞു വിളിച്ചു ഞാൻ അകെ സീനാക്കി…….അതിന്റെയൊരു വേദന വല്ലാത്തൊരു വേദനയായിരുന്നു…..ഓരോ വേദന യുണ്ടാകുമ്പോളും നമുക്ക് തോന്നും ഇതാണ് ഏറ്റവും വലുതെന്ന് …എന്താ ലേ ..!!
അന്ന് എനിക്കും ഇതെന്നെ ആയിരുന്നു ഏറ്റവും വലിയ വേദന ….ഉഴിച്ചിലോടു കൂടി അത് അധികമായി….റസ്റ്റ്‌ വേണമെന്ന് പറഞ്ഞാണ് അങ്ങേര് വിട്ടത് ….കുഴമ്പും ഗുളികയും മരുന്നായി തന്നു …അതുപോലെ കാലു താഴെ വെക്കരുത് നീര് വരുമെന്നും പറഞ്ഞേൽപ്പിച്ചു ….അധികം ഇളകാതിരിക്കാൻ മരുന്ന് വെച്ചു കെട്ടി….

 

തിരിച്ചു ഒരു വിധത്തിലാണ് വീട്ടിലെത്തിയത് , കാലു തൂക്കിയിട്ട് നീര് വീണ്ടും കേറി , ചെരുപ്പും ഷൂസും എല്ലാം ബാഗിനകത്താക്കി ശബരി തന്നിരുന്നു….എനിക്ക് കാല് നിലത്തുകുത്താൻ പോലും പറ്റാത്തത്ര അവസ്ഥയായി…..വേഗം പോയി മേല് കഴുകി ചായയും കുടിച്ചു വന്നു ഞാൻ ബെഡിലേക്ക് ചാഞ്ഞു….അതു കഴിഞ്ഞാണ് ശബരി വീട്ടിൽ പോയത്‌ …..

അമ്മക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല , കളിച്ചു സംഭവിച്ചതായതിനാൽ ഒരു ന്യായീകരണവും നടക്കാത്തതിനാൽ ഞാനും ഒന്നും മിണ്ടാൻ പോയില്ല…..വേദനയുടെ കൂടെ അതും കൂടി വേണ്ടെന്നു ഞാൻ കരുതി……

 

കുറച്ചു സമയത്തിൽ ശബരി തിരിച്ചുവന്നു….വേദനക്കിടയിലും കുറേ സമയം ഇരുന്നു പഠിച്ചു….മറ്റൊരു പ്രശ്നം എന്റെ പത്രമിടലായിരുന്നു…ശബരി തന്നേ ബൈക്കിൽ എന്നെ കൊണ്ടുപോയി ചെയ്യാമെന്ന് തിരുമാനമായപ്പോ ഇത്തിരി സമാധാനമായി……രാത്രി മഞ്ജിമയെക്കൊണ്ട് കെട്ടഴിച്ചു മരുന്ന് ഒഴിച്ചതിനു ശേഷം ചുറ്റുമുള്ള ഭാഗങ്ങൾ ചൂടും പിടിച്ച ശേഷമാണ് കിടന്നുറങ്ങിയത്….

 

പിറ്റേന്ന് രാവിലെ നേരത്തെ അവൻ വന്നു….കഠിനമായ വേദന പോയി സഹിക്കാവുന്ന ലെവലിൽ എത്തിയിരുന്നു ….ഞങ്ങൾ പത്രമിടാൻ പോയി….ബൈക്കിനായതുകൊണ്ടു കുറച്ചുകൂടി സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ പറ്റി ….അമ്മുവിൻറെ വീട്ടിൽ എത്തിയപ്പോൾ ഒരു വലിയ വണ്ടി സൈഡിൽ കിടക്കുന്നത് കണ്ടു …..ആരെങ്കിലും ശ്രദ്ധിക്കുന്നതിനു മുൻപ് തിരികെ പോരാമെന്നു കരുതിയപ്പോളേക്കും അവളുടെ അച്ഛൻ ഞങ്ങളെ കണ്ടു, ആദ്യം രണ്ടാളെയും കണ്ടു അത്ഭുതപ്പെട്ടു , പിന്നെയാണ് എന്റെ കാല് ശ്രദ്ധിച്ചത് ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025