ക്ലാസിൽ ഉണ്ടായിരുന്നതിൽ അധികം പേരും വന്നത് മിഡിൽ ക്ലാസ്സ് കുടുംബങ്ങളിൽ നിന്നായിരുന്നു ..അതുകൊണ്ടുതന്നെ ഓരോ തവണ പൈസയുടെ ബുദ്ധിമുട്ടുകളും ഏതാണ്ട് എല്ലാവരും ഒരുപോലെയാണു നേരിട്ടത് …..അതിൽ തന്നെ റസീന എന്ന കുട്ടി എന്നോട് വല്ലാതെ കൂട്ടായിത്തീർന്നു …ഒന്നിച്ചിരുന്നും , വർക്കുകൾ ഷെയർ ചെയ്തും കുടുംബകാര്യങ്ങൾ ഷെയർ ചെയ്തും ഞങ്ങൾ തമ്മിൽ മറ്റുള്ളവരെക്കാൾ കൂട്ടായി … എനിക്കവൾ ഒരുപാട് സഹായങ്ങൾ ചെയ്തുതന്നു, ഞാൻ തിരിച്ചും ……പക്ഷെ കുടുംബകാര്യം സംസാരിച്ചെന്നല്ലാതെ അമ്മുവിൻറെ കാര്യങ്ങളൊന്നും ഞാൻ പറഞ്ഞിരുന്നില്ല …
അമ്മുവിനെ കണ്ടിട്ടോ മിണ്ടിയിട്ടൊ മൂന്ന് മാസങ്ങൾ ആവാനായ ഒരു നാൾ , ക്ലാസിൽ വർക്കുകൾ കുറഞ്ഞുള്ള ഒരു ഇടവേള വന്നപ്പോൾ പതിവില്ലാതെ അമ്മുവിനെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ നൊമ്പരപ്പെടുത്തി …..അവളുടെ ഓർമ്മ നെഞ്ചിനെ നീറ്റിക്കൊണ്ടിരുന്നപ്പോ ഞാൻ കലപില സംസാരിക്കുന്ന കൂട്ടുകാരിൽ നിന്നും മാറി പുറകിലെ ബെഞ്ചിൽ ചുമരിനോട് ചേർന്നു കൈ രണ്ടും തലക്കടിയിൽ വെച്ചു നീണ്ടുനിവർന്നു കിടന്നു കണ്ണുകളടച്ചു …..അവളോടൊത്തു മുൻപ് ചിലവഴിച്ച സമയം ആലോചിച്ചാൽ ഇപ്പോഴുള്ള അവസ്ഥക്ക് എന്തെങ്കിലും കുറവ് വരുമെന്നൊരു കണക്കുകൂട്ടലിലാണ് കിടന്നത് …അന്നത്തെ പ്രതിഷ്ടാദിനം പോലെ പിന്നെയും രണ്ടു പ്രതിഷ്ടാദിനങ്ങൾ ഞങ്ങൾക്ക് ഒന്നിച്ചു ആഘോഷിക്കാൻ ഭാഗ്യം കിട്ടിയിരുന്നു ., അന്നെല്ലാം അന്നത്തെക്കാൾ ഭംഗിയായി ഞങ്ങൾക്ക് പ്രണയിക്കാനും …..ഞങ്ങൾ ഒത്തുചേരുന്ന സമയത്ത് ഞങ്ങൾക്ക് മാത്രമായൊരു സമയം കുറച്ചെങ്കിലും തരാൻ പെങ്ങന്മാർക്കും ശബരിക്കും നിത്യക്കും പുറമേ അമ്മുവിൻറെ അമ്മയും ശ്രദ്ധിച്ചിരുന്നു …..എന്നാൽ എന്റെയോ ശബരിയുടെയോ അമ്മമാരിൽ ആരെങ്കിലും ഞാൻ പ്രൊപ്പോസ് ചെയ്തത് കേട്ടിരുന്നോ എന്ന് ഇന്നും ഞങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല …….
അമ്മുവിനു കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അല്ലറചില്ലറ മാറ്റങ്ങളെല്ലാം വന്നിട്ടുണ്ട് …നിറം കൂടി , ഭംഗി അവളുടെ ചേച്ചിമാരോട് കിടപിടിക്കുന്നത്രക്കോ ഒരുപക്ഷേ അവരെക്കാൾ കൂടുതലോ ആയി……മെലിഞ്ഞല്ലെങ്കിലും തടിയുണ്ടെന്നു തോന്നാത്ത അവസ്ഥയിൽ നിന്നും അത്യാവശ്യം സ്ട്രക്ച്ചർ ഉള്ള ഷേപ്പ് ആയി…പക്ഷെ നാടൻ രീതി വിട്ടൊരു ഡ്രെസ്സിങ്ങോ , മറ്റ് കാര്യങ്ങളോ ചെയ്തില്ല ….അങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ ഇടപെട്ടതും ഇല്ല……ഇതിനിടയിൽ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം അവളുടെ ചേച്ചിമാരുടേതാണ് …..കാവ്യക്ക് പഠിച്ച യൂണിവേഴ്സിറ്റിയിൽ തന്നെ phd ചെയ്യാൻ അവസരം കിട്ടി , അവൾ കഴിഞ്ഞ വർഷം മുതൽ കാര്യമായിട്ട് തന്നെ അതിനു വേണ്ടി അവിടെത്തന്നെ ഫ്ലാറ്റ് എടുത്ത് കൂടി …..കൃപ ഡിഗ്രി കഴിഞ്ഞു PG ക്ക് പോയി ….ചേച്ചിയുടെ പാത പിന്തുടർന്നു പോവാനാണ് അവളുടെ പ്ലാൻ എന്ന് കേട്ടിരുന്നു …..എന്തായാലും ഒരു ഗുണമുണ്ടായത് എന്താണെന്നു വെച്ചാൽ അവരെക്കൊണ്ടു എനിക്ക് പിന്നെ അമ്മുവിൻറെ വീട്ടിൽ വല്ല്യേ ശല്യമുണ്ടായില്ല എന്നതായിരുന്നു ….
എനിക്ക് B ed ന് കിട്ടി ആദ്യത്തെ തവണ അവളുടെ വീട്ടിൽ ചെന്നത് ഒരു വൈകുന്നേരമായിരുന്നു …
പൂമുഖത്തു ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛൻ എന്നെ കണ്ടപ്പോൾ ഞാൻ വന്നിട്ടുണ്ടെന്ന് ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു …പിന്നെ അമ്മയും അമ്മുവും വന്ന് മൂന്നാളുകളും വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഒരുപാട് സമയം പോയി ……ഒരു മണിക്കൂർ ആയപ്പോൾ അമ്മു കണ്ണുകാണിച്ചു , അത് ശ്രദ്ധിച്ചതുകൊണ്ടാകും അച്ഛൻ ഞങ്ങളോട് പാടത്തൊക്കെ ഒന്ന് നടന്നു വന്നോളാൻ പറഞ്ഞു കത്തിയടി നിർത്തി ….ഞാൻ അവളോടൊപ്പം കുളപ്പടവിൽ ആണ് പോയത് …അന്ന് ഇരുന്ന പടിയിൽ അവളിരുന്നപ്പോൾ ഞാൻ അവൾക്കു മേലെയുള്ള പടിയിൽ അവളുടെ തൊട്ടുപുറകിൽ ഇരുന്നു ….എന്റെ രണ്ടു കാലും വിടർത്തി അവൾ ചാരിയിരുന്ന് അവളുടെ കൈ രണ്ടും എന്റെ മുട്ടിനു മുകളിൽ വെച്ചു……ഞാൻ അവളുടെ തലമുടിയിൽ എന്റെ താടി വെച്ചു കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു ….
