Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 10

ജിതിൻ നിവർന്നു നിന്ന് അന്തം വിട്ടു നിന്ന കോകിലയുടെ അടുത്തേക്ക് നീങ്ങി. അവൾ ദയനീയ ഭാവത്തിൽ ജിതിനെ നോക്കി നിന്നു.
“കോകില ഇനി ഇവിടെ ജോലി ചെയ്യില്ല. മനസ്സിലായല്ലോ?” ജിതിൻ കോകിലയോട് തറപ്പിച്ചു പറഞ്ഞു.
“അപ്പൊ വരട്ടെ കിരൺ സാറേ….” ജിതിൻ കയ്യുയർത്തി, വായും പൊളിച്ച് എഴുന്നേറ്റു വന്ന കിരണിന് ഒരു സലാം കൊടുത്ത് വാതിൽ തുറന്ന് കോകികക്ക് ആദ്യം പോകാൻ അവസരം കൊടുത്ത്, പിന്നാലെ അവനിറങ്ങി. പുറത്തിറങ്ങിയപ്പോൾ അകത്തെ ബഹളം കെട്ടിട്ടാവാം, ചിലരെല്ലാം അവരെ നോക്കി അങ്ങോട്ട് നടന്നടുക്കുന്നുണ്ടായിരുന്നു. അവൻ അവരുടെ ഇടയിലൂടെ, പകച്ചു നിന്ന കോകിലയുടെ കയ്യും പിടിച്ചു പുറത്തിറങ്ങി. കോകില തന്റെ കയ്യും പിടിച്ചു മുന്നിൽ നടക്കുന്ന ജിത്തുവിന് മേൽ കണ്ണും നട്ടാണ് നടന്നത്. അവൾക്ക് നടന്നതൊന്നും വിശ്വസിനീയമായി തോന്നിയില്ല. എന്നിരുന്നാലും അവന്റെ കൈ വിടുവിക്കാൻ അവൾ ശ്രമിച്ചതുമില്ല.
“വാ കയറ്.” ഹെൽമെറ്റിനകത്തേക്ക് തല തിരുകുന്നതിനിടയിൽ ജിത്തു അവളോട് പറഞ്ഞു. കോകില ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ.
“ഞാൻ കൊണ്ടോയി ഉരുട്ടിയിടത്തൊന്നുവില്ല. കയറ്..” അവൻ ബൈക്കിൽ കയറി പിൻസീറ്റിൽ തട്ടിക്കൊണ്ട് പറഞ്ഞു. കോകില കയറാതെ മൗനം പാലിച്ചു നിന്നപ്പോൾ അവൻ സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന ബൈക്ക് കിൽ സ്വിച്ച് അമർത്തി ബൈക്കിൽ കയ്യും കെട്ടിയിരുന്നു.
“പെട്ടെന്ന് തീരുമാനമുണ്ടാക്കിയാൽ പെട്ടെന്ന് പോവാം.” അവൻ ആരോടെന്നില്ലാതെ പറഞ്ഞു. കോകില അവന്റെ പിന്നിൽ അല്പം അകലം പാലിച്ചു കയറിയിരുന്നു. ഇരുന്നു കഴിഞ്ഞപ്പോൾ ആണ് അവൾ ശ്രദ്ധിച്ചത്, അവന്റെ വണ്ടിയിൽ കൈ പിടിക്കാൻ ഗ്രാബ് റെയിലോ, ലേഡീസ് ഹാന്റിലോ ഇല്ല. അവൾ പരിഭ്രമിച്ചു കൊണ്ട് സീറ്റിന്റെ അറ്റത് പിടിച്ചിരുന്നു. ജിതിൻ വണ്ടിയൊന്ന് ചാടിച്ച് മുന്നോട്ടെടുത്തപ്പോൾ അവൾ പെട്ടെന്ന് അവന്റെ തോളിൽ ഷർട്ട് കൂട്ടി അമർത്തി പിടിച്ചു. അവളുടെ സ്പര്ശനമാത്രയിൽ അവന്റെ ഉള്ളം പുതുമഴ പെയ്തു നനഞ്ഞ മണ്ണ് പോലെ തണുത്തു. ലോകത്തിൽ വച്ചേറ്റവും വില പിടിപ്പുള്ളത് തന്റെ തോളിൽ ആണെന്നവന് തോന്നി. അതിനുടമ തന്റെ തൊട്ടു പിന്നിലും. അവൻ സാവധാനം ശ്രദ്ധിച്ച് വണ്ടി പുറത്തേക്ക് ഓടിച്ചിറക്കി. പോകുന്ന വഴിക്കെല്ലാം അവൻ ഇടക്കിടെ മിററിൽ കൂടി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ മുഖം മ്ലാനമാണ്. കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന മുടിയിഴകളെ ഒതുക്കി വെക്കുവാൻ പോലും അവൾ മെനക്കെടുന്നില്ല. അവൻ ദിക്കറിയാത്ത പോലെ എങ്ങോട്ടോ വണ്ടിയോടിച്ചു കൊണ്ടിരുന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025