Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 10

“ചൂടെടുക്കുന്നുണ്ടോ പെണ്ണേ?” തല ചെരിച്ചവളെ നോക്കിയവൻ ചോദിച്ചു.
“ജിത്തൂന് ചൂടെടുക്കണ്ടോ? ഞാൻ നീങ്ങികിടക്കട്ടെ?”
“നീങ്ങിക്കിടന്നാൽ കൊല്ലും നിന്നെ ഞാൻ. ഇബ്ബടെ ബാടി…” അവനവളെ തന്റെ നെഞ്ചിലേക്കിട്ടു.
“ഇന്നിത് മതി ജിത്തൂ…” അവന്റെ കക്ഷത്തിലേക്ക് മുഖം ചേർത്തു കൊണ്ടവൾ പറഞ്ഞു.
“തളർന്നോ എന്റെ പെണ്ണ്?”
“മം… ക്ഷീണിച്ചു.”
“എന്നാൽ ഉറങ്ങിക്കോ… നാളെയൊരിടം വരെപ്പോകാനുണ്ട്.”
“എവിടെ? കല്ല്യാണപ്പിറ്റേന്ന് അമ്പലത്തിലൊന്നും പൊയ്ക്കൂടാ.”
“അമ്പലത്തിൽ ഒന്നുമല്ലെടി അമ്പലം നിരങ്ങിപ്പെണ്ണേ…. വേറൊരു സ്‌ഥലത്തേക്ക്.”
“എവിടാന്ന് പറ ജിത്തൂ….” കോകില ചിണുങ്ങി.
“അത് സർപ്രൈസ്. നാളെയാറിഞ്ഞാൽ മതി നീ. ഇപോ എന്റെ പൊന്നുമോള് കണ്ണടച്ചു കുടന്നുറങ്ങിക്കോ…”
“എന്നാൽ എനിക്ക് കഥ പറഞ്ഞു താ….”
“നട്ടപ്പതിരായ്ക്ക് കഥേം പറഞ്ഞിരിക്കാനോ? ഒന്ന് പോടി…”
“എനിക്കുറക്കം വരുന്നില്ല. നിന്റെ നെഞ്ചിലെ ചൂടും തട്ടി കുറച്ചു നേരം കൂടി ഉണർന്നു കിടക്കട്ടെ ഞാൻ… പ്ലീസ്…”
“മം… ശെരി. ഏതു കഥ വേണം?”
“ഏതെങ്കിലും കഥ.”
“രാജകുമാരന്റെയും രാജകുമാരിയുടെയും കഥ മതിയോ?”
“ആ… പറ…” അവർ പരസ്പരം കെട്ടിപ്പിടിച്ചു ചുരുണ്ടു കൂടിക്കിടന്നു.
“ഒരിടത്തൊരിടത്ത്… ഒരു കോകില രാജകുമാരിയുണ്ടായിരുന്നു….” അവൾ ചിരിച്ചു കൊണ്ട് അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു. ജിത്തു അവളെ തേടിപ്പോയ കഥ പറഞ്ഞു കൊണ്ടിരുന്നു. അവൻ തനിക്കായി ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രണയത്തിന്റെ കഥ കേട്ട് കേട്ട് അവളുറങ്ങി.
പിറ്റേന്ന് ജിതിനും കോകിലയും വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി.
“എവിടേക്കാ പോണേന്ന് ഒന്ന് പറ ജിത്തൂ… പ്ലീസ്…” കോകില വാശി പിടിച്ചു. കാറുമെടുത്ത്, വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം പിന്നിട്ടിരുന്നു അവരപ്പോൾ.
“ഒന്ന് ക്ഷേമിക്കെടോ…ഒരുപാട് ദൂരത്തേക്കൊന്നുമല്ല പോണത്. കൂടിയാൽ ഒരു പത്തു മിനിറ്റ്.”
“പോ… മിണ്ടില്ല….” കോകില ഡ്രൈവ് ചെയ്തിരുന്ന ജിത്തിന്റെയടുത്ത് കൈ കെട്ടി മുഖം വീർപ്പിച്ചിരുന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025