Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 6

“തങ്കയു…., ഞാൻ എന്റെ ആന്റിയുടെ കൂടെയാ താമസിക്കുന്നെ. ബട്ട്, ഇത് എന്റെ വീടാട്ടോ, ആന്റി ഇവിടാ താമസിക്കുന്നെ. ഞങ്ങളുടെ ഈ വീട് മാത്രേ ഇങ്ങനുള്ളു. കോട്ടയത്തെ വീട് ഭയങ്കര പഴഞ്ചനാ. ബട്ട് ഇതിലും വലുതാട്ടോ”
‘ഹാ… നിന്നെ കേട്ടണവന്റെ ഭാഗ്യം. ‘ അങ്ങനെ പറയാനാണ് ജിതിന്‌ തോന്നിയത്.
“ആന്റി എവിടെ? കണ്ടില്ലല്ലോ?” ജിതിൻ അകത്തേക്ക് നോക്കി.
“ആന്റി പാലായ്ക്ക് പോയെക്കുവാ. ആന്റീടെ ഹസ് ദോഹയിലാ. അമ്മാമ്മക്ക് സുഖമില്ലെന്നു കേട്ടിട്ട് പോയെക്കുവാ. രാത്രിയാവും വരുമ്പോ.”
“താൻ പോയില്ലേ അമ്മാമ്മയെ കാണാൻ?”
“ഇല്ല. എനിക്ക് അങ്ങോട്ട് പോവാൻ ഇഷ്ടമില്ല. ഓൾസോ, ഐ ഹാവ് എ ലോട് ടു സ്റ്റഡി. അപ്പൊ ആന്റി പറഞ്ഞു പുള്ളിക്കാരി പോയിട്ട് വരാന്ന്. സോ…. ഞാൻ പോയില്ല.” മേഴ്‌സി തോളിറുക്കി ചിരിച്ചു കാണിച്ചു.
“സ്‌ട്രേന്ജ് ഫെല്ലോ.”
“ഹ ഹ ഹ… യു ആർ ദ സ്‌ട്രേന്ജ് വൺ.”
“ഹ ഹ… ഒക്കെ…അല്ല, തനെന്താ പറയാനുണ്ടെന്ന് പറഞ്ഞേ?” ഒത്തിരി വളിപ്പടിച്ചു മടുത്തപ്പോൾ ജിത്തു ചോദിച്ചു.
“ആ, അത് പറയാം. ലെറ്റ്സ് ഗോ ടു മൈ റൂം. കം…” മേഴ്‌സി ചാടിയെഴുന്നേറ്റ് ചെന്ന് മുകളിലേക്ക് പടികൾ ഓടിക്കയറി.
“അല്ല, ചായ, അല്ല കോഫി….” ജിതിൻ രണ്ടു മൂന്ന് സിപ് കൂടി കുടിച്ചിട്ട് കോഫി മഗ് ടീപ്പോയിൽ വച്ചു രണ്ടടി നടന്ന്, പിന്നെ തിരിച്ചു ചെന്ന് കോഫിയുമെടുത്ത് മുകളിലേക്ക് കയറി.
“കം…. “ വലതുവശത്തെ ആകെയുള്ള മുറിയുടെ വാതുക്കൽ നിന്ന് ഡോർ തുറന്ന് ജിതിനേ കൈ വീശി വിളിച്ച് അകത്തേക്ക് കയറി. ജിതിൻ അകത്തേക്ക് കയറിയപ്പോൾ അവൾ വാതിലടച്ച് അവളുടെ പിങ്ക് ബെഡിലേക്ക് ചാടിക്കയറി ചമ്രം പിണഞ്ഞിരുന്ന് ബെഡ്‌ഡിൽ കിടന്ന ഒരു വലിയ പിങ്ക് ടെഡി ബെയറിനെ എടുത്ത് മടിയിലേക്ക് വച്ച് കെട്ടിപ്പിടിച്ചിരുന്നു. ജിതിൻ അവളുടെ റൂം ഒന്ന് ചുറ്റും നോക്കി. മൊത്തം പിങ്ക് മയം. ചുവരിൽ അടിച്ചിരിക്കുന്ന പെയിന്റ്, ടേബിൾ ലാംബ്, എല്ലാം പിങ്ക്. അവൾ ഇരിക്കുന്ന കട്ടിലിലെ വിരിപ്പും പുതപ്പും വരെ പിങ്ക്. സ്റ്റഡി ടേബിളിന്റെ അടുത്തുള്ള കമ്പ്യൂട്ടർ ടേബിളിൽ ഒരു ആപ്പിൾ ഐ മാക് പി സി.
“തന്റെ ഫേവറിറ്റ് കളർ പിങ്ക് ആണെന്ന് തോന്നുന്നല്ലോ?” ജിതിൻ സ്റ്റഡി ടേബിളിന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു.
“ഇവിടെ വാ ജിതിൻ, ഇവിടെ വന്നിരിക്ക്.” മേഴ്‌സി ടെഡി ബിയറിനെ മാറ്റി കിടക്കയിൽ കൈ കൊണ്ട് തട്ടിക്കൊണ്ട് പറഞ്ഞു. ജിതിൻ ഒന്ന് ആലോചിച്ചത് പോലെ കാട്ടി, ചിരിച്ച്‌ കോഫി മഗ് ടേബിളിൽ വച്ച് എഴുന്നേറ്റ് അവളുടെ അടുത്തു പോയി ഇരുന്നു. നല്ല പതുപതുത്ത മെത്ത. ഇതിൽ കിടന്നാൽ അപ്പൊ ഉറങ്ങിപ്പോവുമല്ലോ. അവൻ കരുതി.
“പറ മേഴ്‌സി, എന്താ കാര്യം?”
“അത്…. ജിതിൻ… എങ്ങനാ പറയണ്ടേ എന്ന്….. എനിക്കറിയില്ല. ബട്ട് ഐ വിൽ ട്രൈ. ബട്ട് എന്നെ കളിയാക്കരുത്.”
“താൻ കാര്യം പറ.”
“തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ താൻ ഈ മാറ്റർ ഇപ്പൊത്തന്നെ വിടണം. ആൻഡ് പ്രോമിസ് മീ ദാറ്റ് വി വിൽ ബി ഫ്രണ്ട്സ്.”
“ആ പ്രോമിസ്. താൻ പറ.” ജിതിന്‌ ക്ഷമ കേട്ടു.
“അങ്ങനെ പോരാ. കയ്യിൽ തൊട്ട് പ്രോമിസ് ചെയ്യ്.” മേഴ്‌സി കൈ നീട്ടി.
“ആ പ്രോമിസ്.” ജിതിൻ അവളുടെ കൈ വെള്ളയിൽ ഒരടി കൊടുത്തു.
“ഔ…. “ മേഴ്‌സി കൈ കുടഞ്ഞു. ജിതിൻ ആകാംഷ മൂത്ത് തല ചൊറിഞ്ഞു.
“ജിതിൻ, ഐ… ഐ….” മേഴ്‌സി വിക്കി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025