ഞാൻ മുറിയിൽ പൊയ് ഫോൺ എടുത്തു ഇക്കാക്ക് മെസേജ് അയച്ചു.
ആര്യൻ (ഞാൻ ): ഇക്ക എന്തായി എപ്പോഴാ പോകുന്നെ വേറെ സ്ഥലം ഉണ്ടോ അടുത്ത് പോകാൻ വല്ലതും
ഇക്ക : ഇവിടെ വേറെ സ്ഥലം ഇല്ലടാ ഇനി എന്റെ വീട്ടിൽ പൊയ് വരാനുള്ള സാഹചര്യം ഇല്ല ഇവിടെ ആണേൽ ഹോട്ടലോ റൂമൊ ഇല്ല നീ വിചാരിച്ചാൽ വല്ലോം നടക്കുമോ
ഞാൻ : നടക്കില്ല ഇക്ക ഇപ്പോ ഇറങ്ങിയാൽ ആരും ഇല്ല അമ്മ അടുക്കളയിലാണ്
ഇക്ക പുറത്തേക്കു ഇറങ്ങുന്നത് നോക്കി ഞാൻ ജനലിൽ കൂടെ
ഇക്ക സൈഡിലൂടെ വന്നപ്പോ ദൂരെ നിന്നു അടുത്ത വീട്ടിലെ ചേച്ചി വരുന്നത് കണ്ടു ഞാൻ ഞെട്ടി വേഗം ഇക്കാനെ വിളിച്ചു അകത്തു കേറാൻ പറഞ്ഞു.
ഇക്ക അകത്തേക്ക് കേറുന്നത് നോക്കി ഞാൻ തലയിൽ കൈ വച്ചു ആലോചിച്ചു.
ആകെ പെട്ടല്ലോ എന്നോർത്ത് ഞാൻ ശേ ഒന്നും വേണ്ടായിരുന്നു. ഞാൻ പല വഴിയും ആലോചിച്ചു.
ഞാൻ ഇക്കാക്ക് മെസേജ് അയച്ചു.
ഞാൻ : ഇക്ക ഒരു കാര്യം ചെയാം ഇന്നും കൂടി അവിടെ നില്ക് അല്ലേൽ രാത്രി നോകാം നാളെ സാറ്റർഡേ ആണ് കുഴപ്പമില്ല സൺഡേ അച്ഛൻ ഉണ്ട് അന്നേരം ഒന്നും നടക്കില്ല
ഇക്ക : അമ്മ എങ്ങനും ഇങ്ങോട്ട് വരുമോടാ
ഞാൻ : ഏയ് വരാൻ ചാൻസ് കുറവാ എന്തേലും ഉണ്ടേൽ ഞാൻ പറയാം കുറ്റി ഇടേണ്ട അകത്തു നിന്നു.
ഇക്ക : ശെരിടാ
റൂമിൽ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല
ഞാൻ മുറിയിൽ നിന്നു പുറത്തേക്ക് ഇറങ്ങി ആരാ വന്നത് എന്നറിയാൻ ഹാളിൽ ചെന്നു അവിടെ ആരുമില്ല പുറത്തേക്കു ഇറങ്ങി സിടൗട്ടിൽ അമ്മയും അടുത്ത വീട്ടിലെ ചേച്ചിയും യിരുന്നു സംസാരിക്കുന്നു.
ചേച്ചി : നീയിന്നു പോയില്ലേ
അമ്മ : അവനു വല്ലാത്ത തലവേദന അതുകൊണ്ട് പോയില്ല
ചേച്ചി : അല്ലേലും ഇപ്പോഴത്തെ പിള്ളേർക്ക് ഫോണില അപ്പോഴും കളി അതാവും
അമ്മ: അതും ശെരിയ പറഞ്ഞാൽ കേൾക്കണ്ടേ
ചേച്ചി ഞാൻ അങ്ങ് പോകുവാ നാളെ അല്ലെ കുടുംബശ്രീ
