Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകുടുംബം 5

ആൻ്റി ആകെ പരവശയായി നിൽക്കുന്നുണ്ട്.
“എന്തുപറ്റി…….” ഞാൻ ആൻ്റിയെ ചേർത്തുനിർത്തി ചോദിച്ചു. ആൻ്റി വാട്സാപ്പ് തുറന്ന് എന്നെ കാണിച്ചു. അയാൾ ലൈവ് ലൊക്കേഷൻ സെൻ്റ് ചെയ്തിരിക്കുന്നു ഞാൻ ഓപ്പൺ ചെയ്ത് നോക്കി. അയാളുടെ ലൊക്കേഷൻ ഇപ്പോൾ സേലം ആണ് കാണിക്കുന്നത് കാറിലാണെങ്കിൽ ഒരു പത്തുമണിക്കൂറുകൊണ്ട് ഇവിടെയെത്തും
“ആ…..വരട്ടെന്നേ…….” ഞാൻ ആൻ്റിയുടെ താടിയിൽ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു.
അനു പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
ആൻ്റി അവളുടെ പിന്നാലെ അകത്തേക്ക് നടന്നു.
വെളുപ്പിന് മൂന്നുമണിയോടെ എൻ്റെ നെഞ്ചിൽ കിടന്ന ആൻ്റിയുടെ മൊബൈൽ റിംഗ് ചെയ്തു.
ഞാൻ ഞെട്ടിയുണർന്നു.ആൻ്റിയെ വിളിച്ചുണർത്തി. ആൻ്റി മൈബൈൽ സ്പീക്കറിൽ വച്ചു.
“ഹലോ……” ആൻ്റിയുടെ ഉറക്കച്ചടവിൽ ചോദിച്ചു.
“ഞാനിവിടെ ഗേറ്റിലൊണ്ട്……..” ഘനഗംഭീരമായ ശബ്ദം കേട്ടു. ഞാൻ പെട്ടെന്നെണീറ്റ് ഗേറ്റിലേക്ക് നടന്നു. ഗേറ്റിലൊരു മെർസിഡസ് ബെൻസ് ജി എൽ ഇ കാർ കിടക്കുന്നുണ്ട് ഞാൻ ഗേറ്റ് തുറന്നു.ഒരിരമ്പലോടെ കാർ ഫോർച്യൂണറിന് പിന്നിൽ നിന്നു. കാറിൽനിന്ന് കോട്ടും സ്യൂട്ടും ധരിച്ച അതികായൻ വെളിയിലിറങ്ങി.
“ഒറ്റക്കാണോ വന്നത് ഡ്രൈവറില്ലേ……” ആധിയോടെ ആൻ്റി ചോദിച്ചു.
“അവൻ ടൗണിലെ ലോഡ്ജിൽ റൂമെടുത്തു……” പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
“നിൻ്റെ പേരെന്താ……” അയാൾ എന്നെ ചേർത്തുനിർത്തി ചോദിച്ചു.
“ശ്രീക്കുട്ടൻ…….” ഞാൻ പറഞ്ഞു.
“എന്നെ അകത്തോട്ട് വിളിക്കുന്നില്ലേ…….” അയാൾ ആൻ്റിയോട് ചോദിച്ചു.
“കേറിവാ……ഏട്ടാ…..” ആൻ്റി നിറകണ്ണുകളോടെ അയാളെ അകത്തേക്ക് വിളിച്ചു. ആൻ്റിക്കിപ്പോഴും അയാളോട് സ്നേഹമുണ്ടെന്ന് ആ കണ്ണുകൾ വിളിച്ചുപറഞ്ഞു.ആൻ്റി കട്ടൻ ചായയുമായി അയാളുടെ അടുത്തേക്ക് ചെന്ന് അയാൾക്കുനേരേ നീട്ടി.
“നീ……കുടിച്ചോ…….” അയാൾ കപ്പുവാങ്ങിക്കൊണ്ട് അയാൾ ചോദിച്ചു.
“ഇല്ല…….” ആൻ്റി പറഞ്ഞു.ആൻ്റി ഭിത്തിയിലേക്ക് ചാരി കണ്ണടച്ച് നിന്നു.
“നീ പഠിക്കുന്നുണ്ടോ……..” അയാൾ ചോദിച്ചു.
“ഉം…..ബി കോം രണ്ടാംവർഷം……” ഞാൻ മറുപടി പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025