“ഹാപ്പി ഹാപ്പി” അവൻ എന്റെ കൈപിടിച്ച് കുലുക്കി.
“ജഗ്ഗു, പിടിച്ചോടാ”, ഞാൻ അലറി, എന്നിട്ടവന്റെ കൈരണ്ടും കൂട്ടിപ്പിടിച്ചു. ജഗ്ഗു അവന്റെ പുറകീന്നു ചുറ്റിപിടിച്ചു. ജോൺസൻ കാലുരണ്ടും പിടിച്ചിട്ട പൊക്കി. ശശിയുടെ കൈലി എടുത്തു കയ്യും, എന്റെ തോർത്തെടുത്തു അവന്റെ കാലും കെട്ടി.
ഒന്ന് മിണ്ടാൻ കഴിയുന്നെന് മുൻപേ അവന്റെ നെഞ്ചത്തോട്ടു ശശി കയറിയിരുന്നു. മൊബൈൽ സ്ക്രീൻ അവന്റെ മൂക്കിന്റെ മുകളിൽ വെച്ചു കാണിച്ചു.
“എടാ തായൂക്കോളി, എന്താടാ ഇത്?”, ദേഷ്യത്തിൽ ശശി പുതിയ തെറികൾ ഓൺ ദി സ്പോട് കണ്ടുപിടിച്ചു.
ഒരു നിമിഷം ഹാഷിമിനൊന്നും മനസിയിലായില്ല. പക്ഷെ പതുക്കെ അവന്റെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.
ഞാൻ അല്ല, വേറെ ആരോ, ഇത് പഴയതല്ലേ എന്നൊക്കെ ആശാൻ നമ്പർ ഇറക്കാൻ നോക്കി. പക്ഷെ അവന്റെ ബാഗിൽ നിന്ന് ആ ഷർട്ട് എടുത്തു ഞങ്ങൾ വെരിഫിക്കേഷൻ പരേഡ് നടത്തി. കൂടാതെ വാച്ചും.
“രക്ഷയില്ല മോനെ, നീ ഒള്ളത് ഒള്ള പോലെ പറ. ഫുൾ ഡീറ്റെയിൽസ്. നതിങ് മിസ്സിംഗ്. കേൾക്കുന്ന ഞങ്ങൾക്ക് അവളുടെ രാവുകൾ കണ്ട ഫീൽ കിട്ടണം”. ജഗ്ഗു അവന്റെ കെട്ടഴിച്ചുകൊണ്ടു അടുത്തിരുന്നു.
ഹാഷിം ഒന്ന് ഞെളിഞ്ഞു. പതുക്കെ മതിലിലേക്കു ചാരി. അവന്റെ മുഖത്തൊരു പുതിയഭാവം ഞങ്ങൾക്കിപ്പോൾ കാണാം. എന്തൊക്കെയോ നേടിപിടിച്ചതിന്റെ ഭാവം.
കോതബ് പുരാണം
കാണ്ഡം – ഒന്ന്
ബർമ്മ ലോഡ്ജ് പാർട്ട് – രണ്ട്
“ഹാഷിമിന്റെ കന്നി പുരാണം”
മലയാളവും കന്നടയും എനിക്ക് നന്നായി വഴങ്ങും. അച്ഛൻ കന്നഡിഗ ആണ്. ഡോക്ടർ ആയ അച്ഛൻ പ്രേമിച്ചു കെട്ടിയതാണ് നേഴ്സ് ആയ കൊല്ലം അഞ്ചേകാരി അമ്മയെ. പ്രേമിച്ചു കെട്ടിയിട്ടും അമ്മയുടെ വീട്ടുകാര് സഹകരിച്ചു കല്യാണത്തിനും പ്രസവത്തിനുമൊക്കെ. അമ്മയുടെ അച്ഛൻ ആളൊരു ലിബറൽ ചിന്താഗതിക്കാരനാ. സ്വന്തമായി ഫൗണ്ടറി ഉണ്ട്. മെറ്റൽ ഉരുക്കി ഓരോ ആകൃതിയിൽ ആക്കുന്ന ഒരു വലിയ വർക്ഷോപ്.
ഇപ്പോൾ നോക്കി നടത്തുന്നത് മൂത്തമകനാണ്. എന്റെ അമ്മാവൻ. അപ്പൂപ്പൻ ഇപ്പൊ അധികം പുറത്തിറങ്ങാറില്ല. ചില്ലറ രോഗങ്ങളും മറ്റുമൊക്കെ ഉണ്ട്. അമ്മാവന് പക്ഷെ അപ്പൂപ്പനെ പോലെ കാര്യക്ഷമത ഇല്ല. എല്ലാത്തിനും അപ്പൂപ്പന്റെ അടുത്ത് ഓടി വന്നു ചോദിക്കേണ്ട അവസ്ഥ.
എന്നാ സഹായത്തിനു ഒരാളെ വെക്കാൻ പറഞ്ഞാ അതും ചെയ്യുകേല. പണ്ടെങ്ങാണ്ട് ഒരുത്തനെ മാനേജർ ആയി വെച്ചു അവൻ കുറച്ചു പൈസയുമായി മുങ്ങിയതാണ് കാരണം.
ആയിടക്ക്, എന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സ്റ്റഡി ലീവിന് മുന്നേ, അമ്മാവന്റെ വർക്ഷാപ്പിലേക്ക് വലിയൊരു ഓർഡർ വരുന്നത്. തമിഴ്നാട്ടിലെ
