Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോട്ടയം കൊല്ലം പാസഞ്ചർ 11

“ഈ കേസ് ഞാൻ എവിടെ നിന്നാണ് തുടങ്ങേണ്ടത് ..? ”
രമേശ് സ്വയം ചോദിച്ചു.

ഇതേ സമയം സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണന്റെ വീട്ടിൽ ….!!

“എവിടെ നിന്ന് തുടങ്ങിയാലും വേണ്ടില്ല , ഈ ഒരു കേസ് എൻറെ പ്രസ്റ്റീജ് ഇഷ്യൂ ആണ് .. ഇതിൻറെ ഫയൽ എങ്കിലും മര്യാദയ്ക്ക് ക്ലോസ് ചെയ്തില്ല എങ്കിൽ ആ പരട്ട എസ്പി യുടെ കണ്ണിലെ ഒരു കരട് ആകും ഞാൻ എന്ന കാര്യത്തിൽ സംശയമില്ല … അതു കൊണ്ട് ജോണി , നാളെ രാവിലെ തന്നെ നമുക്ക് ഈ കേസിന്റെ അന്വേഷണം തുടങ്ങിയ പറ്റൂ ”
സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണൻ ദേഷ്യത്തോടെ തന്നെ സബ് ഇൻസ്പെക്ടർ ജോണിക്ക്‌ ഫോണിൽ കൂടി നിർദ്ദേശം കൊടുത്തു.

“സാർ .. ചത്തത് കുട്ടികളെ വഴി തെറ്റിക്കുന്ന കഞ്ചാവ് കച്ചവടം ചെയ്യുന്ന ആർക്കും വേണ്ടാത്ത ഒരുത്തൻ .. ഉറ്റവരും ഉടയവരും ഇല്ല , എഫ്ഐആർ മാത്രം വെച്ച് നമുക്ക് ഈ കേസ് ക്ലോസ് ചെയ്യുന്നതല്ലേ നല്ലത് .. ”
ജോണി ചോദിച്ചു.

“എടോ .. ജോണി , ഉത്തരവാദപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്ക് ഇത് സീരിയസായി എടുത്തേ പറ്റൂ. ഉഴപ്പാൻ ആണ് തന്റെ ഉദ്ദേശമെങ്കിൽ ഞാൻ ഇത് മുകളിലേക്ക് റിപ്പോർട്ട് ചെയ്യും “

“അയ്യോ സർ ഞാൻ ഉഴപ്പുന്നില്ല , മനസ്സിൽ തോന്നിയത് പറഞ്ഞു എന്നേയുള്ളൂ.നാളെ തന്നെ നമുക്ക് അന്വേഷണം തുടങ്ങാം ”
മറ്റു വഴികൾ ഇല്ലാതെ ജോണി മറുപടി നൽകി.

“മനസ്സിൽ തോന്നിയത് വീട്ടിൽ പോയി വിളിച്ചു പറഞാൽ മതി , അല്ലാതെ മേൽ ഉദ്യോഗസ്ഥനോട് അല്ല ”
ദേഷ്യത്തോടെ തന്നെ അശോക് ഫോൺ കട്ട് ചെയ്തു.

തന്റെ ഭർത്താവ് ആരോടോ ഫോണിൽ കൂടി ദേഷ്യത്തോടെ സംസാരിക്കുന്നത് കിച്ചനിൽ നിന്നു കൊണ്ട് തന്നെ രമ കേട്ടു. കിച്ചൻ ജോലികൾ വളരെ വേഗത്തിൽ തീർത്തിട്ട് ലൈറ്റ് ഓഫ് ചെയ്തു രമ ബെഡ്റൂമിലേക്ക് വന്നു.

“ആരോടാണ് ഇത്ര ദേഷ്യത്തിൽ.. ഫോണിൽ കൂടെ കേസന്വേഷണം ഇപ്പോൾ വീട്ടിലും തുടങ്ങിയോ ?”
അശോകിനോട് രമ ചോദിച്ചു.

“നമ്മുടെ ജോണി ഈയിടെയായി വളരെ ഉഴപ്പാണ് അവന്റെ ശ്രദ്ധ മറ്റു പലതിലുമാണ് .. ആ കഞ്ചാവ് വില്പനക്കാരൻ കൊല്ലപ്പെട്ട കേസന്വേഷണത്തിൽ അവന് തീരെ താൽപര്യമില്ലാത്ത പോലെ .. ”
മുഖത്തെ ഗൗരവം വിടാതെ തന്നെ അശോക് മറുപടി നൽകി.

ഇത്തവണ ഞെട്ടിയത് രമയാണ്. സബ് ഇൻസ്പെക്ടർ ജോണിയുടെ മറ്റ് പലതിലും ഉള്ള താൽപര്യങ്ങളിൽ ഒന്ന് താൻ തന്നെയാണല്ലോ എന്ന് അവൾ ചിന്തിച്ചു. പിന്നെ കഞ്ചാവ് വില്പനക്കാരൻ കൊല്ലപ്പെട്ട കേസ് അന്വേഷണത്തിൽ അവൻ ഉഴപ്പുന്നു എങ്കിൽ അതിന് കാരണം മറ്റാരുമല്ല അത് ആര്യാദേവി ആണ് .. വളയാൻ പ്രയാസം ഉള്ള. സ്ത്രീകളെ എന്ത് വില കൊടുത്തും വലയിൽ ആക്കുക എന്നതാണ് ജോണിയുടെ രീതി .. ആര്യാ ദേവിക്ക് വേണ്ടി അവൻ എന്തും ചെയ്യും .. അത് എനിക്ക് ഉറപ്പാണ്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025