കണ്ടപ്പോൾ അച്ചനെന്തോ അപകടം മണത്തു.
““എടാ..സുബിനെ വാടാ… ഇരിക്കെടാ..
നീയെന്നാ അണ്ടികളഞ്ഞ അണ്ണാനെ പോലെ നിക്കണത് ….വാ…”
അച്ചൻ മുഖത്തൊരു ക്ളോസപ്പ് പരസ്യം
ഫിറ്റ് ചെയ്ത് ഒരു കസേര നീക്കിയിട്ട്
അവനെ വിളിച്ചു….
““നിനക്കെന്നാടാ .. ഒരു സന്തോഷമില്ലാത്തത് …..നിങ്ങള് തെളങ്ങണ്ട പ്രായം അല്ലേ.. ആ ആശ കണ്ടില്ലേ തുള്ളിച്ചാടി നടക്കുന്നത്?””
അച്ചനവന്റെ പുറത്ത് തട്ടി.
“ഒന്നു വി…ല്ലച്ചാ..”
സുബിൻ വിഷാദത്തോടെ അച്ചനെ നോക്കി.
““പിന്നെയെന്ന ..ഞാൻ നിക്കറിട്ട കൊണ്ടാണോ നിനക്ക് ഒരു ബഹുമാനമില്ലാത്തെ… നിനക്കിഷ്ടമല്ലേ
നാളെ മുതൽ ഞാൻ ളോഹയിടാവെട””
അച്ചനവനെ ചിരിപ്പിക്കാൻ നോക്കി.
“ഏയ്… അച്ചനി നിക്കറ് തന്നയാ നല്ലത്!”
സുബിന്റെ മുഖത്തൊരു ചിരി വന്നെങ്കിലും
അതിലൊരു കളിയാക്കലില്ലേയെന്ന് അച്ചന് സംശയം തോന്നി.
““എടാ… നമ്മളെന്തിട്ടാലും നമ്മുടെ പെരുമാറ്റോം സ്വഭാവോം നന്നായാ മതി.”
അച്ചൻ തന്റെ വർഗസ്വഭാവഭാക്ഷ എടുത്തിട്ടു..
““ഹാ.. സ്വഭാവം നന്നായാ മതി യച്ചോ..”
സുബിൻ ഒന്ന് നിശ്വസിച്ചു..
“ശരിയാടാ ….അതാ ഞാനും പറഞ്ഞേ”
വീണ്ടും അവന്റെ മറുപടിയിൽ പന്തികേട് തോന്നിയെങ്കിലും .. അച്ചൻ പുറത്ത് കാണിച്ചില്ല.
