““അച്ചാ… മമ്മി വിളിക്കുന്നു….”
ആശ വല്ലാത്ത സന്തോഷത്തോടെ എന്നാൽ നേരത്തെ കണ്ട അതേ നിഗൂഢച്ചിരിയോടെ പുറത്തേക്ക് വന്നു ..
“ആ ശേ… ഞാമ്പോവുവാ കെട്ടോ…
മമ്മി വന്നിട്ടുണ്ടാവും …””
സുബിൻ എഴുനേറ്റ് അച്ചനോടും ആശയോടും ഒരൊഴുക്കൻ മട്ടിൽ യാത്ര പറഞ്ഞ് പോവാൻ തുടങ്ങി.
“എടാ… നിന്നേ …” അച്ചനെ ഒന്ന് നോക്കിച്ചിരിച്ച് തുള്ളിച്ചാടിക്കൊണ്ട്, താത്പര്യമില്ലാത്ത മട്ടിൽ നടക്കുന്ന സുബിന്റെയൊപ്പം ആശ പുറത്തേക്ക് നടന്നു..
