Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റന്വേഷണം

Get well soon 😚

ഈ അമ്മ..

ഞാൻ മെല്ലെ 6 ദോശയും 2 തവി കറിയും എടുത്തു വയറിനേ പൂജിക്കാൻ തുടങ്ങി..

15 മിനിറ്റ് കൊണ്ട് പണി തീർത്തപ്പോൾ കേസിന്റെ കാര്യം ഓർമ വന്നു..

ഞാൻ വീണ്ടും എന്റെ റൂമിലേക്ക് കടന്നു..

ഇന്നലെ എടുത്ത ഫോട്ടോസ് ഒന്ന് ചെക്ക് ചെയ്യാൻ തുടങ്ങി..

അപ്പോഴേക്ക് ഒരു കാൾ വന്നു

“ശ്രേയ “..

അറ്റൻഡ് ചെയ്തതും..

ഡാ, പനി എങ്ങനെയുണ്ട്?

ഞാൻ : അത് കുഴപ്പമില്ല..ആ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു..

ശ്രേയ :എന്താ?

ഞാൻ : വീട്ടിൽ വന്നപ്പോ ആരെയും കണ്ടില്ല ഇന്നലെ.. എവിടെപോയതാ?

ശ്രേയ : ഓ, അതു അച്ഛൻ മാത്രമേ ചിലപ്പോഴൊക്കെ വരാറുള്ളൂ..പിന്നെ അമ്മ എന്നെവിട്ട് എപ്പോഴേ പോയതാ..

പിന്നെ ഒരു ചിരിയും..

ശ്രെയയും റീനയും തമ്മിലുള്ള കോമൺ പോയിന്റ്..

ഞാൻ :അല്ല,അപ്പൊ ഫ്ലാറ്റിൽ ഒറ്റക്കാണോ എപ്പോഴും?

ശ്രേയ : അതെ..

ഞാൻ : നിനക്കും റീനയ്കും ഒരു ഫ്ലാറ്റ് എടുതൂടമായിരുന്നോ? അറ്റ്ലീസ്റ്റ് ഇത്രേം പ്രശ്നം ഉണ്ടാവില്ലായിരുന്നു.

അതിനു ഒരു മറുപടിയും വന്നില്ല..

ഞാൻ : നീയും താക്കോൽ ആരുടെ കൈയിലാണ് കൊടുക്കുന്നത്?

ശ്രേയ :രാജേട്ടന്റെ കൈയിൽ…

ഞാൻ : (ഒന്ന് ഞെട്ടികൊണ്ട് ) വേഗം ഫ്ലാറ്റിൽ നിന്നിറങ്..

ശ്രേയ : എന്താ കാര്യം?

ഞാൻ : വന്നിട്ട് പറയാം..റീനയുണ്ടോ നിന്റെ കൂടെ?

ശ്രേയ :അവൾ പുറത്ത് പോയിരിക്കയാണ്‌…

പെട്ടന്ന് അവളുടെ ഫോൺ കട്ടായി..

എന്റെ മനസ്സിൽ എന്തോ മോശം നടക്കാൻ പോവുന്നു എന്ന് ആരോ പറയാൻ തുടങി.. ആ അവസ്ഥയിൽ എന്റെ മനസ്സിൽ ഒരു കാര്യം ഓർമ വന്നു..

രാജന് തമിഴ് അറിയുമോന്നു ചോദിച്ചപ്പോൾ ഇല്ല എന്ന് മറുപടി പറഞ്ഞു..

പക്ഷെ അയാളുടെ സാധനങ്ങളിൽ തമിഴ് എഴുതിയത്…

ഓക്കേ സമ്മതിച്ചു.. പോർട്ടർമാർ എഴുതിയതാണെകിൽ..

പിന്നെ കലണ്ടറിൽ കണ്ടത്..

ഒരു വാദത്തിന് ആ പോർട്ടർ തന്നെ എഴുതിയതാണ് അതും എന്ന് പറഞ്ഞാൽ…

കലണ്ടറിൽ ഒരു പേരും ലാൻഡ്‌ലൈൻ നമ്പറുമായിരുന്നു..പക്ഷെ ഓർമ വരുന്നില്ല..

അതിന് മുൻപ് മറ്റൊരു കാര്യം ചെയ്യാനുണ്ട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025