” ഹരിക്കുട്ടാ .. നീയവന്റെ ഫോട്ടോയൊരെണ്ണം അയച്ചു തരാമോ . നിങ്ങള് മൂന്നുപേരും കൂടെ നിക്കുന്നത് ഇന്നാള് അയച്ചത് ഞാൻ നോക്കീട്ടു കാണുന്നില്ല . ആ പൊക്കോം തടീം ഉള്ളവൻ അല്ലെ സണ്ണി . വെളുത്തിട്ട് ?”
“”ഹമ് ..അത് തന്നെ .. “‘
”’ അവനു ഉമയെ ഇഷ്ടപ്പെടുവോന്നാ ?””
” ഇതെന്നാ കല്യാണാലോചന വല്ലോമാണോ .. അവനൊന്ന് … ഉമേച്ചിക്കും ..”‘ പറയാൻ വന്നത് ഹരി വിഴുങ്ങി .
“‘ ഹമ് ..നീ അവന്റെ ഫോട്ടോ ഒന്നയക്ക് “‘
” ഹമ് ..അവനും ഉമേച്ചീനെ കാണാൻ കയറു പൊട്ടിക്കുവാ . ഞാൻ വാട്സ് അപ് നമ്പര് കൊടുത്തോളാം ..ആണ്ടെ .. ഉമേച്ചീടെ മെസ്സേജ് എന്തോ വന്നിട്ടുണ്ട് ” ഹരി നോട്ടിഫിക്കേഷൻ ടോൺ കേട്ടപ്പോൾ നോക്കിയിട്ട് പറഞ്ഞു .
“‘ ഹമ് .നീ നമ്പര് കൊടുത്തോ ..പിന്നെ …അവന്റെ ഫോട്ടോ എന്റെ ഫോണിലേക്കും വിട്ടേരെ .”‘
” ” അമ്മെ .. ””
””എന്താടാ ?”’
“”സണ്ണി കാര്യം പാവമാ . ഈ വായിട്ടലക്കൽ ഒക്കെയേ ഉള്ളൂ . ചിലപ്പോ അവനാദ്യം തന്നെ ഉമേച്ചിയോട് എന്തേലും വളവളാന്ന് പറഞ്ഞെന്നിരിക്കും …എന്തായാലും അമ്മയൊന്ന് പറയണം ഉമേച്ചിയോട് . സൂക്ഷിച്ചൊക്കെ വേണമെന്ന് ”’
“‘ഹ്മ്മ് .. ഞാൻ അവളോട് സംസാരിച്ചോളാം . ”’
”എന്നാൽ ശെരിയമ്മേ .. ഉമേച്ചീടെ മെസ്സേജ് എന്താണെന്ന് നോക്കട്ടെ ”’
”ശെരീടാ …””
അംബിക ഫോൺ വെച്ചപ്പോൾ ഹരി മെസ്സേജ് നോക്കി .
”’ ഹരിക്കുട്ടാ …ഉറങ്ങിയോ നീ ?”’
“‘ഇല്ല .. ഉമേച്ചി വന്നിട്ട് ഒന്ന് വിളിച്ചു പോലുമില്ല “‘
”അത് പിന്നെ .. ഞാനൊരു സർപ്രൈസ് ആക്കി വെച്ചതല്ലേ ”
“‘എന്നിട്ടിപ്പോ മെസ്സേജ് ചെയ്തതോ ?”
“‘അത് പിന്നെ …”” ഉമ വേറെന്തോ മെസ്സേജ് ടൈപ്പ് ചെയ്യുന്നത് കണ്ടപ്പോൾ ഹരി വെയിറ്റ് ചെയ്‌തെങ്കിലും ഒന്നും വന്നില്ല . പിന്നെ ടൈപ്പിംഗ് എന്ന് കാണിക്കുന്നില്ലാതായപ്പോൾ അവൻ വീണ്ടും മെസ്സേജ് ചെയ്തു .
“‘ ഉമേച്ചി ..ഉറങ്ങിയോ ?”’
“‘ഇല്ലടാ … നിങ്ങളീ സമയത്താണോ ഉറങ്ങാറ് . സമയം പത്തര കഴിഞ്ഞല്ലോ “‘
“‘ ഇതിലും താമസിക്കും . നിങ്ങൾ എന്ന് പറഞ്ഞതാരെയാ ?”’
“” സണ്ണി … വേറൊരുത്തൻ കൂടിയില്ലേ ? അവൻ പോയോ ? അവന്റെ പേരെന്താ ?”’
“‘ സണ്ണീടെ പേര് മാത്രമേ ഉമേച്ചി ഓർത്തിരിപ്പുള്ളോ ? ”’
“” പോടാ ഒന്ന് ..അതിപ്പോ അമ്മ പറഞ്ഞപ്പോ ”
”അമ്മയെന്നാ പറഞ്ഞു ?”
“‘ ഹരിക്കുട്ടാ .. നീ മേടിക്കുവേ .. അമ്മയും നീയുമല്ലേ സംസാരിച്ചേ .”’
