ലെച്ചു
Lechu Part 01
എന്റെ പേര് ആനന്ദ്, ഞാൻ ഈ പറയാൻ പോകുന്ന കഥ എന്റെ ചെറുപ്പകാലത്തു നടന്ന കഥ ആണ്. ചെറുപ്പം എന്ന് പറഞ്ഞാൽ ഒരു 18 വയസു ഉള്ളപ്പോൾ ഉള്ള കഥ.
ഞാൻ എന്നും എന്റെ സ്കൂൾ അവധിക്കാലം മിക്കതും ആഘോഷിക്കാറുള്ളത് എന്റെ അമ്മവീട്ടിൽ വച്ച് ആണ്
അമ്മവീട്ടിൽ പോവുക എന്ന് പറയുന്നത് തന്നെ ഒരു ത്രില്ല് ഉള്ള കാര്യം ആയിരുന്നു. അതിനു കാരണം ഉണ്ട്, എന്റെ അമ്മവീട് ഒരു കാടിന് നടുവിൽ ആണ് കാട് എന്ന് പറഞ്ഞാൽ അന്നത്തെ കാലത്തു കാരണവന്മാർ കുറഞ്ഞ പൈസക്ക് സ്ഥലം കിട്ടിയപ്പോൾ ഏക്കർ കണക്കിന് മേടിച്ചു ഇട്ടിരുന്നു അതുകൊണ്ട് തന്നെ ഞങ്ങള്ക് ഒക്കെ അത് ഒരു കാട് തന്നെ ആയിരുന്നു.
അങ്ങനെ ഇപ്രാവിശ്യത്തെ അവധിക്കാലവും എത്തി അമ്മവീട്ടിൽ പോകുന്ന കാര്യം വീട്ടിൽ ചോദിച്ചപ്പോൾ എനിക്ക് ആകെ നിരാശ ആണ് ഉണ്ടായത് വീട്ടിൽ ഉള്ളവർക്ക് ജോലി തിരക്ക് ഉള്ളത് കൊണ്ട് ഇപ്രാവിശ്യം പോകുന്നില്ല എന്ന് അവർ തീരുമാനിച്ചു. ആ തീരുമാനം കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു ആകെ ഒരു ആശ്വാസം അവിടെ പോയി കാടും മലയും പുഴയും എല്ലാം കണ്ടു അവടെ കളിച്ചു ഉല്ലസിച്ചു നടക്കുത് ആയിരുന്നു .
അങ്ങനെ വിഷമം ഉള്ളിൽ ഒതുക്കി ഞാൻ റൂമിലോട്ടു പോയി പിന്നെ എങ്ങനെ ഒക്കെയോ സമയം തള്ളി നീക്കി രാത്രി ആക്കി. ഭക്ഷണം കഴിക്കാൻ ‘അമ്മ വിളിച്ചപ്പോൾ വിശപ്പില്ലെങ്കിലും അപ്പൻ വഴക്കു പറയും എന്ന് ആലോചിച്ച ഞാൻ ടേബിൾ ന്റെ അടുത്തേക്ക് പോയി
‘അമ്മ :- എന്താ നിന്റെ മുഖത്തു ഒരു വാട്ടം ?
ഞാൻ :- ഒന്നും ഇല്ല അമ്മെ
‘അമ്മ :- എനിക്ക് മനസിലായി എന്താണ് കാരണം എന്ന്
ഞാൻ : മ്മ്
പിന്നെ ഞാൻ ഒന്നും മിണ്ടാതെ ചോറ് പതിയെ കഴിക്കാൻ തുടങ്ങി
