Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് ഹൈമചേച്ചി 2

എന്തായാലും ഞാൻ ഇനി അവരുടെ വീട്ടിൽ ട്യൂഷൻനായി പോകുന്നില്ല. പക്ഷെ ഇവിടുത്തെ ട്യൂഷനും ഞാൻ അവസാനിപ്പിക്കുകയാണ്. ശങ്കർ സാറിനൊടു പറഞ്ഞത് പോലെ ഈ മാസം വരെ ഒന്നും ഞാൻ ഉണ്ടാവില്ല. ഇന്ന് തന്നെ ഞാൻ അവസാനിപ്പിക്കുകയാണ്. ട്യൂഷൻ മാത്രമല്ല.. എൻറെ ഐ എ എസ്‌ തയ്യാറെടുപ്പും എല്ലാം…ഞാൻ നാളെത്തന്നെ നാട്ടിലേക്ക് പോകുകയാണ്. അവിടെ കൂലിപ്പണി എടുത്താണെങ്കിലും ഞാൻ ജീവിക്കും. നിങ്ങളെപ്പോലെ ഉള്ള കപടതയും വക്രതയും ഉള്ള ആളുകള് അല്ല അവിടുള്ളത്…. എന്നും പറഞ്ഞു ഹരി ഇറങ്ങിപ്പോയി.

പിറ്റേന്ന് കാലത്തു ഹരി വന്നില്ല. പക്ഷെ ഒരു പതിനൊന്നൊന്നു മണിക്ക് ഹരിയുടെ തൊട്ടടുത്തുള്ള ബൂത്തിലേക്ക് ഹരിയെ അന്വേഷിച്ചു ഹൈമേച്ചിയുടെ ഫോൺ വന്നു. ബൂത്തിലെ ചെക്കൻ വന്നു ഫോൺ ഉണ്ടെന്നു പറഞ്ഞപ്പോൾ അത് ഹൈമേച്ചി ആയിരിക്കുമെന്ന് സ്വപ്നത്തിൽപ്പോലും ഹരി കരുതിയില്ല.

ഹൈമേച്ചി: ഹരി എപ്പോഴാണ് വീട്ടിൽ പോകുന്നത്?

ഹ്ഹാ…ഒരു രണ്ടു മൂന്ന് ദിവസ്സത്തിനുള്ളിൽ പോകും.

ങ്ഹാ…എങ്കിൽ ഹരി ഇന്നൊരു രണ്ടു മണി ആകുമ്പോൾ ഇങ്ങോട്ടൊന്നു വരമൊ ? എനിക്ക് ഹരിയുടെ ഒന്ന് സംസാരിക്കാന്..

എന്ത് സംസാരിക്കാൻ ?

അതിങ്ങനെ ഫോണിലൂടെ സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഹരി വാ…

സോറി…ഞാൻ അങ്ങോട്ട്‌ വരില്ല.

ഹരി പേടിക്കേണ്ട …ഇവിടെ ഞാൻ മാത്രമേ കാണൂ. എന്താ എന്നെ വിശ്വാസമില്ലേ..?

അല്ലാ..വിശ്വാസമില്ലാഞ്ഞിട്ടല്ല…ഞാൻ…

അപ്പൊ ഇന്ന് രണ്ടു മണി….ഓ കെ…?

മ്മ്…ശരി….

*****************************************
സമയം രണ്ടു മണി കഴിഞ്ഞു അഞ്ചു മിനിറ്റ്. ഹൈമേച്ചിയുടെ വീട്ടിലെ സ്വീകരണ മുറിയിൽ സോഫയിൽ ഇരിക്കുകയാണ് ഹരിശാന്ത്. തൊട്ടു എതിർ വശത്തു ഹൈമേച്ചിയും ഇരിപ്പുണ്ട്. അവർ ഹരിയെ ചോദ്യം ചെയ്യാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025