Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് രാഹുൽ

*ഹൊ അതാണോ കാര്യം ,ഞാൻ വേണേൽ അവനോട്. പറയാം, അത് മതിയോ ഹ ഹ ഹ ഹ ഹ *

അതും പറഞ്ഞ് നിമിഷ ആർത്തു ചിരിച്ചു.

*ദ്ദേ ചേച്ചി ആണെന്ന് ഒന്നും ഞാൻ നോക്കില്ല ഇടിച് മൂക്ക് ഞാൻ പരത്തും.*

അവളെ ഇടിക്കാൻ ആയി കൈ ഓങ്ങി സേതു ഒരു ചിരിയോടെ കാണിച്ചു.

*ദ്ദേ പെണ്ണേ ഞാൻ വണ്ടി ഓടിക്കുവാ വണ്ടി വല്ല കാട്ടിലും പോയി കേറും മര്യാദയ്ക്ക് ഇരിക്ക്.*

 

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ ഷോപ്പിൽ എത്തി. എന്നത്തേയും പോലെ തന്നെ കാര്യങ്ങൽ വളരെ സ്മൂത്ത് ആയി തന്നെ പോയി.ഉച്ച തിരിഞ്ഞ് ഷോപ്പിൻ്റെ മുൻപിൽ ഒരു ഫോർച്യുണർ വന്ന് നിന്നു. അതിൽ നിന്നും ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇറങ്ങി ഷോപ്പിലേക്ക് കയറി. വെള്ള ഷർട്ടും കറുത്ത കൂളിംഗ് ഗ്ലാസ്സും വെച്ച് അതി സുന്ദരൻ. ഒറ്റ നോട്ടത്തിൽ തന്നെ അറിയാം നല്ല മുന്തിയ ഇനം ആൾ ആണെന്ന്. അയാളുടെ കൈയിൽ കിടക്കുന്ന വാച്ചും ഐഫോണും ഷൂ എല്ലാം അത് വിളിച്ച് ഓതുന്നതായിരുന്നു. അയാൾ അകത്തേക്ക് കയറിയപ്പോൾ വിലകൂടിയ പെർഫ്യൂമിൻ്റെ ഗന്ധം അവിടെ നിറഞ്ഞു. നല്ല ഒത്ത ശരീരം നല്ല പൊക്കവും നന്നായി ജിമ്മിൽ ഒക്കെ പോയി ഉരുട്ടി കൂട്ടിയ മസിലും എല്ലാം കൂടി നോക്കുമ്പോൾ ഒരു ആജാനബാഹു.

അയാൾ അകത്തേക്ക് കയറിയപ്പോൾ നിമിഷ എണീറ്റ് അയാളെ സ്വാഗതം ചെയ്തു.അത് കണ്ട് സേതുവും എണീറ്റു

 

*ഹാ ഇതാര്. ഇതെന്താ ഒരു മുന്നറിയിപ്പും കൂടാതെ വന്നത്.വായോ ഇരിക്ക്.*

നിമിഷ അവളുടെ കസേര ഒഴിഞ്ഞു കൊടുത്തു.

 

*സേതു ഇത് അലക്സ് ഇച്ചായൻ .. നമ്മുടെ ഷോപ്പിൽ ഇൻവെസ്റ്റ്മെൻ്റ് ഇട്ടെക്കുന്ന ഓരാൾ ആണ്. രാജീവ് (രാജീവ് നിമിഷയുടെ ഭർത്താവ് ആണ്) ഏട്ടൻ്റെ കൂട്ടുകാരൻ ആണ്. ദുബായിൽ തന്നെ ആണ്. പക്ഷേ നാട്ടിൽ തന്നെ കാണും എന്ന് മാത്രം. നമ്മൾ ചുമ്മാ കവലയ്ക്ക് പോയിട്ട് വരുന്ന പോലെയാ ഇച്ചായന് ദുബായ്.. ഹ ഹ ഹ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025