Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 01

Love Or Hate 01

Author : Rahul RK

 

നിർത്താതെ അലാറം അടിക്കുന്നുണ്ട്.. നാശം.. ഞാൻ കാലുകൊണ്ട് തന്നെ ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന അലറാം തട്ടി താഴെ ഇട്ടു.. ബാറ്ററി ഊരി പോയി എന്ന് തോന്നുന്നു ഇപ്പൊൾ ശബ്ദം ഒന്നും കേൾക്കുന്നില്ല…ദേഹത്ത് നിന്ന് ആൻഡ്രുവിന്റെ കാലുകൾ തട്ടി മാറ്റി ഞാൻ ചരിഞ്ഞ് കിടന്നു പുതപ്പെടുത്ത് തലവഴി പുതച്ചു…
നല്ല ഒരു സ്വപ്നം കണ്ട് വന്നതായിരുന്നു, അതിന്റെ ബാലൻസ് കാണിക്കനെ ഈശോയെ…

ഒന്ന് കണ്ണ് മൂടി വന്നതായിരുന്നു, അപ്പോൾ അതാ അടുത്തത്, ഫോൺ നിൽക്കാതെ അടിക്കുന്നു…
ഇവൻ പിന്നേം കാൽ എടുത്ത് മേലോട്ട് വചല്ലോ…
ഒറ്റക്കുത്ത് വച്ച് കൊടുത്തു.. എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു..
ഞാൻ ജനലിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി.. അമ്മച്ചി ആണ്.. ഞാൻ ഫോൺ ആൻസർ ചെയ്ത് ചെവിയിലേക്ക്‌ വച്ചു.. സത്യത്തിൽ ഇവയെല്ലാം ഞാൻ യാന്ത്രികമായി ചെയ്യുന്നത് ആയിരുന്നു.. കാരണം വേറൊന്നും അല്ല.. നല്ല ഉറക്ക ഭ്രാന്ത് ആണ്…

“ഹലോ….”

“ഗുഡ് മോണിംഗ്..”

“എന്റെ അമ്മച്ചി ഞാൻ ഒന്ന് കെടന്നു ഒറങ്ങിക്കൊട്ടെ.. ഞാൻ പറഞ്ഞിട്ടില്ലേ ഞായറാഴ്ച പതിനൊന്ന് മണി കഴിയാതെ വിളിക്കരുത് എന്ന്…”

“പറയുന്ന കേട്ടാൽ തോന്നും എന്റെ മോൻ രാത്രി മുഴുവൻ ജോലി ചെയ്ത് അധ്വാനിച്ച് വന്ന് കിടക്കുന്നത് ആണ് എന്ന്.. നേരം പുലരുന്നത് വരെ കണ്ണിൽ കണ്ട ഗെയിമും കളിച്ച് കിടക്കുവല്ലെ പണി..”

“അമ്മച്ചി ഇപ്പൊ എന്നെ ഉപദേശിക്കാൻ ആണോ ഈ വെളുപ്പാൻ കാലത്ത് തന്നെ വിളിച്ചത്..??”

“അയ്യോ.. നിന്നെ ഉപദേശിക്കുന്ന ജോലി ഈ അമ്മച്ചി എന്നെ നിർത്തിയതാ മോനെ.. അത്കൊണ്ട് ആണല്ലോ ആ പണി ഇപ്പൊ നിന്റെ ചേച്ചി ഏറ്റെടുത്തിരിക്കുന്നത്…”

“വളിച്ച കോമഡി അടിക്കാതെ വിളിച്ച കാര്യം പറ അമ്മച്ചി…”

“അവൻ എവിടെ നിന്റെ ഉറ്റ സുഹുർത്ത് ആൻഡ്രൂ..??”

“ആ അവൻ ഇവിടെ കിടക്കുന്നുണ്ട്…”

“നാളെ അല്ലേ കോളജിലെ ആദ്യത്തെ ദിവസം…”

“ആ.. അതെ..”

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025