Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 02

“പൊന്നു മോനേ കരിനാക്ക്‌ വളച്ച് ഒന്നും പറയല്ലേ.. ഇവിടേം കൂടെ തികച്ച് നിന്നില്ലേൽ നിനക്ക് അറിയാലോ എല്ലാവരും കൂടെ നമ്മളെ നാട് കടത്തും..”

ഞങ്ങളുടെ സംഭാഷണം ഒക്കെ കേട്ട് ഒന്നും മനസ്സിലാകാതെ നിന്ന വിഷ്ണു ചോദിച്ചു..

“അതെന്താ നിങ്ങള് പഴയ കോളജിൽ നിന്ന് ഇങ്ങോട്ട് പോന്നത്..??”

“ഞങ്ങൾക്ക് അങ്ങനെ ഒരു സ്ഥലത്ത് നിന്ന് പഠിച്ചാൽ ബോർ അടിക്കും അപ്പോ ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി..”

ആൻഡ്രൂ ആണ് മറുപടി പറഞ്ഞത്.. അവന് ഒന്നും മനസ്സിലായില്ല എങ്കിലും ഒന്നും ചോദിച്ചില്ല…

ചായ കുടി കഴിഞ്ഞ് ഞങ്ങൾ കാന്റീൻ വിട്ട് പുറത്തിറങ്ങി..
ക്ലാസ്സിൽ ഒന്നും കേറാൻ തന്നെ ഒരു മൂഡ് ഇല്ല.. പക്ഷേ ഇവിടുത്തെ മുറ്റവും ഗാർഡനും എല്ലാം കൊള്ളാം.. പ്രണയികുന്നവരെ ലക്ഷ്യം വച്ച് ഉണ്ടാക്കിയ പോലെ തന്നെ ഉണ്ട്..

ഞങ്ങള് ഇങ്ങനെ ഓരോന്ന് പറഞ്ഞ് വരാന്തയിലൂടെ നടന്നപ്പോൾ ആണ് പുറകിൽ നിന്നും ഒരു പെൺകുട്ടി എന്നെ വിളിക്കുന്ന ശബ്ദം കേട്ടത്…

“ഷൈൻ ചേട്ടാ..”

ഇതിപ്പോ ആരാ ഇവിടെ എന്നെ അറിയുന്ന ആൾ.. ഞാൻ തിരിഞ്ഞ് നോക്കി.. ആ ചൈത്ര ആണ്…

“ഹാ.. ചൈത്ര നീയെന്താ ഇവിടെ..??”

“എന്റെ ആന്റി ഇവിടെ ലെച്ചറർ ആണ് ആന്റിയെ കാണാൻ വന്നതാ.. ഹാ ആൻഡ്രൂ ചേട്ടാ എന്തൊക്കെ വിശേഷം..??”

“ആ അങ്ങനെ ഒക്കെ അങ്ങ് പോണ്..”

“അല്ല നിങ്ങള് രണ്ടാളും ഇവിടെ എന്ത് ചെയ്യുകയാ..”

“ഞങ്ങൾ ഇപ്പൊ ഇവിടെ ആണ്..”

“ഇവിടെ എന്ന് വച്ചാൽ..??”

“ഇവിടെ എന്ന് വച്ചാൽ.. ഇവിടെ ആണ് പഠിക്കുന്നത്..”

“ഹോ.. അപ്പോ പോളി പാതി വഴിയിൽ നിർത്തി ബി ടെക് എടുത്തോ..??”

“അതിന് പോളി നിർത്തിയത് അല്ലാലോ നിന്നത് അല്ലേ…”

ആൻഡ്രൂ ആണ് അതിനു മറുപടി പറഞ്ഞത്..

“അതൊക്കെ ശരിയാണ്, എന്നിട്ട് ഷൈൻ ചേട്ടാ നിങ്ങള് പിന്നെ അഞ്ജലി ചേച്ചിയെ കണ്ടിട്ടേ ഇല്ലെ..??”

“ഞാൻ എന്തിന് അവളെ കാണണം അതൊക്കെ അന്നെ വിട്ട കേസ് അല്ലേ..”

“സത്യത്തിൽ അന്ന് നിങ്ങള് ഒക്കെ ഉള്ളതായിരുന്നു അവിടത്തെ രസം.. നിങ്ങള് പോയെ പിന്നെ അതൊക്കെ അങ്ങ് നിന്നു…”

“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ചൈത്ര…”

“അതും ശരിയാ.. എന്നാൽ ഞാൻ പോട്ടെ.. പുറത്ത് ഡാഡി കാത്ത് നിൽപ്പുണ്ട്.. പിന്നെ കാണാം ട്ടോ.. രണ്ടു പേരോടും ബൈ..”

“ബൈ..”

അവള് വേഗം തന്നെ അവിടുന്ന് പോയി..
ഞങ്ങളുടെ സംസാരം എല്ലാം കേട്ട് നിന്ന വിഷ്ണു കുറച്ച് കൂടുതൽ കൺഫ്യൂഷൻ ആയി എന്ന് തോന്നുന്നു.. കാരണം പോളി, അഞ്ജലി, പുറത്ത് പോക്ക്.. ഇതെല്ലാം അവന് പുതിയ വാക്കുകൾ ആയിരുന്നല്ലോ.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവൻ അത് ഞങ്ങളോട് ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025