Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 02

അങ്ങനെ അധികം വൈകാതെ തന്നെ ഫുഡ് എല്ലാം എത്തി.. ഞങ്ങൾ മൂന്ന് പേരും കഴിക്കാനും ആരംഭിച്ചു..

ആൻഡ്രൂ: ഞങ്ങളെ കൊണ്ട് എന്തേലും കാര്യം കാണാൻ ഉള്ള കൈക്കൂലി ആണോ ഈ ട്രീറ്റ്…

സോഫിയ: അങ്ങനെ ചോദിച്ചാൽ.. നിങ്ങളെ കൊണ്ട് എനിക്ക് ഒരു കാര്യം ഉണ്ട്.. ഐ മീൻ, നിങ്ങള് എന്നെ ഒന്ന് സഹായിക്കണം.. പക്ഷേ ഈ ട്രീറ്റ് അതിനൊന്നും അല്ല.. ഇത് എന്റെ ഒരു സന്തോഷത്തിന് മാത്രം…
നിങ്ങള് എന്നെ സഹായിക്കാം എന്ന് പറഞ്ഞാൽ നിങ്ങള് ചോദിക്കുന്ന എന്തും ഞാൻ തരും.. കാരണം ഈ കാര്യം എനിക്ക് അത്രക്ക് സീരിയസ് ആണ്..

ഷൈൻ: അതെന്താ തനിക്ക് ഞങ്ങളെ കൊണ്ട് അത്ര സീരിയസ് കാര്യം…???

സോഫിയ: ഞാൻ പറയാം.. നിങ്ങൾക്ക് അറിയാലോ ഞാനും അഞ്ജലിയും തമ്മിലുള്ള പ്രശ്നം.. എനിക്ക് നമ്മുടെ ക്യാമ്പസിൽ ഉള്ള ഒരേ ഒരു എതിരാളി.. ജീവിതത്തിൽ ഇന്ന് വരെ പങ്കെടുത്ത പരീക്ഷകളിൽ ഒക്കെ ഞാൻ ആയിരുന്നു ഫസ്റ്റ്.. പക്ഷേ എന്ന് അഞ്ജലി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നോ അന്ന് മുതൽ എന്റെ സ്ഥാനം ഒന്നിൽ നിന്ന് രണ്ടിലേക്കായി.. അവളെ ഒന്ന് തോൽപ്പിക്കാൻ പല വഴികളും ഞാൻ നോക്കി പക്ഷെ ഒന്നിലും അവൾ തോട്ടില്ല.. ഉറക്കം അളച്ചിരുന്ന് കഷ്ടപ്പെട്ട് ഞാൻ പരീക്ഷ എഴുതിയിട്ട് കേവലം ഒന്നോ രണ്ടോ മാർക്കിന് അവൾ എന്നെ തോൽപ്പിക്കും… എനിക്ക് ജയിക്കണം ഒരു തവണ എങ്കിലും അവളെ എനിക്ക് തോൽപ്പിക്കണം.. അതിനു നിങ്ങള് എന്നെ സഹായിക്കണം…

സത്യത്തിൽ എല്ലാം കേട്ട് ഞങ്ങൾ രണ്ടുപേരും അന്തം വിട്ട് നിൽക്കുകയായിരുന്നു.. പാസ് ആകാനുള്ള മാർക്ക് ഉണ്ടാക്കുന്നതിന്റെ പാട് ഞങ്ങൾക്ക് അറിയാം അതിന്റെ ഇടക്ക്‌ ആണ് ക്ലാസിൽ ഫസ്റ്റ് ആകുന്നത്…

ഷൈൻ: സോഫിയ ഞങ്ങൾ എങ്ങനെ തന്നെ സഹായിക്കും തനിക്ക് അറിയുന്നതല്ലെ ഞങ്ങളുടെ ക്ലാസിലെ അവസ്ഥ…

ആൻഡ്രൂ: പിന്നിൽ നിന്ന് നോക്കുമ്പോൾ മാത്രേ ഞങ്ങൾക്ക് ഫസ്റ്റ് ഒള്ളു..

സോഫിയ: അതൊക്കെ എനിക്ക് അറിയാം.. അത് കൊണ്ട് തന്നെ ആണ് ഞാൻ നിങ്ങളെ രണ്ടുപേരെയും ഇതിന് തെരഞ്ഞെടുത്തത്…

ഷൈൻ: ഒകെ.. താൻ ഞങ്ങൾ എന്താ ചെയ്യേണ്ടത് എന്ന് പറ..

സോഫിയ: അഞ്ജലിയെ എനിക്ക് തോൽപ്പിക്കണം എങ്കിൽ അതിനു ഒറ്റ വഴിയേ ഒള്ളു.. പഠിത്തത്തിൽ ഉള്ള അവളുടെ ശ്രദ്ധ തിരിക്കണം.. അവളുടെ മനസ്സിൽ പഠിതത്തിന് രണ്ടാം സ്ഥാനം ആകണം…

ആൻഡ്രൂ: അത് ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല…

സോഫിയ: നടക്കും… ഷൈൻ വിചാരിച്ചാൽ നടക്കും…

ഷൈൻ: ഞാൻ വിചാരിച്ചാലോ..?? എങ്ങനെ..??

സോഫിയ: ഷൈൻ അവളെ പ്രമിക്കണം…

അത് ഞങ്ങൾ രണ്ടാളിലും ഒരു വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്.. ഒരാളെ ക്ലാസ്സിൽ സെക്കൻഡ് ആക്കാൻ വേണ്ടി പ്രേമിക്കാൻ പോവുക… ശേ.. അതൊന്നും ഒരിക്കലും നടക്കില്ല… മാത്രം അല്ല ഈ പ്രേമം ഒന്നും നമുക്ക് സെറ്റ് ആകില്ല…

ഷൈൻ: സോറി സോഫിയ.. എനിക്കതിനു പറ്റും എന്ന് തോന്നുന്നില്ല.. താൻ വേറെ ആരെ എങ്കിലും നോക്കിക്കോളൂ.. ആൻഡ്രൂ വാ പോകാം…

ഞങ്ങള് രണ്ടു പേരും കോഫി ഷോപ്പിൽ നിന്നും പുറത്തിറങ്ങി ബൈക്കിൽ കയറാൻ തുടങ്ങിയതും സോഫിയ ഓടി ഞങ്ങൾക്കൊപ്പം വന്നു..

സോഫിയ: ഷൈൻ അങ്ങനെ പെട്ടന്ന് ഒരു തീരുമാനം എടുക്കേണ്ട്.. ഒന്നുകൂടി ആലോചിക്ക്‌… പിന്നെ ഈ സഹായം സൗജന്യം ആവും എന്ന് കരുതണ്ട.. ഞാൻ രാത്രി വിളിക്കാം നിങ്ങള് ആലോചിക്ക്‌…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025