Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 04

ഈ പുതിയ വന്ന ആളുകൾക്ക് കേട്ടിട്ട് ഒന്നും മനസ്സിലായി കാണില്ല എന്നറിയാം.. അവർക്ക് വേണ്ടി പറയാം.. ബഡ്ഡി പെയർ എന്ന് വെച്ചാൽ ഒരു ക്ലാസ്സിലെ കുട്ടികളിൽ രണ്ടു പേരെ റാൻഡം ആയി തിരഞ്ഞെടുത്ത് അവരെ ഒരു ഗ്രൂപ്പ് ആക്കുന്ന പരിപാടി ആണ്.. ഇത് എന്തിനാണ് എന്ന് ചോദിച്ചാൽ, ഫൗണ്ടേഷൻ ഡേയിൽ ഈ ഗ്രൂപ്പ് നിർബന്ധമായും ഒരു പ്രോഗ്രാം അറ്റെന്റ് ചെയ്തിരിക്കണം.. സോ എല്ലാ കുട്ടികളും പ്രോഗ്രാമിൽ ഇൻവോൾവ്‌ ആകുന്നുണ്ട് എന്നറിയാൻ ആണിത്…
അപ്പോ നമുക്ക് ഈ വർഷത്തെ ബഡ്ഡി പെയറിനുള്ള നറുക്കെടുപ്പിലേക്ക് കടക്കാം..മിസ്സ് പുറകിൽ വച്ചിരുന്ന ഗ്ലാസ്സ് ബൗൾ മുന്നോട്ട് നീക്കി വച്ചു.. അതിൽ നിറയെ പേപ്പർ കഷ്ണങ്ങൾ നറുക്കായി ഇട്ടിരുന്നു.. സ്വാഭാവികമായും കുട്ടികളുടെ പേരുകൾ ആയിരിക്കും…
മിസ്സ് വീണ്ടും പറഞ്ഞ് തുടങ്ങി…മിസ്സ്: ഓക്കേ ഞാൻ ഈരണ്ട് നറുക്ക് വീതം എടുത്ത് അവരുടെ പേര് വിളിക്കും.. അവരായിരിക്കും ഒരു ഗ്രൂപ്പ്…
എന്നാൽ നമുക്ക് തുടങ്ങാം….

മുഴുവൻ കുട്ടികളും നല്ല ആകാംക്ഷയിൽ ആയിരുന്നു.. ആർക്കൊക്കെ ആരെ പെയർ ആയി കിട്ടും എന്നുള്ള ആകാംക്ഷയിൽ.. ഷൈനിനും ആൻഡ്രുവിനും അരവിന്ദിനും ഇതെല്ലാം പുതിയ അനുഭവം ആയിരുന്നെങ്കിലും അവരും തങ്ങളുടെ പെയറിനുള്ള കാത്തിരിപ്പിൽ ആയിരുന്നു….

അങ്ങനെ മിസ്സ് ഓരോരോ നറുക്കുകൾ ആയി എടുത്ത് പേര് വായിക്കാൻ തുടങ്ങി…

ആമി ആൻഡ് അജയ്…

അശ്വതി ആൻഡ് രേണുക…

രാഹുൽ ആൻഡ് ദീപ്തി…

………

………

കാവ്യ ആൻഡ് ജെറി…

ആൻഡ്രൂസ് ആൻഡ് ആയിഷ…

ആൻഡ്രുവിന്റെ പെയർ ആയിഷ ആണ് എന്നറിഞ്ഞപ്പോൾ അവന്റെ മുഖം ഒന്ന് തുടുത്തു.. ആൺ ആയില്ലല്ലോ എന്ന സന്തോഷം ആണ് അവന്.. അവൻ വെറുതെ ആയിഷയെ നോക്കി.. അവളും ഒന്ന് ചിരിച്ച് കാണിച്ചു…

വിഷ്ണു ആൻഡ് സിനി

വിഷ്ണുവിനും ഒരു പെൺകുട്ടിയെ തന്നെ ആണ് കിട്ടിയത്.. അവനും ഹാപ്പി.. പക്ഷേ ഷൈനിന്റെ മനസ്സിൽ ഒരിക്കലും ഒരു പെൺകുട്ടിയെ കിട്ടരുത് എന്നും തന്റെ കൂട്ടുകാരെ ആരെ എങ്കിലും കിട്ടണെ എന്നും ആയിരുന്നു.. പക്ഷേ അവരെല്ലാം വേറെ ആളുകളുടെ കൂടെ പോവുകയാനല്ലോ…

നേഹ ആൻഡ് അരവിന്ദ്..

അങ്ങനെ ഷൈനിന്റെ അവസാന പ്രതീക്ഷയും പോയി..
പക്ഷേ നേഹയുടെ മുഖത്ത് അരവിന്ദിനെ പെയർ ആയി കിട്ടിയതിന്റെ നല്ല തെളിച്ചം ഉണ്ടായിരുന്നു…

മായ ആൻഡ് ശ്രീലക്ഷ്മി…

മായക്ക്‌ ശ്രീലക്ഷ്മിയെ ആണ് കിട്ടിയത്.. മായ വളരെ ഹാപ്പി ആയി ആണ് കാണപ്പെട്ടത്…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025