ബിനോയ് ആൻഡ് അഖിൽ..
………
……….
ദിയ….. ആൻഡ്….. ഷൈൻ…
ഓകെ സ്റ്റുഡന്റ്സ് ഇത്രയും ആണ് നിങ്ങളുടെ പെയർ സെലക്ഷൻ…
അവസാന പേര് കേട്ട ഷൈനും ദിയയും ഉൾപ്പടെ മൊത്തം ക്ലാസും ഞെട്ടി പോയി..
രണ്ട് ശത്രുക്കൾ.. അതും നേരിൽ കണ്ടാൽ കടിച്ച് കീറാൻ നിൽക്കുന്ന രണ്ട് ശത്രുക്കൾ ഒരേ ഗ്രൂപ്പിൽ.. മിക്കവാറും ഫൗണ്ടേഷൻ തീരുന്നതിന് മുന്നേ ഇവർ രണ്ടും തമ്മിൽ തല്ലി ചാകും എന്നാണ് എല്ലാവരും പരസ്പരം പറയുന്നത്…
ഷൈനിന്റെ മുഖത്ത് കടുത്ത അമർഷം ആയിരുന്നു..
ഷൈൻ: ആൻഡ്രൂ.. ഇത് ശരിയാവില്ല.. ഞാൻ മിസ്സിന്റെ അടുത്ത് പോയി പറയാൻ പോവാ.. എനിക്ക് ഇവളുടെ കൂടെ പറ്റില്ല എന്ന്…
വിഷ്ണു: ഒരു കര്യോം ഇല്ല ബ്രോ.. മുന്നേ ഞങ്ങൾ കുറെ പറഞ്ഞിട്ടുള്ളതാണ്.. എന്തായാലും മാറ്റൂല…
ഷൈൻ: ശേ.. പിന്നെ ഞാൻ അവളുടെ കൂടെ ഒരു ഗ്രൂപ്പിലോ.. അതും ഞങ്ങൾ രണ്ടുപേരും മാത്രം.. ഇംപോസിബിൾ…
ആൻഡ്രൂ: നീ ഒന്നടങ്ങ് എന്നിട്ട് ഞാൻ പറയുന്നത് കേൾക്കൂ… നിന്റെ ഈ കാമ്പസിലെ രണ്ടാമത്തെ ശത്രു ആരാ..?? അവള് അല്ലേ..?? അർജ്ജുന്റെ പണി കഴിഞ്ഞാൽ നീ ഇവൾക്കിട്ട് ഒരു പണി കൊടുക്കാൻ നിൽക്ക്വലേ… അതോണ്ട് നീ ഇപ്പൊ ഈ ചാൻസ് വിട്ട് കളയണ്ട… ഇതൊരു നല്ല ഓപ്ഷൻ ആണ്…
അരവിന്ദ്: ടാ.. നീ ഇവൻ പറയുന്നത് ഒന്നും കേൾക്കണ്ട.. പിന്നെ.. പണി കൊടുക്കാൻ നടക്കുന്നു.. നിനക്ക് വേണ്ടെങ്കിൽ നീ മിസ്സിനോട് പറഞ്ഞ് മാറാൻ നോക്ക്..
വിഷ്ണു: എനിക്കും അതാണ് നല്ലത് എന്ന് തോന്നുന്നു ബ്രോ…
ഷൈൻ: അല്ല.. ആൻഡ്രൂ പറഞ്ഞതാണ് ശരി.. അവൾക്കിട്ട് പണിയാൻ.. ഇത് തന്നെ ആണ് ബെസ്റ്റ് ഓപ്ഷൻ….
🌀🌀🌀🌀🌀🌀🌀🌀🌀🌀
ദിയ: ശേ.. ഞാൻ പേടിച്ച പോലെ തന്നെ സംഭവിച്ചു.. ഒരു ബോയ്.. അതും അവൻ..
ദിയ ദേഷ്യം കൊണ്ട് ഡെസ്കിൽ മുഷ്ടി ചുരുട്ടി ഇടിച്ചു…
മായ ദിയയുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..
മായ: പക്ഷേ ഞാൻ ആഗ്രഹിച്ച പോലെ തന്നെ നടന്നു…
ദിയ: എന്ത്…???!!!
മായ: അല്ല.. അത്.. അവന്റെ കൂടെ ആണെന്ന് വച്ച് എന്താ ഇപ്പൊ ഇത്ര കുഴപ്പം
ദിയ: ഞാനും അവനും തമ്മിൽ ഒത്ത് പോകും എന്ന് തോന്നുന്നില്ല…
മായ: പക്ഷേ മിസ്സ് എന്തായാലും സെലക്ഷൻ മാറ്റില്ല…
ദിയ: അതും ശരിയാ.. ഇനി വരുന്നിടത്ത് വച്ച് കാണാം…
മായയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…
ദിയയുടെ ഉള്ളിൽ പക്ഷേ ആകെ ആശയക്കുഴപ്പങ്ങൾ ആയിരുന്നു… അവള് ബാക്കിലേക്ക് തിരിഞ്ഞ് ഷൈനിനെ നോക്കി അവനും അതെ സമയം അവളെ തിരിഞ്ഞ് നോക്കി..
