Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 06

ഈ കത്തിന് പുറകിൽ നിങ്ങൾക്ക് ഇന്ന് ചെയ്യേണ്ട ടാസ്‌ക്കുകളുടെ മാർഗ്ഗ രേഖ നൽകിയിട്ടുണ്ട് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുക..ദിയ പേപ്പറിന്റെ മറുവശം എടുത്തു…
അതിൽ അക്കമിട്ട് ചില കാര്യങ്ങള് എഴുതിയിരുന്നു..

1. നേരെ വലത് വശത്ത് ചുവരിൽ ഷെൽഫിന്റെ പുറകിൽ ഉള്ള സ്വിച്ചുകൾ ഇട്ടാൽ നിങ്ങൾക്ക് ആവശ്യമുള്ള പ്രകാശം ലഭിക്കും..
2. ഒന്നാം ദിവസം നിങ്ങളുടെ ജോലി ഈ ലൈബ്രറിയിലെ സംസ്കൃത ശ്രേണിയിൽ വരുന്ന എല്ലാ പുസ്തകങ്ങളും അതത് ഷേൽഫുകളിൽ അടുക്കി വയ്ക്കുക എന്നുള്ളതാണ്.
3. കൂടുതൽ വിവരങ്ങൾ നിങ്ങളെ പിന്നീട് അറിയിക്കുന്നതാണ്..

ദിയ വായിച്ച് കഴിഞ്ഞ ശേഷം വലത് വശത്ത് ചുവരിന്റെ അടുത്തേയ്ക്ക് നടന്ന് ശേൽഫിനു പുറകിലെ മുഴുവൻ സ്വിച്ച്ചുകളും ഇട്ടു..
പതിയെ പതിയെ ഓരോ ബൾബുകൾ ആയി പ്രകാശിക്കാൻ തുടങ്ങി…

ഒറ്റക്കമ്പിയിൽ തൂക്കിയിട്ട മഞ്ഞ പ്രകാശം നൽകുന്ന അനവധി ബൾബുകൾ..
അവ വളരെ കാല പഴക്കം ചെന്നതാണ് എന്ന് തോന്നുന്നു..

ഷൈൻ: ലൈബ്രറി എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രേം വലിപ്പം ഉണ്ടാകും എന്നൊന്നും ഞാൻ കരുതീല്ല.. ഇതിൽ എവിടെ പോയി കണ്ടുപിടിക്കാൻ ആണ് സംസ്കൃതം ബുക്സ്…??

ദിയ: ഈ രജിസ്റ്റർ നോക്കി കണ്ടുപിടിക്കാൻ പറ്റും എന്ന് തോന്നുന്നു.. ഇതിൽ ഉള്ള നമ്പർ നോക്കി ഓരോ പുസ്തകവും കണ്ടെത്താം..

ഷൈൻ: എങ്ങനെ .???

ദിയ: ഇതിൽ ഓരോ പുസ്തകത്തിന്റെയും നമ്പർ ഈ രജിസ്റ്ററിൽ കാണും.. അത് നോക്കി ഏത് പുസ്തകം ഏത് സെക്ഷൻ ആണെന്ന് കണ്ടെത്താം…

ഷൈൻ: എന്നാലും ഇത് ഒടുക്കത്തെ പണി ആയിപ്പോയി.. ലൈബ്രറി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി ഏറ്റവും സിമ്പിൾ ആകും എന്ന്..

ദിയ: ലൈഫിൽ കുറച്ചൊക്കെ പണി എടുക്കണം എപ്പോളും ഇങ്ങനെ കളിച്ച് നടന്നാൽ പോര..

ഷൈൻ: ഓഹ്‌…

ദിയ: ഞാൻ രജിസ്റ്റർ നോക്കാം.. താൻ പോയി ബുക്ക് ഒക്കെ കണ്ടുപിടിക്..

ഷൈൻ: അത് വേണ്ട ഞാൻ നോക്കി നമ്പർ പറഞ്ഞ് തരാം താൻ പോയി അടുക്കി വക്ക്…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025