Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 06

ദിയ: പറ്റില്ല….

ഷൈൻ: എനിക്കും പറ്റില്ല…

ഷൈൻ അവിടെ ഉണ്ടായിരുന്ന ഒരു കസേര വലിച്ച് അതിൽ ഇരുന്നു…
ദിയയും ടേബിളിന്റെ മുകളിൽ കയറി ഇരുന്നു…

ഏകദേശം രണ്ട് മൂന്ന് മിനിറ്റ് ഇരുവരും ഒന്നും തന്നെ തമ്മിൽ സംസാരിച്ചില്ല… സംസാരിക്കാൻ പോയിട്ട് പരസ്പരം ഒന്ന് നോക്കിയത് പോലും ഇല്ല…

അവസാനം ഇങ്ങനെ പോയാൽ സംഗതി ശര്യാവില്ല എന്ന് മനസ്സിലാക്കിയപ്പോൾ ദിയ തന്നെ ഒരു പ്രതിവിധി കണ്ടെത്തി…

അവള് മേശപ്പുറത്ത് നിന്ന് ചാടി ഇറങ്ങി കൊണ്ട് പറഞ്ഞു..

ദിയ: ഓകെ.. ഉച്ചവരെ ഞാൻ രജിസ്റ്റർ നോക്കാം.. ഉച്ചക്ക് ശേഷം താൻ നോക്ക്..

ഷൈൻ ഒന്ന് ആലോചിച്ച് നിന്ന ശേഷം മറുപടി പറഞ്ഞു..

ഷൈൻ: ഓകെ… ഡീൽ…

അങ്ങനെ ദിയ ടേബിളിന്റെ വലിപ്പ്‌ തുറന്ന് അതിന്റെ ഉള്ളിൽ നിന്നും ഒരു വലിയ രജിസ്റ്റർ പുറത്തെടുത്തു..
അത്യാവശ്യം നല്ല കട്ടിയും കനവും ഉണ്ടായിരുന്നു അതിന്..

ഷൈൻ: കണ്ടിട്ട് നല്ല പഴക്കം തോന്നുന്നുണ്ടല്ലോ…

ദിയ: പഴയതാണ്…

ഷൈൻ: എന്തിനാ പഴയത്..?? പുതിയത് എടുക്ക്‌…

ദിയ: ഇതിൽ ആകെ ഇത് മാത്രമേ ഒള്ളു..

ഷൈൻ: ഓഹ്‌… വല്ല്യ ലൈബ്രറി ആണ്.. ഒരു കമ്പ്യൂട്ടർ സിസ്റ്റം പോലും ഇല്ല..

ദിയ: ഇവിടെ സി സി ക്യാമറാ പോലും ഇല്ല.. അപ്പോളാ കമ്പ്യൂട്ടർ…

അത് കേട്ടതും ഷൈൻ എല്ലാ മൂലകളിലേക്കും നോക്കി.. പക്ഷേ ചുവരിൽ എവിടെയും ക്യാമറ കണ്ടില്ല…

ഷൈൻ: ശരിയാണല്ലോ.. അതെന്താ ഇവിടെ ക്യാമറാ ഇല്ലാത്തത്..??

ദിയ: അത് എനിക്കെങ്ങനെ അറിയും..??

ഷൈൻ: ആ.. രജിസ്റ്റർ തുറക്ക്…

ദിയ രജിസ്റ്ററിന്റെ മുകളിൽ ഉണ്ടായിരുന്ന പൊടി പതിയെ ഊതി കളഞ്ഞു…
എന്നിട്ട് അതിന്റെ വലിയ പുറം ചട്ട പതിയെ മറിച്ചു….
ആദ്യ പേജിൽ തന്നെ ലൈബ്രറിയുടെ വലിയ ഒരു ബ്ലൂ പ്രിൻറ് ആണ്…

ഷൈൻ: ഇതെന്താ..??

ദിയ: ഈ കെട്ടിടത്തിന്റെ ബ്ലൂ പ്രിൻറ്…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025