ഓഫീസിലെ പ്യൂൺ വർഗീസാണ് സ്റ്റെല്ലയ്ക്ക് സാധനം എത്തിക്കുന്നത്….
മദ്യം മാത്രമല്ല… നല്ല സൊയമ്പൻ ബ്ലേഡുകളും സ്റ്റെല്ലയ്ക്ക് എത്തിക്കുന്നത് വർഗീസാണ്..
അത് സ്ത്രീകൾക്ക് ഒരു ഉപകാരം തന്നെ…
ഫാൻസി സ്റ്റോറിൽ പലതിലും ഓണറും സെയിൽസ് മെനും പുരുഷന്മാർ തന്നെ ആവും… സ്ത്രീകൾക്ക് അവിടെ ചെന്ന് ബ്ലേഡ് ചോദിക്കാൻ ചമ്മലാ…
” ബ്ലേഡ് താഴത്തേക്കോ മേലത്തേക്കോ….?”
എന്ന മട്ടിൽ അവന്മാരുടെ കിഴിഞ്ഞ നോട്ടം കണ്ടാൽ തൊലി ഉരിഞ്ഞത് പോലെ തോന്നും…
” ഇത്… ഇപ്പോൾ… വർഗീസ് അറിഞ്ഞാൽ മതിയല്ലോ.. ?”
സ്റ്റെല്ലയും ശാന്തിനിയും രണ്ട് കട്ടിലിൽ ചരിഞ്ഞിരിക്കയാ…. പിടിച്ചതിന് ശേഷം…
ഇനി 6 മണി വരെ ഭൂകമ്പം ഉണ്ടായാൽ പോലും അവർ അറിയില്ല….
ആരാ സ്റ്റെല്ലയും ശാന്തിനിയും എന്ന് ഞാൻ പറഞ്ഞില്ലല്ലോ… ?
കൊച്ചിയിൽ ഇടപ്പള്ളിയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ അന്തേവാസികൾ ആണ് ഇരുവരും…
കൊച്ചിയിൽ തന്നെ പുകൾപെറ്റ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർ….
