” … വക്കീൽ പറയുന്നത് പോലെ … നിങ്ങളെയൊന്നും പിണക്കാൻ പറ്റില്ലല്ലോ … കേസ്സ് വല്ലതുണ്ടായാൽ നിങ്ങളുടെ അടുത്തന്നെല്ലേ വരേണ്ടത് … “.
വിനയം കൈവിടാതെ സോളമൻ ഉത്തരമേകി.
” … അപ്പോൾ ഇനി അവരെ നീ വെറുതെ വിടും അല്ലേ … അങ്ങനെ ഉള്ള ധാരണയായി നമുക്ക് പിരിയാമല്ലേ … “.
അനിത പ്രശ്നങ്ങൾ പെട്ടെന്ന് തീർക്കാൻ വേണ്ടി മുൻകൈ എടുത്ത് ചോദിച്ചു.
“… പൈസ ഞാൻ വിടാം … പക്ഷേങ്കിൽ അതുങ്ങൾ രണ്ടും ഈ നാട്ടിൽ നിന്നാൽ എനിക്ക് കുറച്ചിലാണ് .. പോരാത്തതിന് കാണാനും കൊള്ളാം … എപ്പോളാണ് എനിക്ക് മനസ്സ് മാറാന്ന് പറയാൻ പറ്റില്ല … ഞാനും ഒരാണല്ലേ… “.
സോളമൻ ചിരിച്ചു. അനിതയുടെ മുഖം വലിഞ്ഞു.
” … ഡാ സോളമാ … നിന്റെ കാലിന്റെ ഇടെല്ലേ കൃമി കടി മാറ്റാനുള്ളോരല്ല അവര് …. കേട്ടോടാ … നിന്റെ നിഴലെങ്ങാനും അവരുടെ മേലങ്ങാനും വീണാൽ … പിന്നേ സോളമാ, നീ പിന്നേ ഹോട്ട് ന്യൂസാകുമേ … “.
അനിതയുടെ മുഖം ചുമന്നു. സോളമൻ പരുങ്ങലിലായി. അവനെങ്ങിനെയെങ്കിലും തടിയൂരിയാൽ എന്നായി.
” … വക്കീല് പറയുന്നത് പോലെ എല്ലാം … അവര് വരുകയേ പോകുകയോ എന്ത് വേണേലും ആയിക്കോട്ടെ … ഞാൻ ആ ഭാഗത്തേക്ക് പോകുന്നെ ഇല്ലാ …. പോരേ … “.
സോളമൻ പെട്ടെന്ന് പ്രശ്നം അവസാനിപ്പിക്കാനുള്ള വ്യഗ്രത കാണിച്ചു.
” … അങ്ങനെയായാൽ നിനക്ക് നല്ലത് … നിനക്ക് പോകാം സോളമാ … ഇതിനെ പറ്റി നാളെ വാക്ക് പോലും സംസാരിക്കാൻ ഇടവരുത്തരുത് … മനസ്സിലായോ … “.
അനിത സംഭാഷണം അവസാനിപ്പിക്കാൻ തുടങ്ങി. സോളമൻ ശരിയെന്ന ഭാവത്തിൽ കൈകൾ കൂപ്പി നമസ്കരിച്ച് എഴുന്നേറ്റു. അനിത അപ്പോഴും ചൂടൻ രീതിയിൽ തന്നെയായിരുന്നു.
സോളമൻ പോയതിന് ശേഷം മാധവൻ അനിതയെ നോക്കി.
” … നിന്റെ പെർഫോമൻസ് കൊള്ളാം … ഞാൻ തന്നെ ഞെട്ടിപ്പോയി … “.
” … ക്രിമിനലുകളുടെ വക്കീല് ആകണമെങ്കിൽ അവരെക്കാൾ വലിയ ക്രിമിനൽ ബുദ്ധിയിൽ ചിന്തിക്കാൻ കഴിയണം … ഇല്ലേൽ ഫീൽഡ് ഔട്ടാകും “.
” … എന്തായാലും അനിതയുടെ മുഖം ചുവന്ന് തുടുത്തിട്ടുണ്ട് … കാണാൻ നല്ല ശേലുണ്ട് … “.
” … ഒന്ന് പോടാ ചെറുക്കാ … അവന്റെ ഒരു കിന്നാരം .. എന്താ നിന്റെ പ്ലാൻ … തിരിച്ച് പോകുന്നുണ്ടോ … “.
അനിത ചൂണ്ടുവിരലിനാൽ മൂക്കിന്റെ തുമ്പിൽ ഞൊടിച്ചുക്കൊണ്ട് ചോദിച്ചു.
” … ഹ്ഹോ … ഇനി രാത്രി വൈകി വണ്ടിയോടിക്കാൻ ബുദ്ധിമുട്ടാണെന്നേ … ഒരു കുപ്പി വാങ്ങിട്ടുണ്ട്, … അതിന്റെ കഴുത്ത് പൊട്ടിച്ച് രണ്ടെണ്ണം അടിച്ച് കിടക്കണം … “.
