കോളേജിൽ പോകാത്തകൊണ്ട് നിനക്ക് എന്തെങ്കിലും പറ്റിയോ..?
അവൾക്ക് തുടർന്നു പഠിക്കണമെന്ന് ആഗ്രഹമുമുണ്ട്.. എനിക്കോ പറ്റിയില്ല അവളെയെങ്കിലും പഠിപ്പിക്കേണ്ടേ..
നീയൊക്കെ വല്ല അണ്ടിതല്ലാനും പോയാമതി.. ഇനി കോളേജിൽ പോയി കളക്ടർ ആയിട്ടുവേണ്ടേ.. ബാക്കി അയാൾ പിറുപിറുത്തു…
അതിന് അച്ഛൻ ഒന്നും തരേണ്ട. അമ്മക്ക് മദ്രാസിൽ ഒരു ജോലി ശരിയായിട്ടുണ്ട്.. നമ്മൾക്ക് അങ്ങോട്ട് പോകാം..
മദ്രാസോ.. അവിടെ നിന്റെ അമ്മേടെ ആരാ ഇരിക്കുന്നത്..
അവിടെ അമ്മക്ക് പരിചയ മുള്ള ഒരാളുണ്ട്.. ഞങ്ങൾ അങ്ങോട്ട് പോകുവാ..അച്ഛനും കൂടെ വരണം..
ഞാൻ ഒരു പൊനത്തിലേക്കും വരുന്നില്ല..
അത്രയും കേട്ടപ്പോൾ പത്മ വെളിയിലേക്ക് ഇറങ്ങി വന്നു…
നിങ്ങൾ വന്നാലും വന്നില്ലേലും ഞങ്ങൾ പോകും.. എനിക്ക് എന്റെ മക്കളേ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷിക്കണം..
നിങ്ങളെ കൂടെ വരാൻ വിളിച്ചത് അവിടെ വന്ന് പണിയെടുത്തു എന്നെയും പിള്ളേരെയും നോക്കുമെന്ന് കരുതിയല്ല..
ഞങ്ങൾ പോയി കഴിഞ്ഞാൽ ഇത്തിരി കഞ്ഞി വെള്ളം അനത്തിതരാൻ ഇവിടെ ആരും ഇല്ലല്ലോ എന്ന് കരുതിയാണ്…
കൈയിൽ ഇരുന്ന ക്ലാസ്സിലെ കാപ്പി മട്ട് മുറ്റത്തേക്ക് വീശി ഒഴിച്ചിട്ട് അയാൾ പറഞ്ഞു..
നിന്റെ കഞ്ഞി വെള്ളമൊന്നും എനിക്ക് വേണ്ട.. നീ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ.. ഇനി ഞാൻ കൂടെ വരണമെന്നുണ്ടങ്കിൽ ഈ സ്ഥാലം വിൽക്കാമെങ്കിൽ വരാം…
അത് നടക്കുമെന്ന് നിങ്ങൾ കരുതേണ്ട.. എന്റെ മക്കൾക്ക് കേറി കിടക്കാൻ അവരുടെ മുത്തച്ഛനായിട്ട് കൊടുത്തതാണ്.. അതു വിറ്റു തുലച്ച് ചാരായം കുടിക്കാൻ ഞാൻ സമ്മതിക്കില്ല…
എന്നാ നീയും മക്കളും കൂടി ഇതും കെട്ടിപ്പിടിച്ചിരുന്നോ.. ഞാൻ ഒരു പൂറ്റിലേക്കും വരുന്നില്ല.. പുരുഷൻ കൈലിയും മടക്കി കുത്തി ഇറങ്ങി നടന്നു…
അന്നുതന്നെ പെരുമാളിന് മറുപടി എഴുതി.. ഞാനും മക്കളും മദ്രാസിലേക്ക് വരുന്നു..
കൊല്ലത്തുനിന്നും മദ്രാസ് മെയിലിൽ വെള്ളിയാഴ്ച കയറും.. അവിടെ സ്റ്റേഷനിൽ കാത്തു നിൽക്കണം…
ഇന്ന് ശനി.. ഇനി ആറു ദിവസംകൂടിയേ ഒള്ളു.. അണ്ടി കമ്പനിയിൽ നിന്നും കിട്ടാനുണ്ടായിരുന്ന കുറച്ചു പൈസ പത്മ വാങ്ങി..ആടിനെയും രണ്ടു കുട്ടികളെയും വിറ്റു..
പുരുഷൻ അറിയാതെ കൈയിൽ സൂക്ഷിച്ചിരുന്ന രഹസ്യ സമ്പാദ്യം ഒക്കേ കൂടി ആയിരം രൂപയോളം ഉണ്ട്.. പിന്നെ പെരുമാൾ അയച്ചു കൊടുത്ത അഞ്ഞൂറും…