Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേക്കിങ് ഓഫ്  എ ഗിഫ്റ്റ്

ജോർജ് വില്കിൻസൺ ഉടനെ പോകും  അയാൾ പോകുമ്പോൾ  പകുതി പട്ടാളകാരെ കൂടെ കൂട്ടും  ആ  സമയത്ത്  ഇല്ലിസിനെ വകവരുത്താം  എന്ന് ഞാൻ കരുതി.

പിറ്റേന്ന് ജോർജ് വില്കിൺസൺ  അവിടെ നിന്നും പോകാൻ തയ്യാറായി. പക്ഷെ എമിയെ അയാൾ കൂടെ കുട്ടിയില്ല. ആയൾ തിരിച്ചു മദ്രാസിലേക്ക് അല്ല പോകുന്നത് ഡൽഹിയിലേക്ക് ആണ്‌  അതുകൊണ്ട് മകളെ  അവളുടെ  ഭാവി വരന്റെ അടുത്ത് നിർത്തിയിട്ട് അയാൾ പോകാൻ തയ്യാറായി.

” പപ്പാ നിങ്ങൾ ഇല്ലാതെ  എനിക്ക് ഇവിടെ  ബോർ അടിക്കും….. ഞാനും വരാം ”

” ഞാൻ കുറച്ച് ഒഫീഷ്യൽ കാര്യത്തിനാണ് മോളെ  പോകുന്നത് ….. രണ്ട് ദിവസത്തിനകം  ഇല്ലിസ്  ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകും അവനോടൊപ്പം നീയും  പോകു… നിങ്ങൾക്ക്  പരസ്പരം മനസിലാക്കാനും  ഈ സമയം  ഉപകരിക്കും…… പിന്നെ  നിനക്ക്  മലയും പുഴയും ഒക്കെ അല്ലെ  ഇഷ്ടം….. ഇവിടെ  ഇഷ്ടം പോലെ സ്ഥാലങ്ങൾ ഉണ്ട് കാണാൻ  നീ  അതൊക്കെ  കണ്ട് പതുക്കെ  പോയാൽ മതി   …. ഇല്ലിസും വരും നിന്റെ  കൂടെ ”

” ഞാൻ പപ്പയുടെ കൂടെ ഇങ്ങോട്ട് വന്നത് തന്നെ  ഇവിടുത്തെ  പ്രകൃതി ഭംഗി  ആസ്വദിക്കാൻ ആണ്‌…… പക്ഷെ ഇല്ലിസ് എന്റെ  കൂടെ  വരണ്ട   ”

” അതെന്താ……. അല്ലെങ്കിൽ  വേണ്ട  നീ ഗർഡ്‌സിനെ കൂടെ  കുട്ടിക്കോ ”

” ഗാർഡ്സിന്റെ കൂടെ പോയാൽ  ശ്വാസം പോലും  വിടാൻ പറ്റില്ല…. ഞാനും സീതയും  കൂടെ പൊക്കോളാം ”

” നിന്നെ  ഒറ്റക്ക് എങ്ങനാ  ഞാൻ  വിടുന്നത്  ”

” എങ്കിൽ  സ്ഥാലങ്ങൾ ഒക്കെ അറിയാവുന്ന  ഒരു ലോക്കൽനെ കൂടെ ഞങ്ങളുടെ  കൂടെ  വിട്ടാൽ മതി ”

എമി പറഞ്ഞത് കേട്ട് ജോർജ് വില്കിൺസൺ ഇല്ലിസിനെ നോക്കി ചോദിച്ചു.

” അങ്ങനെ ആരെങ്കിലും  ഉണ്ടോ  റോബർട്ട്‌ ”

” ഹാ  ഉണ്ട്  സർ   ”

ഇല്ലിസ് എന്നെ കൈ കാട്ടി വിളിച്ചു.ഞാൻ  അവരുടെ  അടുത്തേക്ക്  നടന്നു.

” ഇത്‌  ചന്തു …. ഇവിടെത്തെ തോട്ടത്തിലെ കാര്യങ്ങൾ എല്ലാം  നോക്കുന്നത് ഇയാൾ ആണ്‌ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025