Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലമുകളിലെ ജമന്തിപ്പൂക്കൾ

പക്ഷെ അതിനൊക്കെ മുകളിലായി റജീനയുടെ കണ്ണുനീർ അയാളെ പൊള്ളിച്ചു.

“കരയെല്ലേ!”

അയാൾ അവളുടെ തോളിൽ പിടിച്ചു.

ഒരു സാന്ത്വനത്തിന്റെ സുഖത്തിൽ അവൾ ഒന്ന് പിടഞ്ഞു.

“ഒന്ന് ചോദിക്കട്ടെ..”

അയാൾ അവളെ നോക്കി.

“നിന്റെ ബെസ്റ്റ് ഫ്രണ്ട് ചോദിക്കുവാ എന്ന് വിചാരിച്ചാ മതി…”

അവൾ അയാളെ നോക്കി.

“എന്ന് മുതലാ നീ ഇങ്ങനെ …മറ്റുള്ളവർക്ക്…? അല്ല അതിനും ഉണ്ടാവൂല്ലോ കാരണം? അല്ലാതെ നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണ് ….”

അയാൾ നിർത്തി.

അവളുടെ കണ്ണുകളിലേക്ക് നോക്കി.

പിന്നെ അവളുടെ കവിളിൽ ഉമ്മ വെച്ചു.

അവളിൽ നിന്ന് ഒരു പിടച്ചിൽ ചിറകടിച്ചു പൊങ്ങുന്നത് അയാളറിഞ്ഞു.

“അല്ലെ? ഞാൻ പറഞ്ഞത് ശരിയല്ലേ?”

അവൾ പുഞ്ചിരിക്കുന്നത് പോലെ ഭാവിച്ചു.

“ഇതുപോലെ ഒരു സന്ധ്യക്കാ സാറേ അങ്ങേരെ എക്സൈസ് കാര് പിടിച്ചോണ്ട് പോകുന്നെ…ദാ അവിടെ നിന്നാ അവര് വാഷ് ഒക്കെ പൊക്കിയത്…”

റെജീന പുറത്തേക്ക്, മുരിക്കുകൾ വളർന്ന് നിന്ന ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടി.

ഫിറോസ് അവളെ തന്റെ മുമ്പിലേക്ക് കൊണ്ടുവന്ന് ചേർന്നിരുന്നു. ഇപ്പോൾ അവളുടെ ദേഹം പുറത്തെ പ്രകൃതിക്ക് അഭിമുഖമായി. അവൾ അയാളുടെ നെഞ്ചിലേക്ക് അൽപ്പം കൂടി അമർന്നിരുന്നു.

“എക്സൈസ് കാര് ശരിക്കും പട്ടിയെപ്പോലെയാ അങ്ങേരെ വലിച്ച് ഇഴച്ച് ഇറക്കീത്. ചാരായ നിരോധനം വന്ന കാലമാ..ജാമ്യം പോലും കിട്ടുകേല. പൂരം അടിയടിക്കും രാത്രി മുഴുവൻ. ഒറപ്പാ അത്! ഞാൻ എക്സൈസ്കാരുടെ കാലുവീണ് കരഞ്ഞു പറഞ്ഞു…”

റെജീന അയാൾ നീട്ടിയ ചാരായം കുടിച്ചു.

“അതിൽ രണ്ടുമൂന്ന് പേര് എന്നെ ഒരു നോട്ടം നോക്കി…”

റജീന തുടർന്നു.

“ശരി.. ഒരാൾ പറഞ്ഞു..നിന്റെ കെട്ട്യോനെ കൊണ്ടോകുന്നില്ല…പകരം ഇന്ന് രാത്രി നീ ഞങ്ങളെ ഒന്ന് കുടിപ്പിച്ച് കെടത്തിയാ മതി…എന്റെ മോന് അന്ന് പത്തുവയസ്സാ പ്രായം…എന്നുവെച്ചാ ഒൻപത് കൊല്ലം മുമ്പ്…ഏലിയാസ് പൂസായി ബോധമില്ലാതെ ഒന്നുമറിയാതെ കെടക്കുമ്പം അവര് മാറി മാറി എന്നെ …അന്നേരം അറിഞ്ഞില്ല സാറേ എന്റെ കൊച്ച് ഓല മറേക്കൊടെ എല്ലാം കാണുവാരുന്നെന്ന്…”

അയാൾ എന്ത് പറയണമെന്നറിയാതെ അവളുടെ തലമുടിയിൽ ചുണ്ടുകളമർത്തി.

“ഏലീയാസിന് അതുവരെ എന്നോട് വലിയ കാര്യമൊക്കെ ആരുന്നു…”

ഫിറോസിന്റെ കൈകൾ അവളുടെ കൈകളെ ചുറ്റിപ്പിടിച്ചപ്പോൾ റെജീന പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025